Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (281.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 09/04/2019
കർണാടക ബഗാൽകോട്ട് ജില്ലയിലെ, പോസ്റ്റു മുധോലിൽ, മുധോൽ സഹകരണ ബാങ്ക് ലിമിറ്റഡിനെതിരെ, 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

ഏപ്രിൽ 09, 2019

കർണാടക ബഗാൽകോട്ട് ജില്ലയിലെ, പോസ്റ്റു മുധോലിൽ, മുധോൽ
സഹകരണ ബാങ്ക് ലിമിറ്റഡിനെതിരെ, 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട്
(എഎസിഎസ്) സെക്ഷൻ 35A പ്രകാരമുള്ള നിയന്ത്രണ
നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A സബ്സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 പ്രകാരം ആർബിഐ യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, കർണ്ണാടകയിലെ, ബഗാൽകോട്ട് ജില്ലയിൽ പോസ്റ്റു മുധോലിലുള്ള, മുധോൽസഹകരണബാങ്കിനെതിരെ ചില നിയന്ത്രണ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന്, പൊതുജനങ്ങളുടെ അറിവിലേക്കായി പ്രഖ്യാപിച്ചു കൊള്ളുന്നു. ഈ ഉത്തരവിലൂടെ 2019 ഏപ്രിൽ 08, ബിസിനസ്സ് അവസാനിച്ച സമയം മുതൽ മുകളിൽ പറഞ്ഞ ബാങ്ക്, ആർബിഐയുടെ രേഖാമൂലമായ ഉത്തരവില്ലാതെ വായ്പകളും മറ്റും പുതിയതായി അനുവദിക്കുകയോ ഉള്ളവ പുതുക്കുകയോ, നിക്ഷേപങ്ങൾ നടത്തുകയോ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുകയോ, തുകകൾ വായ്പയായി വാങ്ങുകയോ ഏതെങ്കിലും കരാറുകളും, ബാദ്ധ്യതകളും തീർക്കുകയോ, തീർക്കാമെന്ന് വാഗ്ദാനം ചെയ്യുകയോ, അനുരഞ്ജനങ്ങളിൽ പ്രവേശിക്കുകയോ, 2019 ഏപ്രിൽ 02-ലെ ഉത്തരവിൽ പറഞ്ഞിട്ടുള്ളവയല്ലാതുള്ള വസ്തുവകകളോ, ആസ്തികളോ വിൽക്കുകയോ ചെയ്യാൻ പാടില്ല. ഈ ഉത്തരവിന്‍റെ കോപ്പി, പൊതുജനങ്ങൾ വായിച്ചറിയുവാൻ വേണ്ടി, ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചും, ഓരോ സേവിംഗ്സ് ബാങ്ക്/കറൻറ് അക്കൗണ്ട് അല്ലെങ്കിൽ ഏതെങ്കിലും നിക്ഷേപ അക്കൗണ്ടിലെ, അത് ഏതുപേരിലറിയപ്പെടുന്നതായാലും, ആകെ നീക്കിയിരുപ്പിൽ നിന്നും 1000/-രൂപ (രൂപ ആയിരം രൂപ മാത്രം) കവിയാത്ത തുക മാത്രമേ, മുകളിൽ പറഞ്ഞിരിക്കുന്ന ആർബിഐ ഉത്തരവിൽ പറഞ്ഞിട്ടുള്ള വ്യവസ്ഥകൾക്ക് വിധേയമായി പിൻവലിക്കാൻ അനുവദിക്കാവൂ.

മുകളിൽ കാണിച്ച നിയന്ത്രണനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളതിനാൽ ബാങ്കിന്‍റെ, ബാങ്കിംഗ് ലൈസൻസ് റദ്ദുചെയ്തിട്ടുള്ളതായി കരുതേണ്ടതില്ല. അതിന്‍റെ സാമ്പത്തികനില മെച്ചപ്പെടുന്നതുവരെ, നിയന്ത്രണങ്ങൾക്കുവിധേയമായി ബാങ്കിന് ബാങ്കിംഗ് ബിസിനസ്സ് തുടർന്നും നടത്താം. സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ആർബിഐ, നിയന്ത്രണങ്ങളിൽ ഭേദഗതികൾ വരുത്തുന്നത് പരിഗണിച്ചേക്കാം.

അജിത്പ്രസാദ്
അസിസ്റ്റൻറ് അഡ്വൈസർ

പ്രസ്സ് റിലീസ് 2018-2019/2407

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰