Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (211.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 28/06/2019
ആർബിഐ, ന്യൂഡൽഹിയിൽ ഓംബുഡ്സ്മാന്‍റെ മൂന്നാമത്തെ ഓഫീസ് തുറന്നു

ജൂൺ 28, 2019

ആർബിഐ, ന്യൂഡൽഹിയിൽ ഓംബുഡ്സ്മാന്‍റെ മൂന്നാമത്തെ
ഓഫീസ് തുറന്നു

2018 ഡിസംബർ 5-ലെ പണനയപ്രസ്താവനയിൽ പ്രഖ്യാപിച്ചിരുന്നതുപോലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (ആർബിഐ) ഡിജിറ്റൽ ഇടപാടുകൾക്കുള്ള ഓംബുഡ്സ്മാൻ പദ്ധതി (OSDT) 2019 ജനുവരി 31-ന് ആരംഭിച്ചു.

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ബാങ്കിംഗ് ഓംബുഡ്സ്മാന്‍റെയും (BO), ഡിജിറ്റൽ ഇടപാടുകൾക്കുള്ള ഓംബുഡ്സ്മാന്‍റെയും (ODT) മൂന്നാമത്തെ ഓഫീസ്, (ന്യൂഡൽഹി-III) ന്യൂഡൽഹി റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ സ്ഥാപിച്ചു. പ്രശ്നപരിഹാരങ്ങൾതേടി വളർന്നുവരുന്ന ആവശ്യങ്ങൾ നിർവഹിക്കാനാണ് ബാങ്കിംഗ് ഓംബുഡ്സ്മാന്‍റെയും, ഡിജിറ്റൽ ഇടപാടുകൾക്കുള്ള ഓംബുഡ്സ്മാന്‍റെയും ഈ ഓഫീസ് ആരംഭിച്ചത്. 2019 ജൂലൈ 1 മുതൽ ഈ ഓഫീസ് പ്രവർത്തനക്ഷമമാകുന്നതാണ്.

ന്യൂഡൽഹി I,II, III, BO, ODT ഓഫീസുകളുടെ മേഖലാടിസ്ഥാനത്തിലുള്ള അധികാരപരിധിയും, ഇ-മെയിൽ വിലാസവും താഴെക്കാണും വിധമായിരിക്കും.

ക്രമ നം. ബിഒ/ഒഡിറ്റി അധികാരപരിധി മേഖലാടിസ്ഥാനത്തിൽ Email ID
1 ന്യൂഡൽഹി-I വടക്കു, വടക്കു പടിഞ്ഞാറ്, പടിഞ്ഞാറ്, തെക്കു-പടിഞ്ഞാറ്, ന്യൂഡൽഹി, ഡൽഹിയുടെ തെക്കൻ ജില്ലകൾ bonewdelhi1@rbi.org.in (for BO)
odtnewdelhi1@rbi.org.in (for ODT)
2 ന്യൂഡൽഹി-II ഹര്യാന (പഞ്ചഗുള, യമുനാ നഗർ, അംബാല ജില്ലകൾ ഒഴികെ) ഉത്തർപ്രദേശിലെ ഗാസിയാബാദ്, ബുദ്ധനഗർ ജില്ലകൾ. bonewdelhi2@rbi.org.in (for BO)
odtnewdelhi2@rbi.org.in (for ODT)
3 ന്യൂഡൽഹി-III വടക്ക്-കിഴക്ക്, സെൻട്രൽ, ഷാഹ്ദാര, ഡൽഹിയുടെ തെക്കു-കിഴക്കൻ ജില്ലകൾ. bonewdelhi3@rbi.org.in (for BO)
odtnewdelhi3@rbi.org.in (for ODT)

2019 ഏപ്രിൽ 26-ലെ പ്രസ്സ് റിലീസിൽ പ്രഖ്യാപിച്ചിരുന്നതുപോലെ, ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ പദ്ധതിയുടെ മേഖലാടിസ്ഥാനത്തിലുള്ള അധികാര പരിധികൾ മാറ്റമില്ലാതെ തുടരും.

യോഗേഷ് ദയാൽ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2018-2019/3085

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰