Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (206.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 23/05/2019
നാഗിന (യു.പി) യിലെ യുനൈറ്റഡ് ഇൻഡ്യ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ പിഴചുമത്തി

മേയ് 23, 2019

നാഗിന (യു.പി) യിലെ യുനൈറ്റഡ് ഇൻഡ്യ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ പിഴചുമത്തി

1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 47A (I)(c) ഒപ്പം സെക്ഷൻ 46(4) എന്നിവയിലെ വ്യവസ്ഥകൾപ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, ആർബിഐ, നാഗിന (യു.പി) യിലെ യുനൈറ്റഡ് ഇൻഡ്യ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ 50,000/- രൂപയുടെ (രൂപ അന്പതിനായിരം മാത്രം) പണപ്പിഴ ചുമത്തി. നിങ്ങളുടെ കസ്റ്റമറെ അറിയുക. (കെ വൈ സി) എന്ന കാര്യത്തിലും ആർ ബി ഐ ഇൻസ്പെക്ഷൻ റിപ്പോർട്ടിലെ പരാമർശങ്ങൾ പരിഹരിക്കുന്നത് സംബന്ധിച്ച ആർബിഐ ഉത്തരവുകളും മാർഗ്ഗനിർദ്ദേശങ്ങളും ലംഘിച്ചതിനുമാണ് ഈ പിഴ ചുമത്തിയത്.

ഇതു സംബന്ധിച്ച് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, സഹകരണ ബാങ്കിനു നൽകിയ ഒരു കാരണം കാണിക്കൽ നോട്ടീസിന്, ബാങ്ക് എഴുതിത്തയാറാക്കിയ ഒരു മറുപടി സമർപ്പിച്ചു. കേസിന്‍റെ വസ്തുതകളും, ബാങ്കിന്‍റെ ഇക്കാര്യത്തിലുള്ള മറുപടിയും പരിഗണിച്ചതിൽ, ലംഘനങ്ങൾ സാരവത്താണെന്നും പിഴ ചുമത്തേണ്ടത് ആവശ്യമാണെന്നുമുള്ള നിഗമനത്തിൽ ആർബിഐ എത്തുകയായിരുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്‍റ് അഡ് വൈസർ

പ്രസ്സ് റിലീസ് 2018-2019/2748

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰