Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (212.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 26/06/2019
ബാഹ്റേയ്ച്ചി (യു.പി.) യിലെ നാഷണൽ അർബൻ സഹകരണ ബാങ്കിനുമേൽ പിഴ ചുമത്തി

ജൂൺ 26, 2019

ബാഹ്റേയ്ച്ചി (യു.പി.) യിലെ നാഷണൽ അർബൻ സഹകരണ
ബാങ്കിനുമേൽ പിഴ ചുമത്തി

194-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സംഘങ്ങൾക്ക് ബാധകമാംവിധം) സെക്ഷൻ 47A(1)(c), ഒപ്പം സെക്ഷൻ 46(4) എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് ബാഹ്റേയ്ച്ച് (യു.പി.) യിലെ നാഷണൽ അർബൻ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ 1,00,000/- രൂപ (ഒരു ലക്ഷം മാത്രം) യുടെ പണപ്പിഴ ചുമത്തി. ആർബിഐ ഇൻസ്പെക്ഷൻ റിപ്പോർട്ടിന്മേ ലുള്ള മറുപടി, “നിങ്ങളുടെ കസ്റ്റമറെ അറിയുക” (കെ വൈ സി), 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 36(1)നു കീഴിലുള്ള നിയന്ത്രണ നിർദ്ദേശങ്ങളും, ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളിലുള്ള അംഗത്വം, ഇന്‍റർ ബാങ്ക് ഗ്രോസ് ആന്‍റ് കൗണ്ടർ പാർട്ടി എക്സ്പോഷർ നോംസ് എന്നിവയെ സംബന്ധിക്കുന്ന ആർബിഐ ഉത്തരവുകളും മാർഗ്ഗനിർദ്ദേശങ്ങളും ലംഘിച്ചതിനാണ് ഈ പിഴ ചുമത്തിയിട്ടുള്ളത്.

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഒരു കാരണംകാണിക്കൽ നോട്ടീസ് നൽകിയ തിന് ബാങ്ക് എഴുതിത്തയാറാക്കിയ മറുപടി സമർപ്പിച്ചു. കേസിലെ വസ്തുതകൾ പരിഗണിച്ചശേഷം, ലംഘനങ്ങൾ സാരവത്തും, പിഴചുമത്തേണ്ടത് ആവശ്യവുമാണെ ന്നുള്ള തീരുമാനത്തിൽ ആർബിഐ എത്തുകയാണുണ്ടായത്.

യോഗേഷ് ദയാൽ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2018-2019/3046

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������