Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (82.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 30/11/2018
ബാങ്കിങ് റഗുലേഷൻ ആക്ട് 1949 ലെ സെക്ഷൻ 35 എ പ്രകാരമുള്ള ആജ്ഞാപനങ്ങൾ - ദി മറാത്താ സഹകാരി ബാങ്ക് ലിമിറ്റഡ്, മുംബൈ, മഹാരാഷ്ട്ര

നവംബർ 30, 2018

ബാങ്കിങ് റഗുലേഷൻ ആക്ട് 1949 ലെ സെക്ഷൻ 35 എ പ്രകാരമുള്ള ആജ്ഞാപനങ്ങൾ - ദി
മറാത്താ സഹകാരി ബാങ്ക് ലിമിറ്റഡ്, മുംബൈ, മഹാരാഷ്ട്ര

ദി മറാത്താ സഹകാരി ബാങ്ക് ലിമിറ്റഡ്, മുംബൈ, മഹാരാഷ്ട്ര യെ 2016 ഓഗസ്റ്റ് 31 ന് ബിസിനസ് സമയം അവസാനിച്ചത് മുതൽക്ക് ആജ്ഞാപനങ്ങൾക്ക് വിധേയമാക്കിക്കൊണ്ട് 2016 ഓഗസ്റ്റ് 31 ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് നൽകിയിരുന്ന ഉത്തരവുകളിലൂടെ അതത് കാലത്ത് ആജ്ഞാപനങ്ങളുടെ സാധുത ദീർഘിപ്പിച്ചിരുന്നു. ഏറ്റവുമൊടുവിൽ, പുനരവലോകനത്തിന് വിധേയമായി, 2018 ഓഗസ്റ്റ് 24ന് പുറപ്പെടുവിച്ച ഉത്തരവിന് 2018 നവംബർ 30 വരെ സാധുതയുണ്ടായിരുന്നു.

ബാങ്കിങ് റഗുലേഷൻ ആക്ട്, 1949-ലെ സെക്ഷൻ 56-നോടൊപ്പം ചേർത്ത് വായിക്കേണ്ട ആക്ടിലെ സെക്ഷൻ 35 എ യുടെ സബ്‌സെക്ഷൻ (1) പ്രകാരം തന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ പ്രയോഗിച്ചു കൊണ്ട് ഭാരതീയ റിസർവ് ബാങ്ക് 2016 ഓഗസ്റ്റ് 31ന് മേൽപ്പറഞ്ഞ ബാങ്കിന് നൽകുകയും, അതത് കാലത്ത് പരിഷ്‌ക്കരിക്കുകയും, ഒടുവിൽ 2018 നവംബർ 30 വരേയ്ക്കു സാധുത ദീർഘിപ്പിക്കുകയും ചെയ്തിട്ടുള്ള ഉത്തരവ്, പുനരവലോകനത്തിന് വിധേയമായി, 2018 നവംബർ 27ന് നൽകിയ ഉത്തരവ് പ്രകാരം 2018 ഡിസംബർ 01 മുതൽ 2019 മാർച്ച് 31 വരെയുള്ള മൂന്ന് മാസക്കാലയളവിലേയ്ക്ക് കൂടി ദീർഘിപ്പിച്ചിരിക്കുന്നതായി ഇതിനാൽ പരസ്യപ്പെടുത്തുന്നു.

മുകളിൽ പരാമർശിച്ചിരിക്കുന്ന പ്രകാരം സാധുതയുടെ കരാലാവധി ദീർഘിപ്പിച്ചു കൊണ്ട് 2018 നവംബർ 27ന് പുറപ്പെടുവിച്ച ഉത്തരവിന്റെ ഒരു പകർപ്പ് പൊതു ജനങ്ങളുടെ പരിശോധനയ്ക്കായി ബാങ്ക് പരിസരത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്.

ആജ്ഞാപനങ്ങളുടെ മുകളിൽ പരാമർശിച്ചിരിക്കുന്ന ദീർഘിപ്പിക്കൽ/പരിഷ്‌ക്കരണം, ബാങ്കിന്റെ ധനകാര്യസ്ഥിതിയിലെ യഥാർത്ഥത്തിലുള്ള പുരോഗതിയെക്കുറിച്ച് ഭാരതീയ റിസർവ് ബാങ്കിന് ബോധ്യം വന്നിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന ഒന്നായി പ്രകൃത്യാ വ്യാഖ്യാനിക്കാൻ പാടുള്ളതല്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്സ് റിലീസ്: 2018-2019/1253

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰