Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (118.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 03/10/2018
കര്‍ണ്ണാടക ദാവണ്‍ഗിരിയിലെ മില്ലത്ത് സഹകരണബാങ്ക്ലിമിറ്റഡിനു മേല്‍ പിഴചുമത്തി

ഒക്ടോബര്‍ 3, 2018

കര്‍ണ്ണാടക ദാവണ്‍ഗിരിയിലെ മില്ലത്ത് സഹകരണബാങ്ക്ലിമിറ്റഡിനു മേല്‍ പിഴചുമത്തി

1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (സഹകരണ സംഘങ്ങള്‍ക്ക് ബാധകമാംവിധം) സെക്ഷന്‍ 47 A, ഒപ്പം സെക്ഷന്‍ 46(4) എന്നീ വകുപ്പുകളിലെ വ്യവസ്ഥകള്‍ പ്രകാരം റിസര്‍വ്ബാങ്ക്ഓഫ് ഇന്ത്യയില്‍ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് ദാവണ്‍ഗിരിയിലെ മില്ലത്ത് സഹകരണ ബാങ്ക് ലിമിറ്റഡിനുമേല്‍ 15 ലക്ഷം രൂപയുടെ (രൂപ പതിനഞ്ചുലക്ഷം മാത്രം) പണപ്പിഴചുമത്തി. ആര്‍.ബി.ഐ. യുടെ ഉത്തരവുകളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ലംഘിച്ച്, ഡയറക്ടര്‍മാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വായ്പകള്‍ അനുവദിക്കുക. രേഖകളില്ലാതെ വാഹനവാ യ്പകളും, ജീവനക്കാര്‍ക്കുള്ള വായ്പകളും അനുവദിക്കുക, പ്രതിമാസം 10 ലക്ഷം രൂപയ്ക്കു മുകളില്‍ മൊത്തം പണമിടപാടുകള്‍ നടത്തുമ്പോള്‍ അവ കേന്ദ്രഗവണ്‍മെ ന്‍റിന്‍റെ ന്യൂഡല്‍ഹിയിലെ സാമ്പത്തിക രഹസ്യാന്വേഷണ യൂണിറ്റിന് റിപ്പോര്‍ട്ടു ചെയ്യാതിരിക്കുക എന്നിവ യ്ക്കാണ് ഈ പിഴ ചുമത്തിയിട്ടുള്ളത്.

റിസര്‍വ്ബാങ്ക്, ബാങ്കിന് ഇതുസംബന്ധമായി ഒരു കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയതിന് ബാങ്ക് നേരിട്ടുള്ള ഒരു ഹിയറിംഗ് ആവശ്യപ്പെട്ടു. കേസിന്‍റെ വസ്തുതകളും ഇക്കാര്യത്തില്‍ ബാങ്കിനുപറയാനുള്ളതും പരിഗണിച്ചശേഷം, ലംഘന ങ്ങള്‍ കാതലുള്ളവയാ ണെന്നും പിഴശിക്ഷ ചുമത്തേണ്ടത് ആവശ്യമാ ണെന്നുമുള്ള നിഗനമത്തില്‍ റിസര്‍വ് ബാങ്ക് എത്തുകയായിരുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്‍റു അഡ്വൈസര്‍

പ്രസ്സ് റിലീസ് 2018-2019/765

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰