Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (187.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 14/11/2018
ആർബിഐ ഡ്യൂഷെ ബാങ്ക് എ.ജി.ക്ക് ധനപരമായ പിഴചുമത്തുന്നു

നവംബർ 14, 2018

ആർബിഐ ഡ്യൂഷെ ബാങ്ക് എ.ജി.ക്ക് ധനപരമായ പിഴചുമത്തുന്നു

2018 നവംബർ 05 ന് പുറപ്പെടുവിച്ച ഒരു ഉത്തരവിലൂടെ ഭാരതീയ റിസർവ് ബാങ്ക് (ആർബിഐ), ഡ്യൂഷെ ബാങ്ക് എ.ജി.യ്ക്ക് 30.10 ദശലക്ഷം രൂപയുടെ ഒരു ധനപരമായ പിഴചുമത്തിയിരിക്കുന്നു. ഇൻകം റെക്കഗ്നിഷൻ ആന്റ് അസറ്റ് ക്ലാസിഫിക്കേഷൻ (ഐആർഎസി) മാനദണ്ഡങ്ങൾ, കെവൈസി/ആന്റി മണി ലോണ്ടറിങ് (കെവൈസി/ എഎംഎൽ) മാനദണ്ഡങ്ങൾ, റഗുലേറ്റർ ചുമത്തിയ ധനപരമായ പിഴകളെക്കുറിച്ചുള്ള വെളിപ്പെടുത്തൽ എന്നിവ സംബന്ധിച്ച് ആർബിഐ നൽകിയിരുന്ന ആജ്ഞാപനങ്ങൾ അനുസരിക്കാതിരുന്നതിനാണ് പിഴ. ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 ലെ സെക്ഷൻ 46(4)(i) നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 47എ(1)(സി) പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ പ്രയോഗിച്ചു കൊണ്ട് ആർബിഐ പുറപ്പെടുവിച്ചിരുന്ന മുകളിൽപ്പറഞ്ഞ ആജ്ഞാപനങ്ങൾ അനുസരിക്കുന്നതിൽ ബാങ്ക് വരുത്തിയ വീഴ്ച കണക്കിലെടുത്താണ് പിഴ ചുമത്തിയത്.

ക്രമാനുസാരമായ അനുവർത്തനത്തിലെ അര്യാപ്തതകളെ അടിസ്ഥാനമാക്കിയുള്ള ഈ നടപടി, മേൽപ്രസ്താവിച്ച ബാങ്ക് അതിന്റെ ഇടപാടുകാരുമായി നടത്തിയ ഏതെങ്കിലും ഇടപാടിന്റെയോ അല്ലെങ്കിൽ അവരുമായി ഏർപ്പെട്ട ഏതെങ്കിലും കരാറിന്റെയോ സാധുതയെക്കുറിച്ച് വിധി പ്രസ്താവിക്കാനുദ്ദേശിച്ചുള്ളതല്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്സ് റിലീസ് : 2018-2019/1123

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰