Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (86.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 11/01/2019
ശ്രീ ഭാരതി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡ്, ഹൈദരാബാദ് (തെലങ്കാന) ന് ആർബിഐ ആജ്ഞാപനങ്ങൾ നൽകുന്നു

ജനുവരി 11, 2019

ശ്രീ ഭാരതി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡ്,
ഹൈദരാബാദ് (തെലങ്കാന) ന് ആർബിഐ ആജ്ഞാപനങ്ങൾ നൽകുന്നു

ശ്രീ ഭാരതി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡ്, ഹൈദരാബാദ് ന് പൊതു താത്പര്യാർത്ഥം ചില ആജ്ഞാപനങ്ങൾ നൽകേണ്ടത് ആവശ്യമായിരിക്കുന്നുവെന്ന് ഭാരതീയ റിസർവ് ബാങ്കിന് ബോധ്യം വന്നിരിക്കുന്നു. അതനുസരിച്ച്, ബാങ്കിങ് റഗുലേഷൻ ആക്ട്, 1949-ലെ സെക്ഷൻ 56-നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 65എ യുടെ സബ്‌സെക്ഷൻ (1) പ്രകാരം നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ (സഹകരണ സംഘങ്ങൾക്ക് ബാധകമായ) പ്രയോഗിച്ചുകൊണ്ട്, ഭാരതീയ റിസർവ് ബാങ്കിന്റെ രേഖാമൂലമുള്ള മുൻകൂർ അനുമതി കൂടാതെ, 2019 ജനുവരി 02 ന് ബിസിനസ് സമയം അവസാനിച്ചത് മുതൽക്ക് എന്തെങ്കിലും വായ്പകളും അഡ്വാൻസുകളും അനുവദിക്കുകയോ, പുതുക്കി നൽകുകയോ, എന്തെങ്കിലും പണം കൊടുക്കുകയോ, ഫണ്ടുകൾ കടമെടുക്കുകയുൾപ്പെടെയും പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുകയും വഴി എന്തെങ്കിലും ബാധ്യത വരുത്തിവയ്ക്കുകയോ ബാധ്യതകളും കടപ്പാടുകളും തീർക്കുവാനായോ അല്ലെങ്കിൽ മറ്റെന്തിനുമായോ എന്തെങ്കിലും പണം നൽകുകയോ അല്ലെങ്കിൽ നൽകാമെന്ന് സമ്മതിക്കുകയോ, എന്തെങ്കിലും ഒത്തു തീർപ്പ് അല്ലെങ്കിൽ വ്യവസ്ഥയിലേർപ്പെടുകയോ, ബാങ്കിന്റെ ഏതെങ്കിലും വസ്തുവകകളോ അല്ലെങ്കിൽ ആസ്തികളോ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ അല്ലെങ്കിൽ മറ്റ് വിധത്തിൽ വിട്ടൊഴിയുകയോ ചെയ്യാൻപാടില്ലാത്തതും, താഴെപ്പറയുന്ന രീതിയിലൊഴികെയുള്ള പ്രവർത്തന ങ്ങൾ പാടില്ലാത്തതുമാകുന്നു.

  1. ഓരോ സേവിങ്‌സ് ബാങ്ക് അല്ലെങ്കിൽ കറന്റ് അക്കൗണ്ട് അല്ലെങ്കിൽ ഏത് നാമത്തിൽത്തന്നെയുള്ള മറ്റേതെങ്കിലും നിക്ഷേപ അക്കൗണ്ട് എന്നിവയിലെ മൊത്തം ബാലൻസ് തുകയിൽ നിന്നും 1000 രൂപ (രൂപ ആയിരം മാത്രം) യിൽ കവിയാത്ത ഒരു തുക പിൻവലിക്കാൻ ഒരു നിക്ഷേപകനെ അനുവദിക്കാവുന്നതാണ്. എന്നാൽ അങ്ങനെയുള്ള നിക്ഷേപകന് ഒന്നുകിൽ വായ്പയെടുത്തയാളായോ അല്ലെങ്കിൽ ജാമ്യക്കാരനായോ ബാങ്കിനോട് ഏതെങ്കിലും തരത്തിലുള്ള ബാധ്യത നിലനിൽക്കുന്നപക്ഷം മേൽപ്പറഞ്ഞ തുക ആദ്യം പ്രസക്തമായ വായ്പാ അക്കൗണ്ട്/അക്കൗണ്ടുകളിലേയ്ക്ക് ക്രമീകരിക്കേണ്ടതാണ്.

  2. നിലവിലുള്ള കാലാവധി നിക്ഷേപങ്ങൾ കാലാവധിപൂർത്തിയാകുന്ന മുറയ്ക്ക് അതേ പേരിലും അതേ അവസ്ഥയിലും പുതുക്കാവുന്നതാണ്.

  3. ശീർഷകമായി കൊടുത്തിരിക്കുന്ന ആജ്ഞാപനങ്ങളിൽ അനുവദിച്ചിരിക്കുന്ന ചെലവുകൾ ചെയ്യാവുന്നതാണ്.

  4. സർക്കാർ/എസ്എൽആർ അംഗീകൃത കടപ്പത്രങ്ങളിൽ നിക്ഷേപങ്ങൾ നടത്താവുന്നതാണ്.

ഭാരതീയ റിസർവ് ബാങ്കിന്റെ രേഖാമൂലമുള്ള പ്രത്യേക അനുമതിയില്ലാത്തപക്ഷം അത് മറ്റെന്തെങ്കിലും ബാധ്യത വരുത്തിവെക്കുകയോ അല്ലെങ്കിൽ ഇല്ലാതാക്കുകയോ ചെയ്യാൻ പാടില്ല.

വിശദമായ ആജ്ഞാപനങ്ങൾ പൊതുജനങ്ങളിൽ തത്പരരായവർക്കായി ബാങ്ക് പരിസരത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. സാഹചര്യങ്ങളെ ആശ്രയിച്ച് ഈ ആജ്ഞാപനങ്ങളിൽ ഭേദഗതികൾ വരുത്തുന്ന കാര്യം റിസർവ് ബാങ്ക് പരിഗണിക്കുന്നതാണ്.

റിസർവ് ബാങ്ക് ആജ്ഞാപനങ്ങൾ പുറപ്പെടുവിച്ചതിനെ മേൽപ്പറഞ്ഞ ബാങ്കിന് റിസർവ് ബാങ്ക് നൽകിയിരുന്ന ബാങ്കിങ് ലൈസൻസിന്റെ റദ്ദാക്കലായി പ്രകൃത്യാ വ്യാഖ്യാനിക്കാൻ പാടുള്ളതല്ല. ബാങ്കിന്റെ ധനകാര്യ സ്ഥിതി മെച്ചപ്പെടുന്നത് വരേയ്ക്കും, തുടർന്നും നിയന്ത്രണങ്ങൾക്ക് വിധേയമായി അത് ബാങ്കിങ് ബിസിനസ് തുടർന്നു പോകുന്നതായിരിക്കും. ഈ ആജ്ഞാപനങ്ങൾ പുനരവലോകനത്തിന് വിധേയമായി, 2019 ജനുവരി 02 ലെ ബിസിനസ് സമയം അവസാനിച്ചത് മുതൽക്ക് ആറ് മാസക്കാലക്കേക്ക് പ്രാബല്യത്തിലുണ്ടായിരിക്കും.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്സ് റിലീസ്: 2018-2019/1630

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������