Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (237.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 10/05/2019
കേരളത്തിൽ അടൂരിലെ ദി അടൂർ സഹകരണ അർബൻ ബാങ്ക് ലിമിറ്റഡിനെതിരെ ആർ ബി ഐ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിർദ്ദേശങ്ങൾ ആറുമാസത്തേയ്ക്കുകൂടി ദീർഘിപ്പിച്ചു

മെയ് 10, 2019

കേരളത്തിൽ അടൂരിലെ ദി അടൂർ സഹകരണ അർബൻ ബാങ്ക്
ലിമിറ്റഡിനെതിരെ ആർ ബി ഐ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ
നിർദ്ദേശങ്ങൾ ആറുമാസത്തേയ്ക്കുകൂടി ദീർഘിപ്പിച്ചു

2018 നവംബർ 02 ലെ ഉത്തരവിലൂടെ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട്, സെക്ഷൻ 35A, ഒപ്പം സെക്ഷൻ 56 എന്നിവപ്രകാരം, അടൂരിലെ, ദി അടൂർ സഹകരണ അർബൻ ബാങ്ക് ലിമിറ്റഡിനെതിരെ, 2019 മെയ് 09 വരെ പ്രാബല്യത്തിലുണ്ടായിരുന്ന, നിയന്ത്രണ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

ഈ നിർദ്ദേശങ്ങളനുസരിച്ച്, നിക്ഷേപകർ അവരുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ കറന്‍റ് അക്കൗണ്ട് അല്ലെങ്കിൽ ഏതെങ്കിലും നിക്ഷേപ അക്കൗണ്ട് അത് ഏത് പേരിലറിയപ്പെട്ടാലും, അതിലെ മൊത്തം നിക്കിയിരുപ്പിൽ നിന്നും, ആർ ബി ഐ നിർദ്ദേശങ്ങളിൽ പറഞ്ഞിട്ടുള്ള വ്യവസ്ഥകൾക്കു നിധേയമായി, 2000/- (രൂപ രണ്ടായിരം മാത്രം) രൂപയിൽ കവിയാത്ത ഒരുതുക മാത്രം പിൻവലിക്കാൻ അനുവദിച്ചിരുന്നു. ഈ സഹകരണ ബാങ്കിന് റിസർവ് ബാങ്കിന്‍റെ രേഖാമൂലമുള്ള മുൻകൂർ അനുമതികുടാതെ 2018 നവംബർ 02 നു നൽകിയിരുന്ന നിർദ്ദേശങ്ങളിൽ പറഞ്ഞിട്ടുള്ളവയല്ലാതെ, പുതിയവായ്പകൾ അനുവദിക്കാനോ, പുതുക്കാനോ, ഏതെങ്കിലും നിക്ഷേപം നടത്താനോ, പുതിയ നിക്ഷേപങ്ങൾ സ്വീകരിച്ചും മറ്റും ബാദ്ധ്യതകൾ വരുത്താനോ, ബാദ്ധ്യതകൾ തീർത്ത് തുകകൾ നൽകാനോ, വസ്തുവകകൾ, മറ്റു ആസ്തികൾ എന്നിവ വില്ക്കാനോ, കൈമാറാനോ അപ്രകാരം ചെയ്യുന്നതിനുവേണ്ടിയുള്ള അനുരഞ്ജനശ്രമങ്ങൾ, കരാറുകൾ എന്നിവയിലേർപ്പെടാനോ, പാടില്ല.

അടൂരിലെ, ദി അടൂർ സഹകരണ അർബൻ ബാങ്ക് ലിമിറ്റഡിനെതിരെ, 2018 നവംബർ 02 ന് പുറപ്പെടുവിച്ചിരുന്ന നിയന്ത്രണനിർദ്ദേശങ്ങൾ, പൊതുതാല്പര്യം മുൻ നിർത്തി, ദീർഘിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിനാൽ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഈ നിർദ്ദേശങ്ങൾ ആറുമാസക്കാലത്തേയ്ക്കുകൂടി ദീർഘിപ്പിച്ചിരിക്കുന്നു. ഇതിൻ പ്രകാരം, 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, ഒപ്പം സെക്ഷൻ 56 എന്നിവ പ്രകാരം, റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, അടൂരിലെ ദി അടൂർ സഹകരണബാങ്ക് ലിമിറ്റഡിനെതിരെ 2018 നവംബർ 02 നു പുറപ്പെടുവിച്ചിരുന്നതും. 2019 മെയ് 09 വരെ പ്രാബല്യത്തിലു ണ്ടായിരുന്നതുമായ നിയന്ത്രണ നിർദ്ദേശങ്ങൾ, പുനരവലോകത്തിനുവിധേയമായി 2019 മെയ് 10 മുതൽ, 2019 നവംബർ 09 വരെ, ആറുമാസക്കാലത്തേയ്ക്കുകൂടി ദീർഘിപ്പിച്ചിരിക്കുന്നു. ഉത്തരവിലെ മറ്റുവ്യവസ്ഥകൾ മാറ്റമില്ലാതെ തുടരും.

ഷൈലജാ സിംഗ്
ഡപ്യൂട്ടി ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2018-2019/2649

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������