Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (351.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 15/04/2019
ഭീമാവാര (ആന്ധ്രാപ്രദേശ്)ത്തെ, ഭീമാവാരം സഹകരണ അർബൻ ബാങ്ക് ലിമിറ്റഡിനെതിരെ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ നിയന്ത്രണ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

ഏപ്രിൽ 15, 2019

ഭീമാവാര (ആന്ധ്രാപ്രദേശ്)ത്തെ, ഭീമാവാരം സഹകരണ അർബൻ ബാങ്ക്
ലിമിറ്റഡിനെതിരെ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ നിയന്ത്രണ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (ആർബിഐ) യ്ക്ക് പൊതുതാല്പര്യം മുൻനിറുത്തി, ആന്ധ്രാപ്രദേശ്, ഭീമാവാരത്തിലെ, ഭീമാവാരം സഹകരണ അർബൻ ബാങ്ക് ലിമിറ്റഡിനെതിരെ ചില നിയന്ത്രണ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കേണ്ടതുണ്ട്. എന്ന് ബോധ്യം വന്നിരിക്കുന്നു. ആയതിനാൽ, 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സംഘങ്ങൾക്കു ബാധകമാംവിധം) സെക്ഷൻ 35A, സബ്സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 എന്നിവ പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, ഉത്തരവിടുന്നതെന്തെന്നാൽ, ആന്ധ്രാപ്രദേശ്, ഭീമാവാരത്തിലെ, ഭീമാവാരം സഹകരണ ബാങ്ക് ലിമിറ്റഡ്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിന്നുള്ള രേഖാമൂലമായ അംഗീകാരമില്ലാതെ, പുതിയ വായ്പകളും മറ്റും അനുവദിക്കുകയോ, പുതുക്കുകയോ, എന്തെങ്കിലും നിക്ഷേപങ്ങൾ നടത്തുകയോ, തുകകൾ കടം വാങ്ങുന്നതുൾപ്പെടെ, പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുക വഴി ബാദ്ധ്യതകളുണ്ടാക്കുകയോ, ബാദ്ധ്യതകൾതീർത്ത് തുകകൾ വിതരണം നടത്തുകയോ, അനുരഞ്ജനങ്ങളിലോ കരാറുകളിലോ ഏർപ്പെട്ട് ബാങ്കിന്‍റെ വസ്തുവകകളോ, ആസ്തികളോ താഴെപ്പറയുന്ന രീതിയിലും വ്യവസ്ഥകൾക്കു വിധേയവുമായല്ലാതെ, വിൽക്കുകയോ, വിൽക്കാനുള്ള കരാറുകളിലേർപ്പെടുകയോ ചെയ്യാൻ പാടില്ല എന്നാണ്.

  1. ഓരോ സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, കറൻറ് അക്കൗണ്ട് അല്ലെങ്കിൽ നിക്ഷേപ അക്കൗണ്ട്, അത് ഏതു പേരിലറിയപ്പെടുന്നതായാലും, അതിലെ മൊത്തം നീക്കിയിരിപ്പ് തുകയിൽ നിന്നും 1000 രൂപ (ആയിരം രൂപ മാത്രം)യിൽ കവിയാത്തതുക മാത്രമേ, പിൻവലിക്കാൻ അനുവദിക്കാവൂ. അതും, ആ നിക്ഷേപകന് ബാങ്കിൽ ഏതെങ്കിലും വിധത്തിലുള്ള ബാദ്ധ്യതയുണ്ടെങ്കിൽ, അതു വായ്പക്കാരനെന്ന നിലയിലായാലും ജാമ്യക്കാരനെന്ന നിലയിലായാലും ബാദ്ധ്യതതുക പ്രസക്തമായ ലോൺ അക്കൗണ്ടിൽ വരവുവച്ചതിനുശേഷം മാത്രമേ, പിൻവലിക്കാൻ അനുവദിക്കാവൂ.

  2. നിലവിലുള്ള സ്ഥിരനിക്ഷേപങ്ങൾ കാലാവധിയെത്തുമ്പോൾ അതേ പേരിലും, അതേ കപ്പാസിറ്റിയിലും മാത്രമേ പുതുക്കാൻ അനുവദിക്കാവൂ.

  3. നിർദ്ദേശങ്ങളിൽ പറഞ്ഞിരിക്കുന്ന ചിലവുകൾ മാത്രമേ ചെയ്യാൻ പാടുള്ളൂ.

  4. ഗവർൺമെൻറ് എസ്എൽആർ സെക്യൂരിറ്റികളിൽ നിക്ഷേപങ്ങൾ നടത്താം.

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ രേഖാമൂലമായ പ്രത്യേക അംഗീകാരമി ല്ലാതെ, മറ്റേതെങ്കിലും ബാദ്ധ്യതകൾ തീർക്കുകയോ, ഉണ്ടാക്കുകയോ ചെയ്യാൻ പാടില്ല.

താല്പര്യമുള്ള പൊതുജനങ്ങൾ വായിച്ചറിയുവാനായി, നിർദ്ദേശങ്ങളുടെ വിശദവിവരങ്ങൾ ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഈ നിയന്ത്രണ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു എന്നതിനാൽ, ആർ ബി ഐ, സഹകരണ ബാങ്കിന്‍റെ ബാങ്കിംഗ് ലൈസൻസ് റദ്ദു ചെയ്തിട്ടുണ്ടെന്ന് കരുതേണ്ടതില്ല. ബാങ്കിന്‍റെ സാമ്പത്തികനില മെച്ചപ്പെടുന്നതുവരെ, നിയന്ത്രണങ്ങളോടെ ബാങ്ക് ബാങ്കിംഗ് ബിസിനസ്സ് ചെയ്യുന്നതാണ്. ഈ നിർദ്ദേശങ്ങൾ, പുനരവലോകനത്തിനു വിധേയമായി, 2019 മാർച്ച് 28-ന് ബിസിനസ്സ് സമയം അവസാനിച്ചതുമുതൽ ആറുമാസക്കാലത്തേയ്ക്ക് പ്രാബല്യത്തിലുണ്ടായിരിക്കും.

അനിരുദ്ധ ഡി. ജാദവ്.
അസിസ്റ്റന്‍റെ് മാനേജർ  

പ്രസ്സ് റിലീസ് 2018-2019/2454

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰