Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (198.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 31/05/2019
മഹാരാഷ്ട്ര, മുംബൈയിലെ ദി സികെപി സഹകരണ ബാങ്ക് ലിമിറ്റഡിനെതിരെ 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ

മെയ്  31, 2019

മഹാരാഷ്ട്ര, മുംബൈയിലെ ദി സികെപി സഹകരണ ബാങ്ക്
ലിമിറ്റഡിനെതിരെ 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A
പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ

മഹാരാഷ്ട്ര, മുംബൈയിലെ ദി സികെപി സഹകരണ ബാങ്ക് ലിമിറ്റഡിനെ, ആർബിഐ യുടെ 2014 ഏപ്രിൽ 30-ലെ ഉത്തരവുപ്രകാരം, 2014 മേയ് 2 മുതൽ നിയന്ത്രണ നിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു. തുടർന്നുള്ള ഉത്തരവുകളി ലൂടെ, ഈ നിർദ്ദേശങ്ങളുടെ സാധുത ദീർഘിപ്പിച്ചിരുന്നു. ഏറ്റവും അവസാനം 2019 ഫെബ്രുവരി 26-ലെ ഉത്തരവിൻപ്രകാരം, ഈ നിർദ്ദേശങ്ങൾക്ക്, പുനരവലോകന ത്തിനു വിധേയമായി, 2019 മെയ് 31 വരെ പ്രാബല്യമുണ്ടായിരുന്നു.

പൊതുജനങ്ങളുടെ അറിവിലേക്കായി റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഇതിനാൽ ഉത്തരവിടുന്നതെന്തെന്നാൽ, 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, സബ്സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 എന്നിവപ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്  മുകളിൽ പറഞ്ഞിരിക്കുന്ന ബാങ്കിനെതിരെ 2014 ഏപ്രിൽ 30-ലെ ഉത്തരവിൻപ്രകാരം പുറപ്പെടുവിച്ചതും, കാലാകാലങ്ങളിൽ ഭേദഗതിചെയ്തതും, സാധുത 2019 മെയ് 31 വരെ ദീർഘിപ്പിച്ച തുമായ നിയന്ത്രണ നിർദ്ദേശങ്ങൾ, പുനരവലോകനത്തിനുവിധേയമായി, 2019 മെയ് 30-ലെ ഉത്തരവിൻപ്രകാരം, 2019 ജൂൺ 01 മുതൽ, 2019 ജൂൺ 30 വരെ ഒരുമാസ ക്കാലത്തേക്കുകൂടി ദീർഘിപ്പിച്ചിരിക്കുന്നു എന്നാണ്.

മുകളിൽ പറഞ്ഞ ദീർഘിപ്പിക്കൽ രേഖപ്പെടുത്തിയ, 2019 മെയ് 30-ലെ ഉത്തരവിന്‍റെ ഒരു കോപ്പി, പൊതുജനങ്ങൾ വായിച്ചറിയുവാനായി, ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

മുകളിൽ കാണിച്ചിട്ടുള്ള ദീർഘിപ്പിക്കലിനേയും, ഭേദഗതിയേയും, സഹകരണ ബാങ്കിന്‍റെ സാമ്പത്തികസ്ഥിതിയിൽ എന്തെങ്കിലും മെച്ചപ്പെടൽ ഉണ്ടായിട്ടുള്ളതായി റിസർവ് ബാങ്ക് ഓഫ് ഇൻഡ്യക്ക് ബോദ്ധ്യം വന്നതിനാലാണെന്ന് കരുതേണ്ടതില്ല.

അജിത് പ്രസാദ്
അസിസ്റ്റൻറ് അഡ്വൈസർ

പ്രസ്സ് റിലീസ് 2018-2019/2832

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰