Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (202.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 04/06/2019
കേരളത്തിൽ, കോഴിക്കോടുള്ള കേരള മെർക്കൻറയിൽ സഹകരണ ബാങ്ക് ലിമിറ്റഡി നമ്പർ 2626 നെതിരെ, ആർബിഐ നിയന്ത്രണ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

ജൂൺ  4, 2019

കേരളത്തിൽ, കോഴിക്കോടുള്ള കേരള മെർക്കൻറയിൽ സഹകരണ
ബാങ്ക് ലിമിറ്റഡി നമ്പർ 2626 നെതിരെ, ആർബിഐ നിയന്ത്രണ
നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

റിസർവ് ബാങ്ക് ഒഫ് ഇൻഡ്യ, അതിന്‍റെ 2019 മെയ് 29-ലെ ഉത്തരവിലൂടെ കേരളത്തിലെ കോഴിക്കോടുള്ള കേരള മെർക്കൻറയിൽ സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പർ 2626-നെ നിയന്ത്രണ നിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു. ഈ നിർദ്ദേശങ്ങൾപ്രകാരം, നിക്ഷേപകർക്ക് ഒരു സേവിംഗ് സ് ബാങ്ക് അക്കൗണ്ട്, കറൻറ് അക്കൗണ്ട് അല്ലെങ്കിൽ ഏതെങ്കിലും നിക്ഷേപകഅക്കൗണ്ട് അത് ഏത് പേരിലറിയപ്പെട്ടാലും അതിലെ മൊത്തം നീക്കിയിരുപ്പിൽനിന്നും, ആർബിഐ ഉത്തരവിലെ വ്യവസ്ഥകൾക്കുവിധേയമായി, 2000 രൂപ (രൂപ രണ്ടായിരം മാത്രം) മാത്രം പൻൻവലിക്കാൻ അനുവദിക്കാവൂ. കേരളത്തിലെ കോഴിക്കോടുള്ള കേരള മെർക്കൻറയിൽ ബാങ്ക് ലിമിറ്റഡ് നമ്പർ 2626-ന്, റിസർവ് ബാങ്കിന്‍റെ മുൻകൂറുള്ള രേഖാമൂലമായ അംഗീകാരമില്ലാതെ, പുതിയവായ്പകൾ അനുവദിക്കുകയോ, പുതുക്കുകയോ, ഏതെങ്കിലും നിക്ഷേപം നടത്തുകയോ, പണം കടംവാങ്ങുക, നിക്ഷേപങ്ങൾ സ്വീകരിക്കുക എന്നിവയിലൂടെ പുതിയ ബാദ്ധ്യതകൾ വരുത്തി തീർക്കുകയോ, ബാധ്യതകൾ തീർത്തോ, അല്ലാതെയോ ഏതെങ്കിലും തുക കൊടുക്കുകയോ, 2019 മെയ് 29-ലെ ആർബിഐ നിർദ്ദേശങ്ങളിൽ പറഞ്ഞിട്ടുള്ളവ യല്ലാതെ ബാങ്കിന്‍റെ വസ്തുക്കളോ മറ്റു ആസ്തികളോ, വിൽക്കുകയോ വിൽക്കാമെന്നോ കൈമാറാമെന്നോ വാഗ്ദാനം ചെയ്യുകയോ ചെയ്യാൻ പാടുള്ളതല്ല. ഈ നിർദ്ദേശങ്ങൾക്ക് 2019 ജൂൺ 4 മുതൽ ആറുമാസക്കാലത്തേക്ക് പ്രാബല്യമുണ്ടായിരിക്കും.

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ഇപ്രകാരമുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു എന്നുള്ളതിനാൽ, സഹകരണ ബാങ്കിന്‍റെ ബാങ്കിംഗ് ലൈസൻസ് റദ്ദുചെയ്തു എന്നു കരുതേണ്ട. ബാങ്കിന്‍റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതുവരെ, നിയന്ത്രണങ്ങ ളോടെ, ബാങ്കിംഗ് ബിസിനസ്സ് തുടർന്നും നടത്തുന്നതാണ്.  സാഹചര്യങ്ങളനുസരിച്ച്, ഈ നിർദ്ദേശങ്ങളിൽ, ഭേദഗതികൾ വരുത്തുന്ന കാര്യം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ പരിഗണിച്ചേക്കാം.

1949 ലെ ബാങ്കിംഗ് റഗുലേഷൻസ് ആക്ട് (എഎസിഎസ്) സെക്ഷൻ 35A, സബ്സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ചാണ് ഈ നിയന്ത്രണ നിർദ്ദേശങ്ങൾ  പുറപ്പെടുവിച്ചിട്ടുള്ളത്. ഈ നിർദ്ദേശങ്ങളുടെ ഒരു കോപ്പി, താല്പര്യമുള്ള പൊതുജന ങ്ങൾ വായിച്ചറിയുവാൻവേണ്ടി ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

അജിത് പ്രസാദ്
അസിസ്റ്റൻറ് അഡ്വൈസർ

പ്രസ്സ് റിലീസ് 2018-2019/2862.

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������