Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (184.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 09/11/2018
ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 (എഎസിഎസ്) പ്രകാരമുള്ള ആജ്ഞാപനങ്ങൾ - സികാർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, സികാർ (രാജസ്ഥാൻ)

നവംബർ 09, 2018

ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 (എഎസിഎസ്) പ്രകാരമുള്ള ആജ്ഞാപനങ്ങൾ - സികാർ അർബൻ
കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, സികാർ (രാജസ്ഥാൻ)

ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 (എഎസിഎസ്) ലെ സെക്ഷൻ 56-നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 35എ യുടെ സബ്‌സെക്ഷൻ (1) പ്രകാരം നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ പ്രയോഗിച്ചുകൊണ്ട് ഭാരതീയ റിസർവ് ബാങ്ക് (ആർബിഐ) സികാർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക ലിമിറ്റഡ്, സികാർ ന്റെ പേർക്ക് പുറപ്പെടുവിച്ചിരിക്കുന്ന ചില ആജ്ഞാപനങ്ങളനുസരിച്ച്, 2018 നവംബർ 9ന് ബാങ്കിങ് ബിസിനസ് സമയം അവസാനിച്ചത് മുതൽക്ക് മുകളിൽ പറഞ്ഞിരിക്കുന്ന ബാങ്ക് ആർബിഐ-യുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ ഏതെങ്കിലും വായ്പകളോ അഡ്വാൻസുകളോ അനുവദിക്കുകയോ പുതുക്കി നൽകുകയോ, എതെങ്കിലും നിക്ഷേപങ്ങൾ നടത്തുകയോ, ഫണ്ടുകൾ കടമെടുക്കുകയും പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുകയും വഴി എന്തെങ്കിലും ബാധ്യത വരുത്തിവയ്ക്കുകയോ, ബാധ്യതകളും കടപ്പാടുകളും തീർക്കുവാനായോ അല്ലെങ്കിൽ മറ്റെന്തിനുമായോ എന്തെങ്കിലും പണം കൊടുക്കുകയോ കൊടുക്കാൻ സമ്മതിക്കുകയോ, എന്തെങ്കിലും ഒത്ത്ത്തീർപ്പ് അല്ലെങ്കിൽ വ്യവസ്ഥയിൽ ഏർപ്പെടുകയോ, ബാങ്കിന്റെ ഏതെങ്കിലും വസ്തുവകകൾ അല്ലെങ്കിൽ ആസ്തികൾ വിൽക്കുകയോ, കൈമാറ്റം ചെയ്യുകയോ, അല്ലെങ്കിൽ വിട്ടൊഴിയുകയോ ചെയ്യാനും, ആർബിഐയുടെ 2018 ഒക്ടോബർ 26-ലെ ആജ്ഞാപനത്തിൽ ഉത്തരം പറയുന്നവയൊഴികെയുള്ള കാര്യങ്ങൾ ചെയ്യാനും പാടുള്ളതല്ല എന്ന് പൊതു താൽപര്യാർത്ഥം ഇതിനാൽ പരസ്യപ്പെടുത്തുന്നു. ആജ്ഞാപനത്തിന്റെ ഒരു പകർപ്പ്, തത്പരരായ പൊതു ജനങ്ങളുടെ പരിശോധന യ്ക്കായി ബാങ്ക് പരിസരത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. മുകളിൽപ്പറഞ്ഞിരിക്കുന്ന ആർബിഐ ആജ്ഞാപനങ്ങളിലെ നിബന്ധനകൾക്ക് വിധേയമായി, ഓരോ സേവിങ്‌സ് ബാങ്ക് അല്ലെങ്കിൽ കറന്റ് അക്കൗണ്ട് അല്ലെങ്കിൽ മറ്റേതെങ്കിലും നിക്ഷേപ അക്കൗണ്ടിലുമുള്ള മൊത്തം നീക്കിയിരിപ്പ് തുകയിൽ നിന്നും 2000 രൂപ (രണ്ടായിരം രൂപ മാത്രം) യിൽ കവിയാത്ത തുക പിൻവലിക്കാൻ അനുവദിക്കാവുന്നതാണെന്ന വിവരം പ്രത്യേകം പ്രസ്താവിക്കുന്നു.

ആർബിഐ മുകളിൽ പറഞ്ഞിരിക്കുന്ന ആജ്ഞാപനങ്ങൾ പുറപ്പെടുവിച്ചതിനെ മേൽപ്പറഞ്ഞ ബാങ്കിന്റെ ലൈസൻസ് റദ്ദാക്കലായി പ്രകൃത്യാ വ്യാഖ്യാനിക്കാൻ പാടുള്ളതല്ല. ബാങ്കിന്റെ ധനകാര്യ സ്ഥിതി മെച്ചപ്പെടുന്നത് വരെയ്ക്കും നിയന്ത്രണങ്ങൾക്ക് വിധേയമായി തുടർന്നും ബാങ്കിങ് ബിസിനസ് നടത്തുന്നതായിരിക്കും. സാഹചര്യങ്ങളെ ആശ്രയിച്ച് ഈ ആജ്ഞാപനങ്ങളിൽ ഭേദഗതികൾ വരുത്തുന്നത് റിസർവ് ബാങ്ക് പരിഗണിക്കുന്നതാണ്.

അനിരുദ്ധ ഡി. ജാദവ്
അസിസ്റ്റന്റ് മാനേജർ

പ്രസ്സ് റിലീസ്: 2018-19/1085

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������