Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (100.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 11/12/2018
ഇന്ത്യൻ ബാങ്കിന് ആർബിഐ ധനപരമായ പിഴ ചുമത്തുന്നു

ഡിസംബർ 11, 2018

ഇന്ത്യൻ ബാങ്കിന് ആർബിഐ ധനപരമായ പിഴ ചുമത്തുന്നു

2016 ജൂൺ 02ന് പുറപ്പെടുവിച്ചിരുന്ന ബാങ്കുകളിലെ സൈബർ സുരക്ഷാ ചട്ടക്കൂടി നെക്കുറിച്ചുള്ള സർക്കുലർ, 2016 ജൂലൈ 01ന് ആർബിഐ പുറപ്പെടുവിച്ചിരുന്ന 'മാസ്റ്റർ ഡയറക്ഷൻസ് ഓൺ ഫ്രോഡ്‌സ് - ക്ലാസിഫിക്കേഷൻ ആന്റ് റിപ്പോർട്ടിങ് ബൈ കൊമേഴ്‌സ്യൽ ബാങ്ക്‌സ്' എന്നിവയ്ക്ക് വിപരീതമായി പ്രവർത്തിച്ചതിന് 2018 നവംബർ 30 ന് പുറപ്പെടുവിച്ച ഒരു ഉത്തരവിലൂടെ ഭാരതീയ റിസർവ് ബാങ്ക് (ആർബിഐ) ഇന്ത്യൻ ബാങ്കിന് 10 ദശലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നു. ആർബിഐ പുറപ്പെടുവിച്ചിരുന്ന മേൽപ്പറഞ്ഞ മാർഗ്ഗനിർദ്ദേശ രേഖകളും ആജ്ഞാപനങ്ങളും കർക്കശമായി പാലിക്കുന്നതിൽ ബാങ്ക് വരുത്തിയ വീഴ്ച കണക്കിലെടുത്തുകൊണ്ട്, ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 ലെ സെക്ഷൻ 46(4)(i) നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 47എ (1) (സി) യിലെ വ്യവസ്ഥകൾ പ്രകാരം തന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ പ്രയോഗിച്ചുകൊണ്ടാണ് ആർബിഐ ഈ പിഴ ചുമത്തിയത്.

ക്രമാനുസാരമായ അനുവർത്തനത്തിലെ അപര്യാപ്തതകളെ അടിസ്ഥാന മാക്കിയുള്ള ഈ നടപടി, മേൽപ്രസ്താവിച്ച ബാങ്ക് അതിന്റെ ഇടപാടുകാരുമായി നടത്തിയ ഏതെങ്കിലും ഇടപാടിന്റെയോ, അല്ലെങ്കിൽ അവരുമായി ഏർപ്പെട്ട ഏതെങ്കിലും കരാറിന്റെയോ സാധുതയെക്കുറിച്ച് വിധിപ്രസ്താവിക്കാനു ദ്ദേശിച്ചുള്ളതല്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്സ് റിലീസ്: 2018-19/1345

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰