Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (206.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 03/01/2019
ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) 2018 ഒക്ടോബർ 19 തീയതിയിലെ പൊതു പ്രസ്താവന

ജനുവരി 03, 2019

ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്)
2018 ഒക്ടോബർ 19 തീയതിയിലെ പൊതു പ്രസ്താവന

ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ (ഡിപിആർകെ) ന്യായ പാലനാധികാരാതിർത്തിയിൽ നിന്നും ഉദ്ഭവിക്കുന്ന തുടരെയുള്ള വൻതോതിലെ കള്ളപ്പണം വെളുപ്പിക്കലിൽ നിന്നും ഭീകര പ്രവർത്തകർക്ക് ധനസഹായം നൽകുന്നതിലെ അപകടസാധ്യതയിൽ നിന്നും അന്താരാഷ്ട്ര ധനകാര്യ വ്യവസ്ഥയെ സംരക്ഷിക്കാൻ വേണ്ടിയുള്ള പ്രതിപ്രവർത്തനങ്ങൾ നടത്തുവാൻ ദി ഫിനാൻഷ്യൽ ആക്ഷൻ ടാക്‌സ് ഫോഴ്‌സ് (എഫ്എടിഎഫ്) അതിന്റെ അംഗങ്ങളോടും മറ്റ് രാജ്യങ്ങളോടും ആഹ്വാനം ചെയ്തിരിക്കുന്നു. അംഗങ്ങളുടെ അധികാരാതിർത്തികൾക്കുള്ളിൽ നിന്നുമുണ്ടാകുന്ന അപകടസാധ്യതകൾക്ക് ആനുപാതികമായി വർധിച്ച തോതിൽ തക്കതായ ജാഗ്രത പുലർത്തണമെന്ന് എഫ്എടിഎഫ് അംഗങ്ങൾക്ക് നൽകിയ ആഹ്വാനം ഇറാന് വിധേയമാക്കിയിട്ടുണ്ട്.

തന്ത്രപരമായ പോരായ്മകൾ ഇനി പറയുന്ന രാജ്യങ്ങൾക്കുള്ളതായി എഫ്എടിഎഫ് തിരിച്ചറിഞ്ഞിട്ടുണ്ട്. പോരായ്മകൾ പരിഹരിക്കുന്നതിനായുള്ള ഒരു കർമ പരിപാടിക്ക് എഫ്എടിഎഫുമായി ചേർന്ന് അവർ രൂപം നൽകിയിട്ടുണ്ട്; ഈ രാജ്യങ്ങൾ ഇവയാണ്: ബഹാമാസ്, ബോട്‌സ്വാന, എത്യോപ്യ, ഘാന, പാക്കിസ്ഥാൻ, സെർബിയ, ശ്രീലങ്ക, സിറിയ, ട്രിനിഡാഡ് ആന്റ് ടൊബാഗോ, ടുണീഷ്യ, യെമൻ.

ഈ വിവരങ്ങൾ 2018 ഒക്ടോബർ 10ന് എഫ്എടിഎഫ് പുറത്തിറക്കിയ പബ്ലിക്ക് സ്റ്റേറ്റ്‌മെന്റിലും ഡോക്യുമെന്റിലും ലഭ്യമാണ്. സ്‌റ്റേറ്റ്‌മെന്റും ഡോക്യുമെന്റും താഴെപ്പറയുന്ന യുആർഎൽ തുറന്നാൽ കിട്ടുന്നതാണ്.

1. http://www.fatf-gafi.org/publications/high-riskandnon-cooperativejurisdictions/documents/public-statement-october-2018.html

2. http://www.fatf-gafi.org/publications/high-riskandnon-cooperativejurisdictions/documents/fatf-compliance-october-2018.html

തന്ത്രപരമായ എഎംഎൽ/സിഎഫ്ടി അപര്യാപ്തകളുള്ള രാജ്യങ്ങളുടെ കാര്യത്തിൽ, അപര്യാപ്തതകൾ തിരിച്ചറിയുവാനുള്ള തുടർ ശ്രമങ്ങൾ നടത്തുന്നതിന്റെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കലിനെതിയുള്ള പ്രവർത്തനങ്ങളിലും ഭീകരവാദത്തിന് ധനസഹായം ലഭിക്കുന്നതിനെതിരെയുള്ള പ്രവർത്തനങ്ങളിലും യോജിച്ച് പ്രവർത്തിക്കുവാൻ വേണ്ടി ഇംപ്രൂവിങ് ഗ്ലോബൽ എഎംഎൽ/സിഎഫ് ടി കംപ്ലയൻസ്: ഓൺഗോയിങ് പ്രോസസ്സ്, എന്ന് പേരുള്ള ഒരു പബ്ലിക് സ്റ്റേറ്റ്‌മെന്റ് എഫ്എടിഎഫ് പുറത്തിറക്കിയിട്ടുണ്ട്. ഈ സ്റ്റേറ്റ്‌മെന്റും ഡോക്യുമെന്റും എഫ്എടിഎഫ്‌-ന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇത്തരത്തിലുള്ള അറിയിപ്പ് മുകളിൽ പറഞ്ഞിരിക്കുന്ന രാജ്യങ്ങളുമായി നിയമാനുസൃതമായ വ്യാപാര-ബിസിനസ്സ് ഇടപാടുകൾ നടത്തുന്നതിൽ നിന്നും മറ്റ് സ്ഥാപനങ്ങളെ തടുത്തു നിർത്തുന്നില്ല.

എഫ്എടിഎഫ്‌നെകുറിച്ച്

ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) 1989 ൽ സ്ഥാപിതമായ ഒരു രാജ്യാന്തര സംഘടനയാണ്. അതിലെ അംഗരാജ്യങ്ങളിലെ മന്ത്രിമാർ ചേർന്നാണ് ഈ സംഘടനയ്ക്ക് രൂപം നൽകിയത്. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുക, ഭീകരവാദികൾക്ക് ധനസഹായം ലഭിക്കുന്നതു തടയുക അന്താരാഷ്ട്ര ധനകാര്യവ്യവസ്ഥയുടെ ആർജവത്തിന് നേരെയുള്ള ഭീഷണി ചെറുക്കുക, നിയമപരവും നിയന്ത്രണപരവും പ്രവർത്തനപരവുമായ നടപടികൾ ഫലപ്രദമായി നടപ്പാക്കാനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുക എന്നിവയാണ് എഫ്എടിഎഫ്-ന്റെ ലക്ഷ്യങ്ങൾ. ആവശ്യമായ മാർഗങ്ങൾ സ്വീകരിക്കുന്നതിനുള്ള അംഗരാജ്യങ്ങളുടെ പുരോഗതി ശ്രദ്ധാപൂർവം നിരീക്ഷിക്കുക, കള്ളപ്പണം വെളുപ്പിക്കുകയും ഭീകരവാദികൾക്ക് ധനസഹായം ലഭിക്കുകയും ചെയ്യുന്ന സ്ഥിതി അവലോകനം ചെയ്ത് മറ്റു തന്ത്രങ്ങൾ സ്വീകരിക്കുക, ആഗോളാടിസ്ഥാനത്തിൽ ഉചിതമായ നടപടികൾക്ക് രൂപം നൽകുകയും അവ പ്രാവർത്തികമാകുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങളാണ് എഫ്എടിഎഫ് ചെയ്യുന്നത്. എഫ്എടിഎഫ്-ന്റെ തീരുമാനമെടുക്കുന്ന സമിതി എഫ്എടിഎഫ് പ്ലീനറി ഒരു വർഷത്തിൽ മൂന്ന് തവണ യോഗം ചേരുകയും സ്‌റ്റേറ്റ്‌മെന്റുകൾ കാലോചിതമായി പുതുക്കുകയും ചെയ്യുന്നു

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്സ് റിലീസ്: 2018-19/1548

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰