Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (187.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 20/11/2018
ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 (എഎസിഎസ്) പ്രകാരമുള്ള ആജ്ഞാപനങ്ങൾ - പത്മശ്രീ ഡോ. വിത്തൽ റാവു വിഘേ പാട്ടീൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, നാസിക്ക്, മഹാരാഷ്ട്ര – കാലാവധി ദീർഘിപ്പിക്കൽ

നവംബർ 20, 2018

ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 (എഎസിഎസ്) പ്രകാരമുള്ള ആജ്ഞാപനങ്ങൾ - പത്മശ്രീ ഡോ. വിത്തൽ റാവു വിഘേ പാട്ടീൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, നാസിക്ക്, മഹാരാഷ്ട്ര – കാലാവധി ദീർഘിപ്പിക്കൽ

ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 (എഎസിഎസ്) ലെ സെക്ഷൻ 56 നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 35 എ യുടെ സബ്‌സെക്ഷൻ (1) പ്രകാരം തന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ പ്രയോഗിച്ചു കൊണ്ട്, ഭാരതീയ റിസർവ് ബാങ്ക് പൊതു താത്പര്യാർത്ഥം പത്മശ്രീ ഡോ. വിത്തൽ റാവു വിഘേ പാട്ടീൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, നാസിക്ക്, മഹാരാഷ്ട്രയുടെ പേർക്ക് 2018 മെയ് 19ലെ ബിസിനസ് സമയം അവസാനിച്ചത് മുതൽക്ക് ആജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇപ്പോൾ ഭാരതീയ റിസർവ് ബാങ്ക് ആജ്ഞാപനങ്ങൾ 2018 നവംബർ 19 മുതൽ 2019 മെയ് 18 വരെയുള്ള ആറ് മാസക്കാലത്തേക്ക് കൂടി ദീർഘിപ്പിച്ചിരിക്കുന്നു. ആജ്ഞാപനങ്ങളുടെ ഒരു പകർപ്പ് പൊതുജനങ്ങളുടെ പരിശോധനയ്ക്കായി ബാങ്ക് പരിസരത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. സാഹചര്യങ്ങളെ ആശ്രയിച്ച് ആജ്ഞാപനങ്ങളിൽ ഭേദഗതി വരുത്തുന്നത് ഭാരതീയ റിസർവ് ബാങ്ക് പരിഗണിക്കുന്നതാണ്. ആജ്ഞാപനങ്ങൾ പുറപ്പെടുവിച്ചതിനെ ബാങ്കിന് നൽകിയിരുന്ന ബാങ്കിങ് ലൈസൻസിന്റെ റദ്ദാക്കലായി പ്രകൃത്യാ വ്യാഖ്യാനിക്കാൻ പാടുള്ളതല്ല. ബാങ്കിന്റെ ധനകാര്യ സ്ഥിതിമെച്ചപ്പെടുന്നത് വരേയ്ക്കും, നിയന്ത്രണങ്ങൾക്ക് വിധേയമായി അത് ബാങ്കിങ് ബിസിനസ് തുടർന്നും നടത്തുന്നതായിരിക്കും

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്സ് റിലീസ്: 2018-2019/1169

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������