Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (174.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 27/03/2019
പഞ്ചാബ് നാഷണല്‍ ബാങ്കിനുമേല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ പണപ്പിഴ ചുമത്തി

മാര്‍ച്ച് 27, 2019

പഞ്ചാബ് നാഷണല്‍ ബാങ്കിനുമേല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ പണപ്പിഴ ചുമത്തി

സ്വിഫ്റ്റ് (SWIFT) സംബന്ധമായ പ്രവര്‍ത്തനനിയന്ത്രണങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാനും ശക്തിപ്പെടുത്താനും വേണ്ടിയുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ ഉത്തരവുകള്‍ പാലിക്കാതിരുന്നതിന് 36 ബാങ്കുകളുടെമേല്‍ പിഴചുമത്തിയത് വിവരിക്കുന്ന 2019 മാര്‍ച്ച 8 ലെ 2144 -ᴐ൦ നമ്പര്‍ പ്രസ്സ് റിലിസ് (പ്രസ്സ് റിലീസ് 2018-2019/2144) കാണുക. ഇതിനെ തുടര്‍ന്ന് ആര്‍ ബി ഐ 2019 ഫെബ്രുവരി 25 -ᴐ൦ തിയതിയിലെ ഒരു ഉത്തരവിലൂടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ പുറപ്പെടുവിച്ച മുകളില്‍ കാണിച്ച ഉത്തരവുകള്‍ പാലിക്കാതിരുന്നതിന് പഞ്ചാബ് നാഷണല്‍ ബാങ്കിനുമേല്‍ 20 ദശലക്ഷം (ഇരുപതു് ദശലക്ഷം രൂപാ മാത്രം) രൂപയുടെ പണപ്പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് സെക്ഷന്‍ 47A(1) (c) ഒപ്പം സെക്ഷന്‍ 46(4) (i) എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരം ആര്‍ ബി ഐ യില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ചാണ്, റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള മുകളില്‍ കാണിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നതിനും, പരിപാലനത്തില്‍ വന്നിട്ടുള്ള പോരായ്മകളുടെ അടിസ്ഥാനത്തിലും, ഈ പിഴചുമത്തി യിട്ടുള്ളത്.

നിയന്ത്രണപരിപാലനത്തില്‍ വന്ന പോരായ്മകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. അല്ലാതെ, ബാങ്ക് നടത്തിയിട്ടുള്ള ഇടപാടുകളുടേയോ ഇടപാടുകാരുമായി ബാങ്ക് ഏര്‍പ്പെട്ടിട്ടുള്ള ഉടമ്പടികളുടെയോ മേല്‍ വിധി പറയാന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ല.

അജിത് പ്രസാദ്
അസിസ്റ്റന്‍റ് അഡ്വൈസര്‍

പ്രസ്സ് റിലീസ് 2018-2019/2300

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������