Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (113.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 24/01/2019
ഭാഗ്യോദയ ഫ്രണ്ട്‌സ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, വറൂദ്, അമരാവതി ജില്ല, മഹാരാഷ്ട്ര യ്ക്ക് ആർബിഐ ആജ്ഞാപനങ്ങൾ നൽകുന്നു

ജനുവരി 24, 2019

ഭാഗ്യോദയ ഫ്രണ്ട്‌സ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്,
വറൂദ്, അമരാവതി ജില്ല, മഹാരാഷ്ട്ര യ്ക്ക് ആർബിഐ
ആജ്ഞാപനങ്ങൾ നൽകുന്നു

ഭാഗ്യോദയ ഫ്രണ്ട്‌സ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, വറൂദ്, അമരവതി ജില്ല, മഹാരാഷ്ട്ര യ്ക്ക് 2019 ജനുവരി 17ലെ ബിസിനസ് സമയം അവസാനിച്ചത് മുതൽക്ക് പ്രാബല്യത്തിൽ വരും വിധം ആറ് മാസക്കാലത്തേക്ക് ഭാരതീയ റിസർവ് ബാങ്ക് ആജ്ഞാപനങ്ങൾ നൽകിയിരിക്കുന്നു.

ഈ ആജ്ഞാപനങ്ങൾ പ്രകാരം ഭാഗ്യോദയ ഫ്രണ്ട്‌സ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, വറൂദ്, അമരാവതി ജില്ല ഭാരതീയ റിസർവ് ബാങ്കിന്റെ രേഖാമൂലമുള്ള മുൻകൂർ അനുമതി കൂടാതെ എന്തെങ്കിലും വായ്പകളും അഡ്വാൻസുകളും അനുവദിക്കുകയോ പുതുക്കുകയോ, എന്തെങ്കിലും നിക്ഷേപങ്ങൾ നടത്തുകയോ, ഫണ്ടുകൾ കടം വാങ്ങുകയും പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുക വഴി എന്തെങ്കിലും ബാധ്യത വരുത്തിവയ്ക്കുകയോ, ബാധ്യതകളും കടപ്പാടുകളും തീർക്കുവാനായോ അല്ലെങ്കിൽ മറ്റേതെങ്കിലും വിധത്തിലോ എന്തെങ്കിലും പണം കൊടുക്കുകയോ അല്ലെങ്കിൽ കൊടുക്കാമെന്ന് സമ്മതിക്കുകയോ, റിസർവ് ബാങ്കിന്റെ ആജ്ഞാപനങ്ങളിൽ പരസ്യപ്പെടുത്തിയിരിക്കും പ്രകാരമുളളവയല്ലാതെ എന്തെങ്കിലും വസ്തുവകകളോ അല്ലെങ്കിൽ ആസ്തികളോ വിൽക്കുകയോ, കൈമാറ്റം ചെയ്യുകയോ അല്ലെങ്കിൽ മറ്റേതെങ്കിലും വിധത്തിൽ വിട്ടൊഴിയുകയോ ചെയ്യാൻ പാടില്ല. കൂടാതെ, 2017 ജനുവരി 17 മുതൽക്ക് ആറ് മാസക്കാലയളവിൽ ആജ്ഞാപനങ്ങൾ നിലനിൽക്കുന്ന വേളയിൽ ഓരോ സേവിങ്‌സ് ബാങ്ക് അല്ലെങ്കിൽ കറന്റ് അക്കൗണ്ട് അല്ലെങ്കിൽ മറ്റ് ഏതെങ്കിലും നിക്ഷേ അക്കൗണ്ടിലെ മൊത്തം ബാലൻസ് തുകയിൽ നിന്നും 2000 രൂപ (രൂപ രണ്ടായിരം മാത്രം) യിൽ കവിയാത്ത ഒരു തുക മാത്രം ഒരുസമയം പിൻവലിക്കാൻ ബാങ്കിന് അതിന്റെ നിക്ഷപകനു അനുവദിക്കാവുന്നതാണ്.

ബാങ്കിങ് റഗുലേഷൻ ആക്ട്, 1949-ലെ സെക്ഷൻ 56-നോടൊപ്പം ചേർത്ത് വായിക്കേണ്ട ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 (എഎസിഎസ്) സെക്ഷൻ 35-എ-യുടെ സബ്‌സെക്ഷൻ (1) പ്രകാരം നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ടാണ്‌ ഈ ആജ്ഞാപന ങ്ങൾ ചുമത്തിയിരിക്കുന്നത്. ആജ്ഞാപനങ്ങളുടെ ഒരു പകർപ്പ് തൽപരരായ പൊതു ജനങ്ങളുടെ പരിശോധനയ്ക്കായി ബാങ്ക് പരിസരത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്.

റിസർവ് ബാങ്ക് ആജ്ഞാപനങ്ങൾ പുറപ്പെടുവിച്ചതിനെ, മേൽപ്പറഞ്ഞ ബാങ്കിന് റിസർവ് ബാങ്ക് നൽകിയിരുന്ന ബാങ്കിങ് ലൈസൻസിന്റെ റദ്ദാക്കലായി പ്രകൃത്യാ വ്യാഖ്യാനിക്കാൻ പാടുള്ളതല്ല. ബാങ്കിന്റെ ധനകാര്യ സ്ഥിതി മെച്ചപ്പെടുന്നതുവരേയ്ക്കും നിയന്ത്രണങ്ങളോടെ അത് തുടർന്നും ബാങ്കിങ് ബിസിനസ് നടത്തുന്നതായിരിക്കും. സാഹചര്യങ്ങളെ ആശ്രയിച്ച് ഈ ആജ്ഞാപനങ്ങളിൽ ഭേദഗതികൾ വരുത്തുന്നത് റിസർവ് ബാങ്ക് പരിഗണിക്കുന്നതാണ്.

ഷൈലജാ സിംഗ്
ഡപ്യൂട്ടി ജനറൽ മാനേജർ

പ്രസ്സ് റിലീസ്: 2018-2019/1737

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������