Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (202.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 31/12/2018
2019 ജനുവരി 01ന് ആരംഭിക്കുന്ന പാദവർഷത്തേയ്ക്ക് ബാങ്കിങ് - ഇതര ധനകാര്യ കമ്പനികൾക്കും സൂക്ഷ്മ ധനകാര്യ സ്ഥാപനങ്ങൾക്കും ചുമത്താവുന്ന യുക്തമായ ശരാശരി അടിസ്ഥാന പലിശ നിരക്ക്

ഡിസംബർ 31, 2018

2019 ജനുവരി 01ന് ആരംഭിക്കുന്ന പാദവർഷത്തേയ്ക്ക് ബാങ്കിങ് - ഇതര ധനകാര്യ കമ്പനികൾക്കും സൂക്ഷ്മ ധനകാര്യ സ്ഥാപനങ്ങൾക്കും ചുമത്താവുന്ന യുക്തമായ ശരാശരി അടിസ്ഥാന പലിശ നിരക്ക്

ബാങ്കിങ് - ഇതര ധനകാര്യ കമ്പനികൾക്കും സൂക്ഷ്മ ധനകാര്യ സ്ഥാപനങ്ങൾക്കും (എൻബിഎഫ്‌സി - എംഎഫ്‌ഐ) 2019 ജനുവരി 01ന് ആരംഭിക്കുന്ന പാദവർഷ ത്തേയ്ക്ക് അവരുടെ വായ്പാ ഇടപാടുകാർക്ക് ചുമത്താവുന്ന യുക്തമായ അടിസ്ഥാന പലിശ നിരക്ക് 9.15 ശതമാനമായിരിക്കുമെന്ന് ഭാരതീയ റിസർവ് ബാങ്ക് ഇന്ന് അറിയിച്ചിരിക്കുന്നു.

വായ്പകൾക്ക് പലിശ നിശ്ചയിക്കുന്ന വിഷയത്തെക്കുറിച്ച് 2014 ഫെബ്രുവരി 07ന് ബാങ്കിങ് - ഇതര കമ്പനികൾക്കും സൂക്ഷ്മ ധനകാര്യസ്ഥാപനങ്ങൾക്കുമായി ഭാരതീയ റിസർവ് ബാങ്ക് പുറപ്പെടുവിച്ചിരുന്ന സർക്കുലറിൽ, അഞ്ച് വൻകിട വാണിജ്യ ബാങ്കുകളുടെ ശരാശരി അടിസ്ഥാന പലിശ നിരക്ക് എത്രയായിരിക്കുമെന്ന് ഓരോ പാദവർഷത്തിന്റെയും അവസാന പ്രവൃത്തി ദിനത്തിൽ അറിയിക്കുന്നതാണെന്നും, അതിൻപ്രകാരം അടുത്ത പാദവർഷത്തേക്കുള്ള പലിശനിരക്കുകൾ നിശ്ചയിക്കാൻ ബാങ്കിങ് - ഇതര ധനകാര്യ കമ്പനികൾക്കും സൂക്ഷ്മ ധനകാര്യ സ്ഥാപനങ്ങൾക്കും കഴിയുന്നതാണെന്നും പ്രസ്താവിച്ചിരുന്നത് അനുസ്മരിക്കേണ്ടതാണ്.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്സ് റിലീസ്: 2018-2019/1499

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������