Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (190.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 29/10/2018
മഹാരാഷ്ട്ര മുംബൈയിലെ ദി നീഡ്സ് ഓഫ് ലൈഫ് സഹകരണ ബാങ്ക് ലിമിറ്റഡിനെതിരെ ആര്‍.ബി.ഐ. നിയന്ത്രണനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

ഒക്ടോബര്‍ 29, 2018

മഹാരാഷ്ട്ര മുംബൈയിലെ ദി നീഡ്സ് ഓഫ് ലൈഫ് സഹകരണ ബാങ്ക്
ലിമിറ്റഡിനെതിരെ ആര്‍.ബി.ഐ. നിയന്ത്രണനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

റിസര്‍വ് ബാങ്ക്ഓഫ് ഇന്ത്യ, അതിന്‍റെ 2018 ഒക്ടോബര്‍ 26-ലെ ഡി.സി.ബി.എസ്. സി.ഒ.ബി.എസ്.ഡി.-1/ഡി-3/12.22.163.2018 ഉത്തരവിന്‍പ്രകാരം മഹാരാഷ്ട്ര മുംബൈയിലെ ദി നീഡ്സ് ഓഫ് ലൈഫ് സഹകരണ ബാങ്ക് ലിമിറ്റഡിനെ നിയന്ത്രണനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമാക്കി. ഈ നിര്‍ദ്ദേശങ്ങളനുസരിച്ച്, നിക്ഷേപകര്‍ക്ക്, അവര്‍ക്കുള്ള സേവിംഗ്സ് ബാങ്ക്, കറന്‍റ് അക്കൗണ്ട് അല്ലെങ്കില്‍ മറ്റേതെങ്കിലും പേരിലറിയപ്പെടുന്ന നിക്ഷേപങ്ങളിലുള്ള ആകെ നീക്കിയിരിപ്പില്‍നിന്നും 1000 രൂപയില്‍ (രൂപ ആയിരം മാത്രം) കവിയാതെ ആര്‍.ബി.ഐ.യുടെ നിര്‍ദ്ദേശങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം, പിന്‍വലിക്കാ നനുവദിക്കു ന്നതാണ്. റിസര്‍വ് ബാങ്കിന്‍റെ മുന്‍കൂര്‍ രേഖാമൂലമായ അംഗീകാരമില്ലാതെ, മുംബൈയിലെ ദി നീഡ്സ് ഓഫ് ലൈഫ് സഹകരണബാങ്ക് ലിമിറ്റഡിനു പുതിയ വായ്പകളനുവദിക്കാനോ ഉള്ളവ പുതുക്കി നല്‍കാനോ ഏതെങ്കിലും നിക്ഷേപങ്ങള്‍ നടത്താനോ, വായ്പകളിലൂടെ ബാദ്ധ്യതകള്‍ ഉണ്ടാക്കാനോ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ സാദ്ധ്യമല്ല. കൂടാതെ, ബാദ്ധ്യതകളോ അതുപോലെയുള്ള എന്തെങ്കിലും കാര്യങ്ങള്‍ തീര്‍ക്കാനോ, തീര്‍ക്കാമെന്ന് വാഗ്ദാനം ചെയ്യാനോ, ഏതെങ്കിലും ഒത്തുതീര്‍പ്പുകളിലോ ക്രമീകരണങ്ങളിലോ, ഏര്‍പ്പെടാനോ, ബാങ്കിന്‍റെ വസ്തുവകകളോ മറ്റു ആസ്തികളോ വില്‍ക്കാനോ, കൈമാറ്റം ചെയ്യാനോ 2018 ഒക്ടോബര്‍ 26-ലെ ആര്‍.ബി.ഐ. നിര്‍ദ്ദേശങ്ങളില്‍ പ്രസ്താവിച്ചിട്ടുള്ള തൊഴികെ, പാടില്ല. ഈ നിര്‍ദ്ദേശങ്ങള്‍ 2018 ഒക്ടോബര്‍ 29-ന് ബാങ്കിന്‍റെ ഇടപാടുകള്‍ അവസാനിച്ച് ആറുമാസക്കാലത്തേക്ക് സാധുതയുള്ളവയായിരിക്കും.

റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ഈ നിയന്ത്രണനിര്‍ദ്ദേശങ്ങളെ ബാങ്കിന്‍റെ ലൈസന്‍സ് റദ്ദുചെയ്യുന്നതിനുതുല്യമായി കണക്കാക്കേണ്ടതില്ല. സാമ്പത്തികനില മെച്ചപ്പെടു ന്നതുവരെ, ബാങ്ക് നിയന്ത്രണങ്ങളോടെ ബാങ്കിംങ് ഇടപാടുകള്‍ കൈകാര്യം ചെയ്യാവുന്നതാണ്. സാഹചര്യങ്ങളനുസരിച്ച് റിസര്‍വ്ബാങ്ക് ഈ നിര്‍ദ്ദേശങ്ങളില്‍ ഭേദഗതികള്‍ പരിഗണി ച്ചേക്കാം.

1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് സെക്ഷന്‍ 35 A, സബ്സെക്ഷന്‍ (1), ഒപ്പം സെക്ഷന്‍ 56 എന്നിവ പ്രകാരം റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ചാണ് ഈ നിയന്ത്രണനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. താല്പര്യമുള്ള പൊതുജനങ്ങള്‍ വായിച്ചറിയു വാനായി, ഈ നിര്‍ദ്ദേശങ്ങ ളുടെ ഒരു കോപ്പി ബാങ്ക് മന്ദിരത്തില്‍ പ്രദര്‍ശി പ്പിച്ചിട്ടുണ്ട്.

അനിരുദ്ധാ ഡി. ജാദവ്
അസിസ്റ്റന്‍റു മാനേജര്‍

പ്രസ്സ് റിലീസ് : 2018-2019/994

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������