Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (203.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 18/06/2019
റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ എഛ്ഡിഎഫ് സി ബാങ്ക് ലിമിറ്റഡിനുമേൽ പണപ്പിഴ ചുമത്തി

ജൂൺ 18, 2019

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ എഛ്ഡിഎഫ് സി ബാങ്ക് ലിമിറ്റഡിനുമേൽ
പണപ്പിഴ ചുമത്തി

2019 ജൂൺ 13-ലെ ഉത്തരവിൽ പ്രകാരം, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (ആർബിഐ) എഛ്ഡി എഫ് സി ബാങ്ക് ലിമിറ്റഡി(പ്രസ്തുത ബാങ്ക്) നുമേൽ 10 ദശലക്ഷം രൂപയുടെ പണപ്പിഴ ചുമത്തി. നിങ്ങളുടെ കസ്റ്റമറെ അറിയുക (കെവൈസി-KYC) കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയുള്ള നടപടി (എഎംഎൽ -AML) കളവിടപാടുകൾ റിപ്പോർട്ടു ചെയ്യുക. എന്നിവയെ സംബന്ധിച്ച ആർബിഐ ഉത്തരവുകൾ പാലിക്കാതിരുന്നതിനാണ് ഈ പിഴ ചുമത്തിയത്. ആർബിഐ യുടെ മുകളിൽ പറഞ്ഞിട്ടുള്ള ഉത്തരവുകൾ പാലിക്കുന്നതിൽ വന്ന പരാജയങ്ങൾക്കാണ് 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ  47A (1) (c)  ഒപ്പം സെക്ഷൻ  46(4) (i) എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, ഈ പിഴചുമത്തിയത്.

നിയന്ത്രണ സംബന്ധമായ വ്യവസ്ഥകൾ പാലിക്കുന്നതിൽ വന്ന പോയാരായ്മ കളിന്മേലാണ് ഈ നടപടി. അല്ലാതെ ബാങ്ക് അതിന്‍റെ കസ്റ്റമറുമായി നടത്തിയ ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുത സംബന്ധിച്ചുള്ള അഭിപ്രായപ്രകടനമായി ഇതിനെ കരുതേണ്ടതില്ല.

പശ്ചാത്തലം

കസ്റ്റംസ് അധികാരികളിൽ നിന്നും, ആർബിഐയ്ക്ക്, ബാങ്കിന്‍റെ ഇറക്കുമതി ക്കാരായ ചില ഇടപാടുകാർ കളവായ എൻട്രി ബില്ലുകൾ (Ball of Entries BoEs) വിദേശനാണ്യം അയക്കാനായി ആവശ്യപ്പെട്ടു സമർപ്പിച്ചിട്ടുള്ളതായി അറിവുകിട്ടി. ഇതു സംബന്ധമായി നടത്തിയ പരിശോധനയിൽ ബാങ്കിന്‍റെ കെവൈസി/എഎംഎൽ കളവിടപാടുകൾ റിപ്പോർട്ട് ചെയ്യുക എന്നിവയുമായി ബന്ധപ്പെട്ട് ആർബിഐ ഉത്തരവുകൾ ലംഘിക്കപ്പെട്ടിട്ടുള്ളതായി വെളിപ്പെട്ടു. മുകളിൽ പറഞ്ഞിരിക്കുന്ന ഉത്തരവുകൾ പാലിക്കാതിരുന്നതിന് പിഴ ചുമത്താതിരിക്കാൻ കാരണം ബോധിപ്പിക്കാനാവശ്യപ്പെട്ട് ബാങ്കിന് ഒരു നോട്ടീസ് നൽകി.

ബാങ്കിന്‍റെ മറുപടി, മുഖദാവിൽ നടത്തിയ നിവേദനങ്ങൾ, അതിനുശേഷം നടത്തിയ സമർപ്പണങ്ങൾ, എന്നിവ പരിഗണിച്ചതിൽ, മുകളിൽ പറഞ്ഞിരിക്കുന്ന ആർബിഐ ഉത്തരവുകൾ പാലിക്കാതിരുന്നതിൽ വന്ന വീഴ്ച സാരവത്താണെന്നും പണപ്പിഴ ചുമത്തേണ്ടത് ആവശ്യമാണെന്നുമുള്ള നിഗമനത്തിൽ ആർബിഐ എത്തുകയായിരുന്നു.

യോഗേഷ് ദയാൽ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2018-2019/2974.

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰