Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (198.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 31/05/2019
1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ- മഹാരാഷ്ട്രാ, പൂനെയിലെ റുപ്പി സഹകരണ ബാങ്ക് ലിമിറ്റഡ്

മേയ് 31, 2019

1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A
പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ- മഹാരാഷ്ട്രാ, പൂനെയിലെ
റുപ്പി സഹകരണ ബാങ്ക് ലിമിറ്റഡ്

2013 ഫെബ്രുവരി 21 ലെ ഉത്തരവിൻ പ്രകാരം മഹാരാഷ്ട്രാ, പൂനെയിലെ റുപ്പീ സഹകരണ ബാങ്ക് ലിമിറ്റഡിനെ, 2013 ഫെബ്രുവരി 22 ബിസിനസ്സ് സമയം അവസാനിച്ചതുമുതൽ നിയന്ത്രണനിർദ്ദേശങ്ങൾക്കു വിധേയമാക്കിയിരുന്നു. കാലാകാലങ്ങളിൽ, ഈ നിർദ്ദേശങ്ങളുടെ സാധുത, തുടർന്നുള്ള ഉത്തരവുകളിലൂടെ, പുനരവലോകനത്തിനു വിധേയമായി, ദീർഘിപ്പിച്ചിട്ടുണ്ട്. ഏറ്റവും അവസാനം 2019 ഫെബ്രുവരി 25 ലെ ഉത്തരവിലൂടെ, ഇതിന്‍റെ സാധുത, പുനരവലോകനത്തിനു വിധേയമായി, 2019 മെയ് 31 വരെ ദീർഘിപ്പിച്ചു.

1949 ലെ ബാങ്കിംഗ് റഗുലേഷൻസ് ആക്ട് സെക്ഷൻ 35A, സബ്സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച്, പൊതുജനങ്ങളുടെ അറിവിലേക്കായി പ്രഖ്യാപിക്കുന്ന തെന്തെന്നാൽ, 2013 ഫെബ്രുവരി 21 ന് പുറപ്പെടുവിച്ചതും, കാലാകാലങ്ങളിൽ ഭേദഗതി വരുത്തിയതും, ഏറ്റവും ഒടുവിൽ സാധുത 2019 മെയ് 31 വരെ ദീർഘിപ്പിച്ചതുമായ ഉത്തരവ്, പുനരവലോകനത്തിനു വിധേയമായി 2019 ജൂൺ 1 മുതൽ 2019 ആഗസ്റ്റ് 31 വരെ മൂന്നുമാസത്തേയ്ക്കുകൂടി 2019 മെയ് 27 ലെ ഉത്തരവ് പ്രകാരം, ബാങ്കിന് ബാധകമായിരിക്കും എന്നാണ്.

മുകളിൽ പരാമർശിതമായ നിർദ്ദേശങ്ങളിലെ മറ്റു വ്യവസ്ഥകൾ മാറ്റമില്ലാതെ തുടരും.

മുകളിൽ പറഞ്ഞിരിക്കുന്ന 2019 മെയ് 27 ലെ ദീർഘിപ്പിക്കൽ പ്രതിപാദിക്കുന്ന ഉത്തരവിന്‍റെ ഒരു കോപ്പി ബാങ്ക് മന്ദിരത്തിൽ, പൊതുജനങ്ങൾ വായിച്ചറിയുവാൻ വേണ്ടി പ്രദർശിപ്പിച്ചിട്ടുണ്ട്.

മുകളിൽ പറഞ്ഞിരിക്കുന്ന ദീർഘിപ്പിക്കലും, ഭേദഗതിയും, ബാങ്കിന്‍റെ സാമ്പത്തികസ്ഥിതിയിൽ എന്തെങ്കിലും മെച്ചപ്പെടൽ ഉണ്ടായിട്ടുള്ളതായി റിസർവ് ബാങ്കിന് ബോധ്യം വന്നിട്ടുള്ളതിനാലാണെന്ന് കരുതേണ്ടതില്ല.

അജിത് പ്രസാദ്
അസിസ്റ്റൻറ് അഡ്വൈസർ

പ്രസ്സ് റിലീസ് 2018-2019/2829

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������