Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (206.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 07/06/2019
റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ കോട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡിനുമേൽ പണപ്പിഴചുമത്തി

ജൂൺ 7, 2019

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ കോട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡിനുമേൽ
പണപ്പിഴചുമത്തി

റിസർവ്ബാങ്ക് ഓഫ് ഇൻഡ്യ 2019 ജൂൺ 6-ന് പുറപ്പെടുവിച്ച ഒരു ഉത്തരവിലൂടെ, കോട്ടക് മഹീന്ദ്ര ലിമിറ്റഡി (പ്രസ്തുത ബാങ്ക്) ന് മേൽ 20 ദശലക്ഷം രൂപയുടെ പണപ്പിഴ ചുമത്തി. 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (പ്രസ്തുത ആക്ട്) സെക്ഷൻ 27(2), സെക്ഷൻ 35A എന്നിവപ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് പുറപ്പെടുവിച്ച ഉത്തരവുകൾ പാലിക്കാതിരുന്നതിനാണ് പ്രസ്തുത ബാങ്കിനുമേൽ പണപ്പിഴ ചുമത്തിയത്. പ്രസ്തുത ആക്ടിലെ സെക്ഷൻ 47A (1)(c), ഒപ്പം 46 (4)(c) എന്നിവപ്രകാരം ആർബിഐ യിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, ആർബിഐ പുറപ്പെടുവിച്ചിട്ടുള്ള മുകളിൽ പറഞ്ഞ ഉത്തരവുകൾ പാലിക്കുന്നതിൽ പിഴവു വരുത്തിയതിനാണ് ഈ പിഴ ചുമത്തിയത്.

നിയന്ത്രണ സംബന്ധമായ നിയമങ്ങൾ പാലിക്കുന്നതിൽവന്ന പോരായ്മ കൾക്കാണ് ഈ നടപടി. അല്ലാതെ, പ്രസ്തുത ബാങ്കിന്‍റെ ഏതെങ്കിലും ഇടപാടിന്‍റെ സാധുത സംബന്ധമായോ ഇടപാടുകാരുമായി ഏർപ്പെട്ടിട്ടുള്ള കരാറുകൾ സംബന്ധമായോ അഭിപ്രായം പറയുവാൻ ഉദ്ദേശിച്ചിട്ടുള്ളതല്ല.

പശ്ചാത്തലം

ആർബിഐ, പ്രസ്തുത ബാങ്കിനോട് അതിന്‍റെ പ്രൊമോട്ടർമാരുടെ നിക്ഷേപ പങ്കാളിത്തത്തെ സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കാനും, പ്രൊമോട്ടർമാരുടെ നിക്ഷേപപങ്കാളിത്തം അനുവദിക്കപ്പെട്ടിട്ടുള്ള സമയപരിധിക്കുള്ളിൽ കുറച്ചു കൊണ്ടുവരുന്നതിനുള്ള നടപടി/പ്ലാനുകൾ/സ്ട്രാറ്റെജി എന്നിവയെ സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം, നിശ്ചിത സമയ പരിധിക്കുള്ളിൽ ഈ കുറച്ചുകൊണ്ടുവരൽ സാദ്ധ്യമാക്കാനുള്ള പ്രതിബദ്ധത അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു. ഈ നിർദ്ദേശങ്ങൾ നിറവേറ്റുന്നതിൽ പ്രസ്തുത ബാങ്ക് പരാജയപ്പെട്ടതിനാൽ, പിഴചുമത്താതിരിക്കാൻ കാരണംകാണിക്കാൻ ആവശ്യപ്പെട്ട് ഒരുനോട്ടീസ്(എസ് സിഎൻ)നൽകി. ബാങ്കിന്‍റെ മറുപടിയും,മുഖദാവിൽ നൽകിയ സമർപ്പണങ്ങളും, സമർപ്പിക്കപ്പെട്ട രേഖകളും പരിഗണിച്ചതിൽ, പ്രസ്തുത ബാങ്ക്, റിസർവ് ബാങ്കിന്‍റെ ഉത്തരവുകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന തീർപ്പിലെത്തുകയും, പ്രസ്തുത ബാങ്കിനുമേൽ പണപ്പിഴ ചുമത്താൻ തീരുമാനിക്കു കയും ചെയ്തു.

യോഗേഷ് ദയാൽ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2019-2020/2896.

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������