Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (189.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 09/11/2018
ആർബിഐ ദി അടൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡ്, അടൂർ, കേരള ക്ക് ആജ്ഞാപനങ്ങൾ നൽകുന്നു

നവംബർ 09, 2018

ആർബിഐ ദി അടൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡ്, അടൂർ, കേരള ക്ക്
ആജ്ഞാപനങ്ങൾ നൽകുന്നു

ഭാരതീയ റിസർവ് ബാങ്ക് (2018 നവംബർ 02 ന് ഡിസിബിഎസ്-സിഒ.പിസിസി.ഡി.-4/12.26.004/2018-19 ലെ ഉത്തരവ് മുഖേന) ദി അടൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡ്, അടൂർ, കേരള യെ ആജ്ഞാപനങ്ങൾക്ക് വിധേയമാക്കിയിരിക്കുന്നു. ഈ ആജ്ഞാപനങ്ങൾ പ്രകാരം, ആർബിഐ ആജ്ഞാപനങ്ങളിൽ വ്യവസ്ഥ വച്ചിരിക്കുന്ന നിബന്ധനകൾക്ക് വിധേയമായി, ഓരോ സേവിങ്‌സ് ബാങ്ക് അല്ലെങ്കിൽ കറന്റ് അക്കൗണ്ട് അല്ലെങ്കിൽ ഏതെങ്കിലും നാമത്തിലുള്ള മറ്റേതെങ്കിലും നിക്ഷേപ അക്കൗണ്ട് എന്നിവയിലെ മൊത്തം നീക്കിയിരിപ്പു തുകയിൽ നിന്നും 2000 രൂപ (രണ്ടായിരം രൂപ മാത്രം) യിൽ കവിയാത്ത ഒരു തുക പിൻവലിക്കാൻ നിക്ഷേപകരെ അനുവദിക്കുന്നതാണ്. ദി അടൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡ്, അടൂർ, ഭാരതീയ റിസർവ് ബാങ്കിന്റെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ ഏതെങ്കിലും വായ്പകളോ അഡ്വാൻസുകളോ അനുവദിക്കുകയോ പുതുക്കി നൽകുകയോ ചെയ്യാൻ പാടില്ലാത്തതും, എന്തെങ്കിലും നിക്ഷേപം നടത്തുവാനോ, ഫണ്ടുകൾ കടമെടുക്കകയും പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതുൾ പ്പെടെയുള്ള എന്തെങ്കിലും ബാധ്യത വരുത്തിവയ്ക്കുകയോ, ബാധ്യതകളും കടപ്പാടുകളും തീർക്കുവാനായോ, അല്ലെങ്കിൽ മറ്റെന്തിനുമായോ എന്തെങ്കിലും ഒത്തു തീർപ്പ് അല്ലെങ്കിൽ വ്യവസ്ഥയിലോ ഏർപ്പെടുകയോ, ബാങ്കിന്റെ ഏതെങ്കിലും വസ്തു വകകളോ അല്ലെങ്കിൽ ആസ്തികളോ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ അല്ലെങ്കിൽ മറ്റ് വിധത്തിൽ വിട്ടൊഴിയുകയോ ചെയ്യുവാനും, 2018 നവംബർ 02 ന് ആർബിഐ ആജ്ഞാപനത്തിൽ പരസ്യപ്പെടുത്തിയിരിക്കുന്ന വിധത്തിലൊഴികെ കഴിയുകയില്ല.

ഭാരതീയ റിസർവ് ബാങ്ക് ഇപ്രകാരം ആജ്ഞാപനങ്ങൾ പുറപ്പെടുവിച്ചതിനെ, മേൽപ്പറഞ്ഞ ബാങ്കിന്റെ ലൈസൻസ് റദ്ദാക്കലായി പ്രകൃത്യാ വ്യാഖ്യാനിക്കാൻ പാടുള്ളതല്ല. ബാങ്കിന്റെ ധനകാര്യസ്ഥിതി മെച്ചപ്പെടുന്നത് വരേയ്ക്കും അത് നിയന്ത്രണങ്ങൾക്ക് വിധേയമായി തുടർന്നും ബാങ്കിങ് ബിസിനസ് നടത്തുന്നതായിരിക്കും. സാഹചര്യങ്ങളെ ആശ്രയിച്ച് ഈ ആജ്ഞാപനങ്ങളിൽ ഭേദഗതികൾ വരുത്തുന്നത് റിസർവ് ബാങ്ക് പരിഗണിക്കുന്നതാണ്.

ബാങ്കിങ് റഗുലേഷൻ ആക്ട്, 1949ലെ സെക്ഷൻ 56നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 35എയുടെ സബ്‌സെക്ഷൻ (1) പ്രകാരം ഭാരതീയ റിസർവ് ബാങ്കിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ പ്രയോഗിച്ചുകൊണ്ടാണ് ആജ്ഞാപനങ്ങൾ ചുമത്തിയിരിക്കുന്നത്. ആജ്ഞാപനങ്ങളുടെ ഒരു പകർപ്പ് തത് പരരായ പൊതു ജനങ്ങളുടെ പരിശോധനയ്ക്കായി ബാങ്ക് പരിസരത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്.

അനിരുദ്ധ ഡി. ജാദവ
അസിസ്റ്റന്റ് മാനേജർ

പ്രസ്സ് റിലീസ്: 2018-19/1087

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰