Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (196.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 25/01/2019
അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, സിതാപൂർ (യു.പി.)ക്ക് പിഴ ചുമത്തി

ജനുവരി 25, 2019

അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്,
സിതാപൂർ (യു.പി.)ക്ക് പിഴ ചുമത്തി

ബാങ്കിങ് റഗുലേഷൻ ആക്ട്, 1949-ലെ സെക്ഷൻ 46(4)നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 47എ(1)(സി)യിലെ വ്യവസ്ഥകൾ (കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക്‌ ബാധകമായവ) പ്രകാരം തന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ പ്രയോഗിച്ചു കൊണ്ട് ഭാരതീയ റിസർവ് ബാങ്ക്, അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, സിതാപൂർ (യു.പി.)ക്ക് 5,00,000 രൂപ (അഞ്ച് ലക്ഷം രൂപ മാത്രം) യുടെ ഒരു ധനപരമായ പിഴചുമത്തിയിരിക്കുന്നു. പ്രൈമറി (അർബൻ) കോ-ഓപ്പറേറ്റീവ് ബാങ്കുകൾ നടത്തുന്ന നിക്ഷേപം, 2016ലെ നിങ്ങളുടെ ഇടപാടുകാരനെ അറിയുക (കെ.വൈ.സി.) മാർഗ നിർദ്ദേശം, ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളിൽ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ അംഗത്വം, ഇൻകം റെക്കഗ്നിഷൻ, അസറ്റ് ക്ലാസിഫിക്കേഷൻ, പ്രൊവിഷനിങ്, മറ്റ് ബന്ധപ്പെട്ട വിഷയങ്ങൾ - യുസിബികൾ എന്നിവയെ ക്കുറിച്ച് ആർബിഐ നൽകിയിരുന്ന നിർദ്ദേശങ്ങൾ/മാർഗ്ഗ നിർദ്ദേശരേഖകൾ ലംഘിച്ചതി നാണ് ഈ നടപടി.

ബാങ്കിന് ഭാരതീയ റിസർവ് ബാങ്ക് ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകുകയും അതിന് പ്രതികരണമായി ബാങ്ക് രേഖാമൂലം ഒരു മറുപടി സമർപ്പിക്കുകയും ചെയ്തിരുന്നു. കാര്യത്തിലെ വസ്തുതകൾ പരിഗണിച്ച ശേഷം, ലംഘനങ്ങൾ സ്ഥിരീകരിക്കപ്പെട്ടുവെന്നും പിഴചുമത്തൽ ന്യായീകരിക്കാവുന്നതുമാണെന്ന തീരുമാനത്തിൽ റിസർവ് ബാങ്ക് എത്തിച്ചേരുകയാണു ണ്ടായത്.

ഷൈലജാ സിംഗ്
ഡപ്യൂട്ടി ജനറൽ മാനേജർ

പ്രസ്സ് റിലീസ്: 2018-2019/1751

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������