Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (191.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 14/06/2019
മഹാരാഷ്ട്ര, ഒസ്മനാബാദിലെ വസന്ത്ദാദാ നഗരി സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിർദ്ദേശങ്ങൾ ദീർഘിപ്പിച്ചു

ജൂൺ 14, 2019

മഹാരാഷ്ട്ര, ഒസ്മനാബാദിലെ വസന്ത്ദാദാ നഗരി സഹകാരി ബാങ്ക്
ലിമിറ്റഡിനെതിരെ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിർദ്ദേശങ്ങൾ ദീർഘിപ്പിച്ചു

1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35 A, സബ് സെക്ഷൻ (1) പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, മഹാരാഷ്ട്ര, ഒസ്മനാബാദിലെ വസന്ത്ദാദ നഗരി സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ, പൊതുജനതാല്പര്യം മുൻ നിറുത്തി, നിയന്ത്രണ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ഇപ്പോൾ ഈ നിർദ്ദേശങ്ങൾ 2019 ജൂൺ 14 മുതൽ, 2019 സെപ്തംബർ 13 വരെ മൂന്നുമാസക്കാലത്തേക്കുകൂടി ദീർഘിപ്പിച്ചിരിക്കുന്നു. ഈ നിർദ്ദേശങ്ങൾ, നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനും പിൻവലിക്കുന്നതിനും ചില നിയന്ത്രണങ്ങളും പരിധികളും നിശ്ചയിച്ചിട്ടുണ്ട്. വിശദമായ നിർദ്ദേശങ്ങൾ, താല്പര്യമുള്ള പൊതുജനങ്ങൾ വായിച്ചറിയുവാനായി ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ഈ നിർദ്ദേശങ്ങളിൽ ഭേദഗതികൾ വരുത്തുന്നകാര്യം റിസർവ് ബാങ്ക് പരിഗണിച്ചേക്കാം. ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു എന്നുള്ളതിനാൽ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, സഹകരണ ബാങ്കിന്‍റെ ബാങ്കിംഗ് ലൈസൻസ് റദ്ദു ചെയ്തതായി കരുതേണ്ടതില്ല. ബാങ്കിന്‍റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതുവരെ, നിയന്ത്രണങ്ങളോടെ, ബാങ്കിംഗ് ബിസിനസ്സ് തുടർന്നും നടത്താവുന്നതാണ്.

യോഗേഷ് ദയാൽ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2019-2020/2953

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰