Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (277.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 04/07/2019
അമനാഥ് സഹകരണ ബാങ്ക് ലിമിറ്റഡ്, ബംഗളൂരു-1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A, പ്രകാരമുള്ള സർവ്വവ്യാപന നിയന്ത്രണ നിർദ്ദേശങ്ങളുടെ ദീർഘിപ്പിക്കൽ

ജൂലൈ 4, 2019

അമനാഥ് സഹകരണ ബാങ്ക് ലിമിറ്റഡ്, ബംഗളൂരു-1949-ലെ ബാങ്കിംഗ്
റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A, പ്രകാരമുള്ള സർവ്വവ്യാപന
നിയന്ത്രണ നിർദ്ദേശങ്ങളുടെ ദീർഘിപ്പിക്കൽ

ബംഗളൂരുവിലെ അമനാഥ് സഹകരണ ബാങ്ക് ലിമിറ്റഡിനെതിരെ, 2013 ഏപ്രിൽ 1-ന് പുറപ്പെടുവിച്ചതും, തുടർന്ന് പുറപ്പെടുവിച്ചവയും ഏറ്റവും ഒടുവിൽ, 2018 ഡിസംബർ 21-നു പുറപ്പെടുവിച്ച ഉത്തരവുപ്രകാരം പ്രാബല്യത്തിലുണ്ടായിരുന്ന നിയന്ത്രണ നിർദ്ദേശങ്ങളുടെ സാധുത, പൊതുതാല്പര്യപ്രകാരം ആറുമാസത്തേക്കു കൂടി ദീർഘിപ്പിക്കേണ്ടതാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയ്ക്ക് ബോധ്യം വന്നതിനാൽ, പൊതുജനങ്ങളുടെ അറിവിലേക്കായി അപ്രകാരം ചെയ്തതായി പ്രഖ്യാപിച്ചുകൊള്ളുന്നു.

1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A, സബ്സെക്ഷൻ (1) പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച്, ഇതിനാൽ ഉത്തരവിടുന്നതെന്തെന്നാൽ ബംഗളൂരുവിലെ അമനാഥ് സഹകരണ ബാങ്ക് ലിമിറ്റഡിനെതിരെ, 2013 ഏപ്രിൽ 1-ന് പുറപ്പെടുവിച്ചിട്ടു ള്ളതും, ഏറ്റവും ഒടുവിൽ 2019 ജൂലൈ 4 വരെ ദീർഘിപ്പിച്ചതുമായ നിയന്ത്രണ നിർദ്ദേശങ്ങൾ, പുനരവലോകനത്തിനു വിധേയമായി, 2019 ജൂലൈ 5 മുതൽ 2020 ജനുവരി 4 വരെ ആറുമാസത്തേക്ക്കൂടി ദീർഘിപ്പിച്ചിരിക്കുന്നു എന്നാണ്.

മുകളിൽ പരാമർശിച്ചിട്ടുള്ള ഉത്തരവിലെ മറ്റു വ്യവസ്ഥകൾ മാറ്റമില്ലാതെ തുടരും. മുകളിൽ പറഞ്ഞിട്ടുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു എന്നതിനാൽ. ആർബിഐ, ബാങ്കിന്‍റെ ബാങ്കിംഗ് ലൈസൻസ് റദ്ദു ചെയ്തുവെന്ന് കരുതേണ്ടതില്ല. ബാങ്കിന്‍റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതുവരെ, ബാങ്ക് നിയന്ത്രണങ്ങളോടെ ബിസിനസ്സ് തുടരും. സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ, റിസർവ് ബാങ്ക്, ഈ നിയന്ത്രണ നിർദ്ദേശങ്ങളിൽ ഭേദഗതികൾ വരുത്തുന്നകാര്യം പരിഗണിച്ചേക്കാം.

യോഗേഷ് ദയാൽ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2019-2020/50

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������