Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (184.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 14/03/2019
വ്യവസ്ഥാനുസാരമായി പ്രധാന്യമുളള തദ്ദേശബാങ്കുകളുടെ (D-S1Bs) 2018 ലെ പട്ടിക ആര്‍ ബി ഐ പുറത്തു വിട്ടു

മാർച്ച് 14, 2019

വ്യവസ്ഥാനുസാരമായി പ്രധാന്യമുളള തദ്ദേശബാങ്കുകളുടെ (D-S1Bs) 2018 ലെ പട്ടിക
ആര്‍ ബി ഐ പുറത്തു വിട്ടു

എസ് ബി ഐയും, ഐ സി സി ഐ ബാങ്കും, എച് ഡി എഫ് സി ബാങ്കും കഴിഞ്ഞവര്‍ഷത്തിലെ അതെ സഞ്ചയഘടനയില്‍ (bucketing structure) തന്നെ തുടര്‍ന്നും തരംതിരിക്കപ്പെട്ടിരിക്കുന്നു. ഡി- എസ് ഐ ബികള്‍ക്കു വേണ്ട, അധിക സാമാന്യ ഇക്വിറ്റി ടയര്‍-1 (CET -1) 2016 ഏപ്രില്‍ 1 മുതല്‍ തന്നെ പടിപടിയായി നിവേശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് 2019 ഏപ്രില്‍ 1ന് പൂര്‍ണ്ണമാകും. ഈ അധിക സി ഇ ടി-1 നിര്‍ദ്ദിഷ്ഠപരിധി മൂലധന സംരക്ഷണ ശേഖരത്തിനു പുറമേയാണ് (Capital Conservation Buffer).

ഡി എസ് ഐ ബികളുടെ പുതുക്കിയ പട്ടിക

സഞ്ചയം ബാങ്ക് അധികസാമാന്യ മൂലധന ടയര്‍1 ആവശ്യം, റിസ്ക് വെയിറ്റഡ് ആസ്തികളുമായുളള ശതമാനകണക്ക് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ അധികസാമാന്യ മൂലധന ടയര്‍ 1 ആവശ്യം 2019 എപ്രില്‍ 1ന് ബാധകമാം വിധം പടിപ്പടിയായി നിവേശിപ്പിക്കുന്ന രീതിയിൽ
5 - 0.75% 1%
4 - 0.60% 0.80%
3 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ 0.45% 0.60%
2 - 0.30% 0.40%
1 ഐ സി ഐ സി ഐ ബാങ്ക്, എച് ഡി എഫ് സി ബാങ്ക് 0.15% 0.20%

പശ്ചാത്തലം

2014 ജലൈ 22ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യാ, വ്യവസ്ഥാനുസാരമായി പ്രാധാന്യമുളള തദ്ദേശ ബാങ്കുകളെ (ഡി എസ് ഐ ബികള്‍) കൈകാര്യം ചെയ്യുന്നതു സംബന്ധിച്ചുളള ചട്ടക്കൂട് പ്രഖാപിച്ചിരുന്നു. 2015 മുതല്‍ ഡി- എസ് ഐ ബികളായി നിർദ്ദേശിക്കപ്പെട്ട ബാങ്കുകളുടെ പേരുകള്‍, ഈ ചട്ടക്കൂട് അനുസരിച്ച് റിസര്‍വ് ബാങ്ക് വെളിപ്പെടു ത്തുകയും, അവയുടെ വ്യവസ്ഥാനുസാരമായ പ്രാധാന്യത്തിന്‍റെ അടിസ്ഥാനത്തിന്‍ അനുയോജ്യമായ സഞ്ചയങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ഒരു ഡി- എസ് ഐ ഏതു സഞ്ചയത്തിലാണോ ഉള്‍പ്പടുത്തപ്പെട്ടത് അതിന്‍റെ അടിസ്ഥാനത്തില്‍, ഒരു അധിക സാമാന്യ മൂലധന പരിധി അതിന് ബാധകമാക്കേണ്ടതുണ്ട്. ഇന്‍ഡ്യയില്‍ ശാഖാ സാന്നിദ്ധ്യമുളള ഒരു വിദേശബാങ്ക്, ആഗോള വ്യവസ്ഥാനുസാരമായി പ്രാധാന്യമുളള ഒരു ബാങ്കാണ്. (ജി-എസ് ഐ ബി). ഒരു ജി എസ് ഐ ബി യ്ക്ക് ബാധാകമാംവിധം ബാങ്കിന് ഇന്‍ഡ്യയിലുളള റിസ്ക് വെയ്റ്റഡ് ആസ്തികള്‍ (RWA) ക്കനുപാതമായി അധിക സി ഇ റ്റി1 മൂലധന സര്‍ചാജ് നിലനിര്‍ത്തേണ്ടിവരും.

അതായത്, തദ്ദേശ നിയന്ത്രകന്‍ (Home Regulator) നിശ്ചയിക്കുന്ന അധിക സി ഇ റ്റി 1 ശേഖരത്തെ (തുക) മൊത്തം സംയോജിത ആഗോള ഗ്രൂപ്പ് ആര്‍ ഡബ്ളിയു എ-യെ സംയോജിത ആഗോള ഗ്രൂപ്പ് ബുക്കുകളനുസരിച്ചുളള ഇന്‍ഡ്യയിലെ ആര്‍ ഡബ്ളിയു എയെ കൊണ്ട് ഹരിച്ചു കിട്ടുന്ന തുക കൊണ്ട് ഗുണിച്ച് കിട്ടുന്ന തുകയായിരിക്കും ഇത്.

ഉയര്‍ന്ന മൂലധനാവശ്യങ്ങള്‍ 2016 ഏപ്രില്‍ 1ന് തുടങ്ങി, പടിപടിയായി 2019 ഏപ്രില്‍ ഒന്നാകുമ്പോഴേക്കും പൂര്‍ണ്ണനിലയില്‍ എത്തിചേരും. വിവിധ സഞ്ചയങ്ങ ളിലുളള അധികസാമാന്യ മൂലധന ആവശ്യം നാലു വര്‍ഷത്തേക്ക് പടിപടിയായി നിവേശിപ്പിക്കേണ്ടത് താഴെ കാണും വിധം.

സഞ്ചയം എപ്രില്‍ 1, 2016 എപ്രില്‍ 1, 2017 ഏപ്രില്‍ 1, 2018 ഏപ്രില്‍ 1, 2019
5 0.25% 0.50% 0.75% 1.00%
4 0.20% 0.40% 0.60% 0.80%
3 0.15% 0.30% 0.45% 0.60%
2 0.10% 0.20% 0.30% 0.40%
1 0.05% 0.10% 0.15% 0.20%

ഡി എസ് ഐ ബി ചട്ടക്കൂടില്‍ പറഞ്ഞിട്ടുളള രീതി സമ്പ്രദായമനുസരിച്ച്, 2015 മാര്‍ച്ച് 31, 2016, മാര്‍ച്ച് 31 എന്നീ തീയതികളില്‍ സമാഹരിച്ച വിവരങ്ങളനുസരിച്ചും, റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ, സ്റ്റേറ്റ് ബാങ്ക ഓഫ് ഇന്‍ഡ്യയെ 2015 ആഗസ്റ്റ് 31-നും, ഐ സി സി ഐ ബാങ്ക് ലിമിറ്റഡിനെ ആഗസ്റ്റ് 26നും ഡി എസ് ഐ ബികളായി പ്രഖ്യാപിച്ചു. 2017 മാര്‍ച്ച് 31ന് സമാഹരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ, ഐ സി ഐ സി ഐ ലിമിറ്റഡ്, എച് ഡി എഫ് സി ഐ ബാങ്ക് ലിമിറ്റഡ് എന്നിവയെ 2017 സെപ്റ്റംബര്‍ 04ന് ഡി-എസ് ഐബികളായി പ്രഖാപിച്ചു. ഏറ്റവും ഒടുവിലുളള നിലവാരം, 2018 മാര്‍ച്ച് 31ന് ബാങ്കുകളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്.

"ബാങ്കുകളെ ഡി- എസ് ഐ ബികളെന്ന് തരംതിരിക്കുന്നിതിനും വ്യവസ്ഥാനു സാരമായ പ്രാധാന്യം കണ്ടെത്തുന്നതിനുമുളള മൂല്യനിര്‍ണ്ണയ സമ്പ്രദായം, തുടര്‍ച്ച യായി പുനരവലോകനം ചെയ്യപ്പെടേണ്ടതാണെന്ന് ഡി എസ് ഐ ബി ചട്ടക്കൂട് ആവശ്യപ്പെടുന്നുണ്ട്. എന്നാലും ഈ പുനരവലോകനം മൂന്നുകൊല്ലത്തില്‍ ഒരിക്ക ലായരിക്കും." നിലവിലെ അവലോകനവും രാജ്യമാസകലമുളള പതിവുകാര്യ ങ്ങളുടെ വിശകലനവും, നിലവിലുളള ചട്ടക്കൂടിന് എന്തെങ്കിലും മാറ്റം ഇപ്പോള്‍ വരുത്തണ മെന്ന് ആവശ്യപ്പെടുന്നില്ല.

ജോസ് ജെ കാട്ടൂര്‍
ചീഫ് ജനറല്‍ മാനേജര്‍

പ്രസ്സ് റിലീസ് 2018-2019/2191

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰