Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (275.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 05/07/2019
1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A, പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ-മഹാരാഷ്ട്ര കോലാപ്പൂരിലെ യൂത്ത് ഡവലപ്പ്മെൻറ് സഹകരണ ബാങ്ക് ലിമിറ്റഡ്

ജൂലൈ 5, 2019

1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A,
പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ-മഹാരാഷ്ട്ര കോലാപ്പൂരിലെ യൂത്ത്
ഡവലപ്പ്മെൻറ് സഹകരണ ബാങ്ക് ലിമിറ്റഡ്

മഹാരാഷ്ട്ര കോലാപ്പൂരിലെ യൂത്ത് ഡവലപ്മെന്‍റ് സഹകരണ ബാങ്ക് ലിമിറ്റഡിനെതിരെ 2019 ജനുവരി 4-ലെ ആർബിഐ ഉത്തരവിൻപ്രകാരം, പുനരവലോകനത്തിനുവിധേയമായി, 2019 ജനുവരി 5-ന് ബിസിനസ്സ് സമയം അവസാനിച്ചതു മുതൽ, 2019 ജൂലൈ 5 വരെ സാധുതയുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ, പുറപ്പെടുവിച്ചിരുന്നു.

പൊതുജനങ്ങളുടെ അറിവിലേക്കായി പ്രഖ്യാപിക്കുന്നതെന്തെന്നാൽ 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, സബ്സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 എന്നിവ പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച്, 2019 ജൂലൈ 2-ന് പുറപ്പെടുവിച്ച ഉത്തരവിൻപ്രകാരം, 2019 ജനുവരി 4-ന് പുറപ്പെടുവിച്ചതും, 2019 ജൂലൈ 5 വരെ സാധുതയുണ്ടായിരുന്നതുമായ നിയന്ത്രണ നിർദ്ദേശങ്ങൾ, 2019 ജൂലൈ 6 മുതൽ 2020 ജനുവരി 5 വരെ ആറുമാസത്തേക്കുകൂടി ബാധകമായിരിക്കുമെന്നാണ്.

മുകളിൽ പരാമർശിക്കപ്പെട്ട ഉത്തരവിലെ മറ്റ് വ്യവസ്ഥകൾ മാറ്റമില്ലാതെ തുടരും. ഈ ദീർഘിപ്പിക്കൽ പ്രതിപാദിക്കുന്ന 2019 ജൂലൈ 2-ലെ ഉത്തരവിന്‍റെ കോപ്പി, പൊതുജനങ്ങൾ വായിച്ചറിയു വാനായി, ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

മുകളിൽ പറഞ്ഞിരിക്കുന്ന, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ വരുത്തിയിട്ടുള്ള ദീർഘിപ്പിക്കലിനെയോ ഭേദഗതിയെയോ സഹകരണബാങ്കിന്‍റെ സാമ്പത്തിക സ്ഥിതിയിൽ കാര്യമായ മെച്ചപ്പെടൽ ഉണ്ടായതായി റിസർവ് ബാങ്കിനു ബോദ്ധ്യം വന്നതിനാലാണെന്നു കരുതേണ്ടതില്ല.

യോഗേഷ് ദയാൽ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2019-2020/70

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰