Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (121.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 20/02/2019
1949 ലെബാങ്കിംഗ് റഗുലേഷന്‍ അക്ട് സെക്ഷന്‍ 35 A, ഒപ്പം സെക്ഷന്‍ 56 എന്നിവ പ്രകാരമുളള നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍, ദി മാ പൂസ അര്‍ബന്‍ സഹകരണ ബാങ്ക് ഓഫ് ഗോവ ലിമിറ്റഡ്, ഗോവ- നിര്‍ദ്ദേശങ്ങളുടെ കാലയളവ് ദീര്‍ഘിപ്പിക്കലും, പണം പിന്‍വലിക്കുന്ന പരിധിയില്‍ഇളവും

ഫെബ്രുവരി 20, 2019

1949 ലെബാങ്കിംഗ് റഗുലേഷന്‍ അക്ട് സെക്ഷന്‍ 35 A, ഒപ്പം സെക്ഷന്‍ 56 എന്നിവ
പ്രകാരമുളള നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍, ദി മാ പൂസ അര്‍ബന്‍ സഹകരണ ബാങ്ക് ഓഫ്
ഗോവ ലിമിറ്റഡ്, ഗോവ- നിര്‍ദ്ദേശങ്ങളുടെ കാലയളവ് ദീര്‍ഘിപ്പിക്കലും, പണം
പിന്‍വലിക്കുന്ന പരിധിയില്‍ഇളവും

1949ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് സെക്ഷന്‍ 35 A ഒപ്പം 56 എന്നിവ പ്രകാരം, 2015 ജൂലൈ 24 ലെ ഉത്തരവിലൂടെ, ഗോവയില്‍ മാ പൂസ അര്‍ബന്‍ ബാങ്ക് ഒഫ് ഗോവ ലിമിറ്റഡിനു മേല്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്‍ഡ്യ നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇവ കാലാകാലങ്ങളില്‍ ഭേദദഗതിചെയ്യുകയും, എറ്റവും ഒടുവില്‍ 2018 ആഗസ്റ്റ് 13 ലെ ഉത്തരവിലൂടെ, 2019 ഫെബ്രുവരി 18 വരെ നീട്ടുകയും ചെയ്തു. നിലവിലെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം, മറ്റുവ്യവസ്ഥകള്‍ക്കുപുറമേ ഒരു സേവിംഗ്സ് ബാങ്ക് അല്ലെങ്കില്‍ കറന്‍റ്അക്കൗണ്ട്, ഒരു നിക്ഷേപ അക്കൗണ്ട് അത് ഏത് പേരില്‍ അറിയപ്പെടുന്നതായാലും അവയില്‍ ബാക്കി നില്‍ക്കുന്ന മൊത്തം തുകയില്‍ നിന്നും രൂപ ആയിരത്തില്‍ കവിയാതെ മാത്രമെ പിന്‍വലിക്കാന്‍ അനുവദിക്കാവൂ. ഈ നിക്ഷേപകൻ ഒരു വായ്പാക്കാരൻ, അല്ലെങ്കിൽ ഒരു ജാമ്യക്കാരൻ (ബാങ്ക് നിക്ഷേപത്തി നെതിരെഎടുത്ത വായ്പ്പകള്‍ ഉള്‍പ്പെടെ) എന്ന നിലയില്‍ ബാങ്കിന് ബാദ്ധ്യതക്കാരനാണെങ്കിൽ, മേല്‍പ്പറഞ്ഞതുക ആദ്യം ആ ലോണിലേക്ക് വരവ് വയ്ക്കേണ്ടതാണ്.

റിസര്‍വ് ബാങ്ക്ഓഫ് ഇന്‍ഡ്യ ബാങ്കിന്‍റെ സാമ്പത്തികസ്ഥിതി അവലോകനം ചെയ്തതില്‍ 1949ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് സെക്ഷന്‍ 35 A, സബ് സെക്ഷന്‍ (1) (2), സെക്ഷന്‍ 56 പ്രകാരം ആര്‍ ബിഐയില്‍ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് ഈ നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍, പൊതുജനതാല്‍പര്യാര്‍ത്ഥം ഭേദഗതി ചെയ്യേണ്ട താണെന്ന് കരുതി.

2015 ജൂലൈ 24ലെ ഉത്തരവിന്‍ പ്രകാരം താഴെകാണുംവിധം ഭേദഗതിചെയ്തു. ഒരുസേവിംഗ്സ്ബാങ്ക്അക്കൗണ്ട്, ഒരുകറന്‍റ്അക്കൗണ്ട്, ഒരുസ്ഥിരനിക്ഷേപ അക്കൗണ്ട് അല്ലെങ്കില്‍ ഏതെങ്കിലും നിക്ഷേപ അക്കൗണ്ട്, അത് ഏത് പേരില്‍ അറിയപ്പെടുന്ന താണെങ്കിലും, അതില്‍ നിന്നുംരൂപ 50,000/- (രൂപ അന്‍പതിനായിരം മാത്രം) ത്തില്‍കവിയാത്ത തുക മാത്രമെ പിന്‍വലിക്കാന്‍ അനുവദിക്കാവു. ആ നിക്ഷേപകന്‍, ഒരു വായ്പാക്കാരനോ, ജാമ്യക്കാരനോ (നിക്ഷേപങ്ങള്‍ പണയപ്പെടുത്തി എടുത്ത വായ്പയാണെങ്കിലും) ആണെങ്കില്‍, മേല്‍ പറഞ്ഞ തുകആദ്യം ആ വായ്പ അക്കൗണ്ടുകളിലേക്ക് മാറ്റപ്പെടും എന്ന വ്യവസ്ഥയില്‍ മാത്രം.

ഇപ്രകാരം നിക്ഷേപകര്‍ക്ക് കൊടുക്കാന്‍ ആവശ്യമായ തുക പ്രത്യേകം ഒരു എസ്ക്രോ (escrow) അക്കൗണ്ടിലോ, പ്രത്യേകം അടയാളപ്പെടുത്തിയ സെക്യുരിറ്റി കളിലോ സൂക്ഷിക്കണം. പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം നിക്ഷേപകര്‍ക്ക് നല്‍കാന്‍ വേണ്ടി മാത്രമേ ഈ തുക ഉപയോഗിക്കാവൂ.

ദി മാപൂസ അര്‍ബന്‍ സഹകരണ ബാങ്ക് ഓഫ് ഗോവ ലിമിറ്റഡ്, ഗോവയ്ക്കെതിരെ 2015 ജൂലൈ 24 ന് പുറപ്പെടുവിച്ചതും കാലാകാലങ്ങളില്‍ ഭേദഗതി ചെയ്യ്തതുമായ ഉത്തരവിന്‍റെ പ്രവര്‍ത്തന കാലാവധി പൊതുജന താല്പര്യ പ്രകാരം തുടര്‍ന്നു ആറുമാസക്കാലത്തേയ്ക്ക് കൂടി ദീര്‍ഘിപ്പിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്നു. ആയതിനാല്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് സെക്ഷന്‍ 35 A സബ്സെക്ഷന്‍ 1 ഒപ്പം സെക്ഷന്‍ 56 എന്നിവ പ്രകാരം, അതില്‍ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് 2015 ജൂലൈ 24 ന് ദി മാപൂസ അര്‍ബന്‍ സഹകരണ ബാങ്ക് ഓഫ് ഗോവാ ലിമിറ്റഡ്, ഗോവയ്ക്കെതിരെ പുറപ്പെടുവച്ചതും, കാലാകാലങ്ങളില്‍ ഭേദഗതി വരുത്തുകയും ഏറ്റവും ഒടുവില്‍ 2019ലെ ഫെബ്രുവരി 18 വരെ ദാര്‍ഘിപ്പിച്ചതുമായ നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ 2019 ഫെബ്രുവരി 19 മുതല്‍ 2019 ആഗസ്റ്റ് 18 വരെ ആറുമാസക്കാലത്തേക്കൂടി, പുനര വലോകനത്തിനു വിധേയമായി ദീര്‍ഘിപ്പിക്കാന്‍ ഉത്തരവി ട്ടിരിക്കുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്‍റ് അഡ്വൈസര്‍

പ്രസ്സ്റിലീസ് 2018-2019/1979

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰