Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (135.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 02/11/2018
1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (എ.എ.സി.എസ്.) സെക്ഷന്‍ 35A ഒപ്പം സെക്ഷന്‍ 56 പ്രകാരമുള്ള നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍-മഹാരാഷ്ട്രയിലെ കരാടിലുള്ള കരാട് ജനതാ സഹകാരി ബാങ്ക് ലിമിറ്റഡ്-കാലാവധി നീട്ടി

നവംബര്‍ 2, 2018

1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (എ.എ.സി.എസ്.) സെക്ഷന്‍ 35A ഒപ്പം സെക്ഷന്‍
56 പ്രകാരമുള്ള നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍-മഹാരാഷ്ട്രയിലെ കരാടിലുള്ള കരാട് ജനതാ
സഹകാരി ബാങ്ക് ലിമിറ്റഡ്-കാലാവധി നീട്ടി

2017 നവംബര്‍ 7-ലെ DCBS Co.BSD-1/D-4/12.22.126/2017-18 നമ്പറുള്ള ഞങ്ങളുടെ ഉത്തരവിന്‍പ്രകാരം കരാടിലെ, കരാട് ജനതാസഹകാരിബാങ്ക് ലിമിറ്റഡിനെ, 2017 നവംബര്‍ 09 ബിസനസ് അവസാനിച്ച സമയം മുതല്‍ ആറുമാസക്കാലത്തേക്ക് നിയന്ത്രണനിര്‍ദ്ദേ ശങ്ങള്‍ക്ക് വിധേയമാക്കി. 2018 മെയ് 03-ലെ DCBR CO.AID/ No.D-40/ 12.22.126/2017-18- ᴐ൦ നമ്പര്‍ ഉത്തരവിന്‍പ്രകാരം ബാങ്കിനുമേലുള്ള നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ 2018 നവംബര്‍ 9 വരെ ആറുമാസ ക്കാലത്തേക്ക് നീട്ടിയിരുന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാല്‍ പ്രഖ്യാപിക്കുന്ന തെന്തെന്നാല്‍, 1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (സഹകരണ സംഘങ്ങള്‍ക്ക് ബാധകമാംവിധം) സെക്ഷന്‍ 35 A, സബ്സെക്ഷന്‍ (1) ഒപ്പം സെക്ഷന്‍ 56 പ്രകാരം ആര്‍.ബി.ഐ.യില്‍ നിക്ഷിപ്തമായ അധികാരമുപയോഗിച്ച്, മുകളില്‍ പേരു പറഞ്ഞിരിക്കുന്ന ബാങ്കിന് 2017 നവംബര്‍-07 നുള്ള DCBS. CO BSD-1/D-4/12.22.126/ 2017-18 നമ്പറിലുള്ളതും അതിന്‍റെ കാലാവധി 2018 മെയ് 3- ᴐ൦ തീയതിയിലെ ഉത്തരവിന്‍പ്രകാരം ദീര്‍ഘിപ്പിച്ചതുമായ ഉത്തരവുകള്‍ പ്രകാരം പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ 2018 നവംബര്‍ 10 മുതല്‍, 2019 മാര്‍ച്ച് 09 വരെ ആറുമാസ ക്കാലത്തേയ്ക്കുകൂടി ബാധകമായിരിക്കു മെന്നാണ്.

നിര്‍ദ്ദേശങ്ങളിലുള്ള മറ്റു വ്യവസ്ഥകളും, ഉപാധികളും മാറ്റമില്ലാതെ തുടരും.

2018 ഒക്ടോബര്‍ 30-ലെ DCBR CO.AID/No.D-17/12.22.126/2017-18 നമ്പര്‍ ഉത്തരവിന്‍റെ കോപ്പി, പൊതുജനങ്ങള്‍ വായിച്ചറിയുവാന്‍വേണ്ടി, ബാങ്ക് മന്ദിരത്തില്‍ പ്രദര്‍ശി പ്പിച്ചിട്ടുണ്ട്.

മേല്‍പ്പറഞ്ഞിരിക്കുന്ന ദീഘിപ്പിക്കലോ, ഭേദഗതിയോവഴി ബാങ്കിന്‍റെ സാമ്പത്തിക സ്ഥിതിയില്‍ എന്തെങ്കിലും കാര്യമായ പുരോഗതിയുണ്ടായി എന്ന് റിസര്‍വ്ബാങ്ക് അര്‍ത്ഥ മാക്കുന്നതായി കരുതേണ്ടതില്ല.

അജിത് പ്രസാദ്
അസിസ്റ്റന്‍റു അഡ്വൈസര്‍

പ്രസ്സ് റിലീസ് 2018-2019/1040

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰