Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (260.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 02/07/2019
റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ നാലു ബാങ്കുകളുടെ മേൽ പണപ്പിഴ ചുമത്തി

ജൂലൈ 2, 2019

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ നാലു ബാങ്കുകളുടെ മേൽ പണപ്പിഴ ചുമത്തി

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (ആർ ബി ഐ) 2019 ജൂൺ 25-ലെ ഉത്തരവിലൂടെ നാലു ബാങ്കുകളുടെ മേൽ പണപ്പിഴ ചുമത്തി. നിങ്ങളുടെ കസ്റ്റമറെ അറിയുക (കെവൈസി), കള്ളപ്പണം വെളുപ്പിക്കലിനെതിരെയുള്ള പദ്ധതി (AML), കറൻറ് അക്കൗണ്ടുകൾ ആരംഭിക്കുന്നതിനുള്ള മാനദണ്ധങ്ങളൾ എന്നിവയെ സംബന്ധിച്ച ആർബിഐ ഉത്തരവുകളിലെ ചില വ്യവസ്ഥകൾ പാലിക്കാതിരുന്നതിനാണ് ഈ പിഴ ചുമത്തിയിട്ടുള്ളത്. വിശദവിവരങ്ങൾ താഴെ കൊടുക്കുന്നു.

ക്രമ നം. ബാങ്കിന്‍റെ പേര് പിഴത്തുക
( ദശലക്ഷക്കണക്കിൽ)
1 അലഹബാദ് ബാങ്ക് 5
2 കോർപ്പൊറേഷൻ ബാങ്ക് 2.5
3 പഞ്ചാബ് നാഷണൽ ബാങ്ക് 5
4 യൂക്കോ ബാങ്ക് 5

 

1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 47A (1) (c), ഒപ്പം 46 (4) (i) എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ചാണ്, മുകളിൽ പറഞ്ഞ ആർ ബി ഐ ഉത്തരവുകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന്, ഈ ബാങ്കുകൾക്കുമേൽ പിഴകൾ ചുമത്തിയിട്ടുള്ളത്. നിയന്ത്രണ സംബന്ധമായ നിബന്ധനകൾ പാലിക്കുന്നതിൽ വന്ന പോരായ്മകളെ അടിസ്ഥാനമാക്കിയാണ് ആർ ബി ഐ യുടെ ഈ നടപടി. അല്ലാതെ, ഈ ബാങ്കുകളുടെ ഏതെങ്കിലും കരാറുകളെ സംബന്ധിച്ചോ, അവരുടെ ഇടപാടു കാരുമായി ഏർപ്പെട്ടിട്ടുള്ള ഏതെങ്കിലും കരാറുകളെ സംബന്ധിച്ചോ ഉള്ള അഭിപ്രായ പ്രകടനമാണെന്നു കരുതേണ്ടതില്ല.

പശ്ചാത്തലം

ഒരു പരാതിയുടെ അടിസ്ഥാനത്തിൽ, മുകളിൽ പറഞ്ഞ ബാങ്കുകളിൽ നാലു സ്ഥാപനങ്ങൾ ആരംഭിച്ച കറന്‍റ് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ, ‘നിങ്ങളുടെ കസ്റ്റമറെ അറിയുക’ (കെവൈസി) നിബന്ധനകൾ, കള്ളപ്പണം വെളുപ്പിക്കുന്നതിനെ തിരെ (എഎംഎൽ) യുള്ള മാനദണ്ഡങ്ങൾ, കറന്‍റ് അക്കൗണ്ടുകൾ ആരംഭിക്കു മ്പോഴുള്ള നിബന്ധനകൾ എന്നിവയെ സംബന്ധിച്ച് ആർബിഐ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളിലെ ചില വ്യവസ്ഥകൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് ബോധ്യമായി. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, ബാങ്കുകൾക്ക്, ഉത്തരവുകൾ പാലിക്കാതി രുന്നതിന് പിഴ ചുമത്താതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാനാവശ്യപ്പെട്ട് നോട്ടീസുകൾ നൽകി. ബാങ്കുകളിൽനിന്നും ലഭിച്ച മറുപടികളും, മുഖദാവിൽ നടത്തിയ സമർപ്പണങ്ങളും പരിഗണിച്ചതിൽ, ആർബിഐ ഉത്തരവുകൾ പാലിക്കാ തിരുന്ന മുകളിൽ പറഞ്ഞ കുറ്റങ്ങൾ സാരവത്താണെന്നും, പണപ്പിഴചുമത്തേണ്ടത് ആവശ്യമാണെന്നുമുള്ള നിഗമനത്തിൽ, ആർബിഐ എത്തുകയായിരുന്നു.

യോഗേഷ് ദയാൽ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2019-2020/26

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰