Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (161.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 08/03/2019
റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ 36 ബാങ്കുകളുടെ മേല്‍ പണപ്പിഴ ചുമത്തി

മാര്‍ച്ച് 08, 2019

റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ 36 ബാങ്കുകളുടെ മേല്‍ പണപ്പിഴ ചുമത്തി

റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ (ആര്‍ ബി ഐ) അതിന്‍റെ 2019 ജനുവരി 31, ഫെബ്രുവരി 25 എന്നീ തീയതികളിലെ ഉത്തരവുകള്‍ പ്രകാരം, SWIFT- ഉമായി ബന്ധപ്പെട്ട പ്രവര്‍ത്തന നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താനും, റിസര്‍വ് ബാങ്കി ന്‍റെ വിവിധ നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നടപ്പില്‍വരുത്താനു മുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നതിന് താഴെകാണിച്ചിട്ടുള്ള 36 ബാങ്കുകളുടെ മേല്‍ പണപ്പിഴചുമത്തി.

ക്രമനമ്പര്‍ ബാങ്കിന്‍റെ പേര് പിഴത്തുക രൂപ ദശലക്ഷ കണക്കില്‍
1 ബാങ്ക് ഓഫ് ബറോഡ 40
2 കത്തോലിക് സിറിയന്‍ ബാങ്ക് ലിമിറ്റഡ് 40
3 സിറ്റി ബാങ്ക് എന്‍.എ 40
4 ഇന്‍ഡ്യന്‍ ബാങ്ക് 40
5 കര്‍ണ്ണാടക ബാങ്ക് ലിമിറ്റഡ് 40
6 ബി എന്‍ പി പാരിബസ് 30
7 സിറ്റിയൂണിയന്‍ ബാങ്ക് ലിമിറ്റഡ് 30
8 ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്ക് 30
9 യുക്കോ ബാങ്ക് 30
10 യൂണിയന്‍ ബാങ്ക് ഓഫ് ഇന്‍ഡ്യ 30
11 യൂണൈറ്റഡ് ബാങ്ക് ഓഫ് ഇന്‍ഡ്യ 30
12 അലഹബാദ് ബാങ്ക് 20
13 ബാങ്ക് ഓഫ് മഹാരാഷ്ട്രാ 20
14 കനറാബാങ്ക് 20
15 ഡി സി ബി ബാങ്ക് ലിമിറ്റഡ് 20
16 ദേനാ ബാങ്ക് 20
17 ജമ്മൂ & കാശ്മീര്‍ ബാങ്ക് ലിമിറ്റഡ് 20
18 ഓറിയന്‍റല്‍ ബാങ്ക് ഓഫ് കോമേഴ്സ് 20
19 സിന്‍ഡിക്കേറ്റ് ബാങ്ക് 20
20 ബാങ്ക് ഓഫ് അമേരിക്ക എന്‍.എ 10
21 ബാര്‍ക്ലൈസ് ബാങ്ക് Plc 10
22 സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്‍ഡ്യ 10
23 കോര്‍പ്പറേഷന്‍ ബാങ്ക് 10
24 ഡി ബി എസ് ബാങ്ക് ലിമിറ്റഡ് 10
25 ഡോയിഷ് ബാങ്ക് A.G 10
26 ഹോങ്കോംഗ് & ഷാന്‍ങായ് ബാങ്കിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് 10
27 ഐസി ഐസി ഐ ബാങ്ക് ലിമിറ്റഡ് 10
28 ഐഡി ബി ഐ ബാങ്ക് ലിമിറ്റഡ് 10
29 ഇന്‍റസ് ഇന്‍ഡ് ബാങ്ക് ലിമിറ്റഡ് 10
30 ജെ.പി മോര്‍ഗന്‍ ചെസ് ബാങ്ക് എന്‍.എ 10
31 കരൂര്‍ വൈശ്യാ ബാങ്ക് ലിമിറ്റഡ് 10
32 പഞ്ചാബ് & സിന്‍ഡ് ബാങ്ക് 10
33 സ്റ്റാന്‍ററ്റേര്‍ഡ് ചാർട്ടേട് ബാങ്ക് 10
34 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ 10
35 തമിഴ്നാട് മെര്‍ക്കന്‍റയിൽ ബാങ്ക് ലിമിറ്റേഡ് 10
36 YES ബാങ്ക് ലിമിറ്റേഡ് 10

1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് സെക്ഷന്‍ 47 A (1) (c) ഒപ്പം സെക്ഷന്‍ 46(4)(i)എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച്, ആര്‍ബിഐ പുറപ്പെടുവിച്ചിട്ടുള്ള മുകളില്‍ പറഞ്ഞിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നതിനാണ് ഈ പിഴകള്‍ ചുമത്തിയിട്ടുള്ളത്.

പശ്ചാത്തലം

50 പ്രമുഖ ബാങ്കുകളുടെ SWIFT സംബന്ധമായ പ്രവര്‍ത്തന നിര്‍ദ്ദേശങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ആര്‍ബിഐ ഉത്തരവുകള്‍ നടപ്പിലാക്കുന്നതും പാലിക്കുന്നതും സംബന്ധിച്ച ഒരവലോകനം നടത്തുകയുണ്ടായി. അതിൽ താഴെപ്പറയുന്നവയെ സംബന്ധിച്ച ഒന്നോ അതിലധികമോ പ്രധാന നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് വെളിപ്പെട്ടു.

  1. SWIFT പശ്ചാത്തലത്തിലുള്ള പെയ്മെന്‍റ് സന്ദേശങ്ങളുടെ നേരിട്ടുള്ള നിര്‍മ്മാണം.

  2. സിബിഎസ്/അക്കൗണ്ടിംഗ് സിസ്റ്റം, SWIFT അക്കൗണ്ടിംഗ് സിസ്റ്റം എന്നിവയ്ക്കിട യിലുള്ള സെട്രയിറ്റ് ത്രൂ പ്രോസസ്സിംഗ് (STP)നടപ്പിലാക്കുക.

  3. സിബിഎസ് (CBS)വഴി പ്രവേശിക്കുന്നവരും, പാസ്സാക്കുന്നവരും ചുമതലപ്പെടു ത്തുന്നവരും SWIFT പശ്ചാത്തലത്തില്‍ ഓപ്പെറേറ്റ് ചെയ്യുന്നവരില്‍ നിന്നും വ്യത്യസ്തരായിരിക്കണമെന്ന് ഉറപ്പുവരുത്തുക.

  4. SWIFT ൽ ഉത്ഭവിക്കുന്ന എന്‍ട്രികള്‍, സമാനമായി സിബിഎസ്/അക്കൗണ്ടിംഗ് സിസ്റ്റത്തിലുടെ പാസ്സാക്കുന്ന എന്‍ട്രികളുമായി ഒത്തുനോക്കുക

  5. ഒരു നിശ്ചിതപരിധിയ്ക്കു മുകളിലുള്ള പെയ്മെന്‍റു സന്ദേശങ്ങള്‍ പുറപ്പെടുവി ക്കുന്നത് അംഗീകരിക്കുവാന്‍ ഒരു അധിക തട്ടുകൂടി തുടങ്ങുക.

  6. T+1/T+5 അടിസ്ഥാനത്തില്‍ നോസ്ട്രോ ഒത്തുനോക്കല്‍ (Nostro reconciliation)

അവലോകനത്തിലെ കണ്ടെത്തലുകളും, നിയമങ്ങള്‍ പാലിക്കുന്നതില്‍ വരുത്തുന്ന പോരായ്മകളുടെ തോതും അടിസ്ഥാനമാക്കി 49 ബാങ്കുകള്‍ക്ക് നോട്ടീസുകള്‍ നല്‍കി. നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള റിസര്‍വ് ബാങ്ക് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാതിരുന്നതിന് പിഴചുമത്താതിരിക്കുന്നതിനുള്ള കാരണങ്ങള്‍ ബോധിപ്പിക്കാനായിരുന്നു നോട്ടീസുകള്‍. ബാങ്കുകളില്‍ നിന്നും ലഭിച്ച മറുപടികളും ചോദിച്ചവര്‍ നേരിട്ടുനല്‍കിയ വിശദീകരണങ്ങളും, അധികമായി നല്‍കിയ സമര്‍പ്പണങ്ങളും പരിഗണിച്ച ശേഷം മേല്‍ക്കാണിച്ച 36 ബാങ്കുകളുടെ മേല്‍, നിയമങ്ങള്‍ പാലിക്കുന്നതില്‍ ഓരോ ബാങ്കിലും വന്നപോരായ്മകളുടെ തോതിന്‍റെ അടിസ്ഥാനത്തില്‍ പണപ്പിഴചുമത്താന്‍ ആര്‍ബിഐ തീരുമാനി ക്കുകയായിരുന്നു.

ഈ നിയന്ത്രണങ്ങള്‍ പാലിക്കപ്പെടു ന്നുണ്ടോ എന്ന് കര്‍ശനമായും തുടര്‍ച്ചയാ യും ആര്‍ ബി ഐ നിരീക്ഷണങ്ങള്‍ തുടര്‍ന്നും നടത്തിക്കൊണ്ടിരിക്കും.

ജോസ്.ജെ കാട്ടൂര്‍
ചീഫ് ജനറല്‍ മാനേജര്‍

പ്രസ്സ് റിലീസ് 2018-2019/2144

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰