Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (273.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 10/05/2019
കർണ്ണാടക, ദാവൺഗിരേ ജില്ലയിലുള്ള മില്ലത്ത് സഹകരണ ബാങ്ക് ലിമിറ്റഡ് – 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ

മെയ് 10, 2019

കർണ്ണാടക, ദാവൺഗിരേ ജില്ലയിലുള്ള മില്ലത്ത് സഹകരണ ബാങ്ക് ലിമിറ്റഡ് –
1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A
പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ

1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എ എ സി എസ്) സെക്ഷൻ 35A, സബ് സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 എന്നിവ പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, പൊതുജനങ്ങളുടെ അറിവിലേക്കായി പ്രഖ്യാപിക്കുന്നതെന്തെന്നാൽ, കർണ്ണാടക, ദാവൺഗിരേ ജില്ലയിലെ മില്ലത്ത് സഹകരണ ബാങ്കിനെതിരെ, 2019 മെയ് 8 ന് ബിസിനസ്സ് അവസാനിച്ച സമയം മുതൽ പ്രാബല്യത്തിൽ വരത്തക്കവണ്ണം ചില നിയന്ത്രണ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു എന്നാണ്. ഇതിൻ പ്രകാരം മുകളിൽ പറഞ്ഞ ബാങ്ക് ആർ ബി ഐ യുടെ രേഖാമുലമുള്ള മുൻകൂർ അംഗീകാരമില്ലാതെ പുതിയ വായ്പകൾ അനുവദിക്കുകയോ, പുതുക്കുകയോ, നിക്ഷേപങ്ങൾ നടത്തുകയോ, കടം വാങ്ങിയും നിക്ഷേപങ്ങൾ സ്വീകരിച്ചും ബാദ്ധ്യതകൾ വരുത്തുകയോ, ബാദ്ധ്യതകൾ തീർക്കാൻ പണം കൊടുക്കുകയോ അനുരഞ്ജനങ്ങളിലേർപ്പെടുകയോ, 2019 ഏപ്രിൽ 26 ലെ ഉത്തവിൽ പറഞ്ഞിട്ടുള്ളവയല്ലാത്ത ബാങ്കിന്‍റെ വസ്തുക്കൾ, മറ്റു ആസ്തികൾ എന്നിവ വില്ക്കുകയോ, കൈമാറുകയോ അഥവാ മറ്റുതരത്തിൽ ഡിസ്പോസ് ചെയ്യുകയോ ചെയ്യാൻ പാടില്ല. മേല്പറഞ്ഞ ഉത്തരവിന്‍റെ ഒരു കോപ്പി, താല്പര്യമുള്ള പൊതുജനങ്ങൾ വായിച്ചറിയുവാനായി ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചും, ബാങ്ക് ഓരോ സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, അല്ലെങ്കിൽ കറന്‍റ് അക്കൗണ്ട് അല്ലെങ്കിൽ ഏതെങ്കിലും നിക്ഷേപ അക്കൗണ്ടിൽനിന്നും, മുകളിൽ പറഞ്ഞിരിക്കുന്ന ആർ ബി ഐ നിർദ്ദേശങ്ങൾക്കുവിധേയമായി മൊത്തം നീക്കിയിരുപ്പിൽ നിന്നും 1000/- (ആയിരം രൂപ മാത്രം)രൂപയിൽ കവിയാത്ത തുക മാത്രമേ പിൻവലിക്കാൻ അനുവദിക്കാവൂ.

ബാങ്കിനെതിരെ മുകളിൽ പറഞ്ഞ നിയന്ത്രണ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു എന്നുള്ളതിനാൽ ആർ ബി ഐ അതിന്‍റെ ബാങ്കിംഗ് ലൈസൻസ് റദ്ദുചെയ്തു എന്ന് കരുതേണ്ടതില്ല. ബാങ്കിന്‍റെ സാമ്പത്തികനില മെച്ചപ്പെടുന്നതുവരെ, നിയന്ത്രണങ്ങ ളോടെ, ബാങ്കിംഗ്ബിസിനസ്സ് നടത്തും. സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ റിസർവ്ബാങ്ക് ഈ നിയന്ത്രണനിർദ്ദേശങ്ങളിൽ ഭേദഗതി വരുത്തുന്നകാര്യം പരിഗണിച്ചേക്കാം.

ഷൈലജാ സിംഗ്
ഡപ്യൂട്ടി ജനറൽമാനേജർ

പ്രസ്സ് റിലീസ് 2018-2019/2650

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰