Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (275.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 13/05/2019
ദി നൈനിറ്റാൾ ബാങ്ക് ലിമിറ്റഡിനുമേൽ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ പണപ്പിഴ ചുമത്തി

മെയ് 13, 2019

ദി നൈനിറ്റാൾ ബാങ്ക് ലിമിറ്റഡിനുമേൽ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ
പണപ്പിഴ ചുമത്തി

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (ആർബിഐ) 2019 മെയ് 6-ലെ അതിന്‍റെ ഉത്തരവിലൂടെ ദി നൈനിറ്റാൾ ബാങ്ക് ലിമിറ്റഡിനുമേൽ 10 ദശലക്ഷം രൂപയുടെ പണപ്പിഴ ചുമത്തി. ആർബിഐ യുടെ പ്രത്യേക നിർദ്ദേശമുണ്ടായിരുന്നിട്ടും, എൻപിഎ തിരിച്ചറിയൽ പ്രക്രിയ മുഴുവൻ യന്ത്രവൽക്കൃതമാക്കണമെന്ന നിർദ്ദേശം നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിനാണ് ഈ പിഴ ചുമത്തിയത്. 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ടിലെ സെക്ഷൻ 47 A(1) (c), ഒപ്പം സെക്ഷൻ 46(4) (i) എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, മുകളിൽ പറഞ്ഞിരിക്കുന്ന ആർബിഐ നിർദ്ദേശങ്ങൾ പാലിക്കാതിരുന്നത് കണക്കിലെടുത്താണ് ഈ പിഴചുമത്തിയത്. ഈ നടപടി നിയന്ത്രണസംബന്ധമായ കാര്യങ്ങൾ പാലിക്കുന്നതിൽ വന്ന പോരായമകളുടെ അടിസ്ഥാനത്തിലുള്ളതാണ്. അല്ലാതെ ബാങ്കിന്‍റെ ഏതെങ്കിലും ഇടപാടിന്‍റെയോ, ബാങ്ക് അതിന്‍റെ കസ്റ്റമറുമായി ഏർപ്പെട്ട കരാറുകളെയോ സംബന്ധിച്ചുള്ള അഭിപ്രായപ്രകടനമായി കരുതേണ്ടതില്ല.

പശ്ചാത്തലം

2016 മാർച്ച് 31-നുള്ള ബാങ്കിന്‍റെ സാമ്പത്തികസ്ഥിതി സംബന്ധമായ നിയമാനുസൃതമുള്ള പരിശോധനയെ അടിസ്ഥാനമാക്കി ബാങ്കിന്‍റെ എൻപിഎ തിരിച്ചറിയൽ പ്രക്രിയ സമയബന്ധിതമായി യന്ത്രവൽക്കരിക്കണമെന്ന് നിർദ്ദേശിച്ചി രുന്നു. 2017 മാർച്ച് 31-ലെ സാമ്പത്തികസ്ഥിതി സംബന്ധമായ പരിശോധനാ റിപ്പോർട്ടിനെ പരാമർശിച്ച് ഈ നിർദ്ദേശം ആവർത്തിച്ചിരുന്നു. അപ്രകാരം സമയം നീട്ടിക്കൊടുക്കുകയും ചെയ്തിരുന്നു. എന്നിട്ടും ബാങ്ക് മുകളിൽ പറഞ്ഞിട്ടുള്ള നിർദ്ദേശം പാലിക്കുന്നതിൽ പരാജയപ്പെട്ടു. തുടർന്ന്, ആർബിഐ നിർദ്ദേശം പാലിക്കാതിരുന്നതിന് പിഴ ചുമത്താതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ ആവശ്യപ്പെട്ട് ബാങ്കിന് ഒരു നോട്ടീസ് (എസ് സിഎൻ) നൽകി. ബാങ്കിന്‍റെ മറുപടിയും, മുഖദാവിൽ നൽകിയ വിശദീകരണങ്ങളും പരിഗണിച്ചശേഷം, ആർബിഐ, ബാങ്കിനുമേൽ പിഴചുമത്താൻ തീരുമാനിച്ചു.

ഷൈലജാ സിംഗ്
ഡപ്യൂട്ടി ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2018-2019/2663

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰