Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (78.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 16/01/2019
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് ധനപരമായ പിഴ ചുമത്തുന്നു

ജനുവരി 16, 2019

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക്
ധനപരമായ പിഴ ചുമത്തുന്നു

ആർബിഐ 2016 ജൂലൈ 01ന് പുറപ്പെടുവിച്ചിരുന്ന മാസ്റ്റർ ഡയറക്ഷൻസ് ഓൺ ഫ്രോഡ്‌സ് - ക്ലാസിഫിക്കേഷൻ ആന്റ് റിപ്പോർട്ടിങ്, 2016 ഫെബ്രുവരി 25ന് പുറപ്പെടുവിച്ചിരുന്നതും 2016 ജൂലൈ 8 ന് പുതുക്കുകയും ചെയ്തിരുന്ന മാസ്റ്റർ ഡയറക്ഷൻ ഓൺ നോ യുവർ കസ്റ്റമർ എന്നിവയ്ക്ക് വിധേയമായി പ്രവർത്തിക്കാതിരുന്നതിന് ഭാരതീയ റിസർവ് ബാങ്ക് (ആർബിഐ) 2019 ജനുവരി 04 ന് പുറപ്പെടുവിച്ച ഒരു ഉത്തരവിലൂടെ ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 10 ദശലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നു. ആർബിഐ പുറപ്പെടുവി ച്ചിരുന്ന മുകളിൽ പരാമർശിക്കപ്പെട്ട ആജ്ഞാപനങ്ങൾ അനുവർത്തിക്കുന്നതിൽ ബാങ്കിന് സംഭവിച്ച വീഴ്ച കണക്കിലെടുത്തുകൊണ്ട്, ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 ലെ സെക്ഷൻ 46(4)(i) നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 47(1)(സി) യിൽ പ്രതിപാദിക്കുന്ന വ്യവസ്ഥകൾ പ്രകാരം ആർബിഐ യിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ പ്രയോഗിച്ചുകൊണ്ടാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.

ക്രമാനുസാരമായ അനുവർത്തനത്തിലെ അപര്യാപ്തകളെ അടിസ്ഥാനമാക്കിയുള്ള ഈ നടപടി മേൽ പ്രസ്താവിച്ച ബാങ്ക് അതിന്റെ ഇടപാടുകാരുമായി നടത്തിയ ഏതെങ്കിലും ഇടപാടിന്റെയോ, അല്ലെങ്കിൽ അവരുമായി ഏർപ്പെട്ട ഏതെങ്കിലും കരാറിന്റെയോ സാധുതയെക്കുറിച്ച് വിധി പ്രസ്താവിക്കാനുദ്ദേശിച്ചുള്ളതല്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്സ് റിലീസ്: 2018-2019/1670

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰