Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (201.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 27/12/2018
ബാങ്കിങ് റഗുലേഷൻ ആക്ട് 1949 (എഎസിഎസ്) ലെ സെക്ഷൻ 35എ പ്രകാരമുള്ള ആജ്ഞാപനങ്ങൾ-ദി സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, മുംബൈ, മഹാരാഷ്ട്ര-പണം പിൻവലിക്കാനുള്ള പരിധിയിലെ ഇളവുകൾ

ഡിസംബർ 27, 2018

ബാങ്കിങ് റഗുലേഷൻ ആക്ട് 1949 (എഎസിഎസ്) ലെ സെക്ഷൻ 35എ പ്രകാരമുള്ള ആജ്ഞാപനങ്ങൾ-ദി സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, മുംബൈ, മഹാരാഷ്ട്ര-പണം പിൻവലിക്കാനുള്ള പരിധിയിലെ ഇളവുകൾ

ദി സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, മുബൈ, മഹാരാഷ്ട്ര യെ 2018 ഏപ്രിൽ 17ലെ ബിസിനസ് സമയം അവസാനിച്ചത് മുതൽക്ക് 2018 ഏപ്രിൽ 17 ന് പുറപ്പെടു വിച്ചിരുന്ന ആജ്ഞാപനങ്ങൾക്ക് വിധേയമാക്കിയിരുന്നു. ഈ ആജ്ഞാപനങ്ങളുടെ സാധുത, തുടർന്ന് നൽകിയിരുന്ന മാർഗ്ഗനിർദ്ദേശങ്ങളിലൂടെ, ഏറ്റവുമൊടുവിൽ, പുനരവലോകനത്തിന് വിധേയമായി 2018 ഒക്ടോബർ 15 മുതൽ 2019 ഏപ്രിൽ 17-വരെയും നൽകിയതുൾപ്പെടെ അതത് കാലത്ത് ദീർഘിപ്പിച്ചിരുന്നു. മറ്റ് നിബന്ധനകളുടെ കൂട്ടത്തിൽ, നിലവിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പ്രകാരം, ഓരോ സേവിങ്‌സ് ബാങ്ക്, അല്ലെങ്കിൽ കറന്റ് അക്കൗണ്ട് അല്ലെങ്കിൽ ഏത് നാമത്തിലുള്ള മറ്റേതെങ്കിലും നിക്ഷേപ അക്കൗണ്ട് എന്നിവയിലെ മൊത്തം ബാലൻസിൽ നിന്നും 1000 രൂപയിൽ കവിയാത്ത തുക പിൻവലിക്കുവാൻ ഒരു നിക്ഷേപകനെ അനുവദിച്ചിരുന്നു.

ബാങ്കിങ് റഗുലേഷൻ ആക്ട് 1949-ലെ സെക്ഷൻ 56-നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 35എ യുടെ സബ്‌സെക്ഷനുകൾ (1)ഉം (2)ഉം പ്രകാരം നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ പ്രയോഗിച്ചുകൊണ്ട്, ഭാരതീയ റിസർവ് ബാങ്ക് താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതായി പൊതു ജനങ്ങളുടെ അറിവിലേയ്ക്കായി ഇതിനാൽ പരസ്യപ്പെടുത്തുന്നു.

2018 ഏപ്രിൽ 17ന് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, മുംബൈ യ്ക്ക് നൽകിയിരുന്നതും, 2018 ഒക്ടോബർ 15 ലെ ഉത്തരവ് പ്രകാരം ഭേദഗതി ചെയ്തിരുന്നതുമായ ആജ്ഞാപനത്തിലെ ഖണ്ഡിക 1(i) താഴെപ്പറയും പ്രകാരം ഭേദഗതി ചെയ്തിരിക്കുന്നു.

(i) ഓരോ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ കറന്റ് അക്കൗണ്ട്, അല്ലെങ്കിൽ കാലാവധി നിക്ഷേപ അക്കൗണ്ട് അല്ലെങ്കിൽ മറ്റ് ഏതെങ്കിലും നിക്ഷേപ അക്കൗണ്ട് (ഏത് നാമത്തിൽ അറിയപ്പെടുന്നതായാലും) എന്നിവയിലെ മൊത്തം ബാലൻസ് തുകയിൽ നിന്നും 5000 രൂപ (അയ്യായിരം രൂപ) യിൽ കവിയാത്ത ഒരു തുക പിൻവലിക്കാൻ നിക്ഷേപകനെ അനുവദിക്കാവുന്നതാണ്. എന്നാൽ, ആ നിക്ഷേപകന് ബാങ്കിൽ മറ്റേതെങ്കിലും തരത്തിലുളള, അതായത്, ഒന്നുകിൽ കടമെടുത്തയാൾ എന്ന നിലയ്‌ക്കോ അല്ലെങ്കിൽ ജാമ്യക്കാരൻ എന്ന നിലയ്‌ക്കോ, ബാങ്ക് നിക്ഷേപങ്ങളിൽ നിന്നുമെടുത്ത വായ്പകൾ ഉൾപ്പെടെയുള്ള ബാധ്യതയുള്ള പക്ഷം ആദ്യം ഈ തുക പ്രസക്തമായ വായ്പാ അക്കൗണ്ടിലേയ്ക്ക് ക്രമീകരിക്കേണ്ടതാണ്'

2018 ഏപ്രിൽ 17 ന് പുറപ്പെടുവിച്ചതും, അതത് കാലത്ത് ഭേദഗതി ചെയ്തതുമായ ആജ്ഞാപനത്തിലെ മറ്റ് വ്യവസ്ഥകളും നിബന്ധനകളും മാറ്റമില്ലാതെ തുടരുന്നതാ യിരിക്കും.

മുകളിൽപ്രസ്താവിച്ച കാലാവധി നീട്ടൽ പരസ്യപ്പെടുത്തിക്കൊണ്ട് 2018 ഡിസംബർ 12 ന് പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങളുടെ ഒരു പകർപ്പ് പൊതുജനങ്ങളുടെ പരിശോധനയ്ക്കായി ബാങ്ക് പരിസരത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്.

ഭാരതീയ റിസർവ് ബാങ്കിന്റെ മുൻ പ്രസ്താവിച്ച ഭേദഗതി, മുകളിൽപ്പറഞ്ഞ ബാങ്കിന്റെ ധനകാര്യസ്ഥിതിയിലെ യഥാർത്ഥത്തിലുള്ള പുരോഗതിയെകുറിച്ച് ഭാരതീയ റിസർവ് ബാങ്കിനു ബോധ്യം വന്നിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന ഒന്നായി പ്രകൃത്യാ വ്യാഖ്യാനിക്കാൻ പാടുള്ളതല്ല

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്സ് റിലീസ്: 2018-2019/1472

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������