Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (194.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 26/12/2018
രവി കൊമേഴ്‌സ്യൽ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, നാഗ് പൂർ-ന് - പിഴ ചുമത്തി

ഡിസംബർ 26, 2018

രവി കൊമേഴ്‌സ്യൽ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്,
നാഗ് പൂർ-ന് - പിഴ ചുമത്തി

ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 ലെ സെക്ഷൻ 46(4) നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 47എ(1)(സി) യിലെ വ്യവസ്ഥകൾ (കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ബാധകമായവ) പ്രകാരം തന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ വിനിയോഗിച്ചു കൊണ്ട്, ഭാരതീയ റിസർവ് ബാങ്ക് രവി കൊമേഴ്‌സ്യൽ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, നാഗ്-പൂർ-ന് 60,000 രൂപ (അറുപതിനായി രം രൂപ) യുടെ ഒരു ധനപരമായ പിഴ ചുമത്തിയിരിക്കുന്നു. ആർബിഐ പുറപ്പെടുവിച്ചിരുന്ന നിർവഹണപരമായ നിർദ്ദേശങ്ങളുടെ ലംഘനത്തിനാണ് ഈ പിഴ.

ബാങ്കിന് ഭാരതീയ റിസർവ് ബാങ്ക് ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകുകയും അതിന് പ്രതികരണമായി ബാങ്ക് രേഖാമൂലം ഒരു മറുപടി സമർപ്പിക്കുകയും ചെയ്തിരുന്നു. കാര്യത്തിലെ വസ്തുതകളും, വിഷയത്തിൽ ബാങ്ക് നൽകിയ മറുപടിയും, പരിഗണിച്ച ശേഷം, ലംഘനങ്ങൾ സ്ഥിരീകരിക്കപ്പെട്ടു വെന്നും പിഴചുമത്തൽ ന്യായീകരിക്കാവുന്നതുമാണെന്ന തീരുമാനത്തിൽ റിസർവ് ബാങ്ക് എത്തിച്ചേരുകയാണുണ്ടായത്.

അനിരുദ്ധ ഡി. ജാദവ്‌
അസിസ്റ്റന്റ് മാനേജർ

പ്രസ്സ് റിലീസ്: 2018-2019/1460

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰