Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (137.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 26/09/2018
1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (എ.എ.സി.എസ്.) സെക്ഷന്‍ 35A പ്രകാരമുള്ള നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍-ലഖ്നോവിലെ യു.പി. സിവില്‍ സെക്രട്ടേറിയറ്റ് പ്രൈമറി സഹകരണബാങ്ക് ലിമിറ്റഡ്

സെപ്തംബര്‍ 26, 2018

1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (എ.എ.സി.എസ്.) സെക്ഷന്‍ 35A പ്രകാരമുള്ള
നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍-ലഖ്നോവിലെ യു.പി. സിവില്‍ സെക്രട്ടേറിയറ്റ് പ്രൈമറി
സഹകരണബാങ്ക് ലിമിറ്റഡ്

പൊതുജന താല്പര്യം മുന്‍നിര്‍ത്തി, ലഖ്നൗവിലെ യു.പി. സിവില്‍ സെക്രട്ടേറിയറ്റ് പ്രൈമറി സഹകരണ ബാങ്ക് ലിമിറ്റഡിനുമേല്‍ ചില നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവി ക്കേണ്ടിയിരിക്കുന്നു എന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ബോദ്ധ്യപ്പെട്ടി രുന്നു. ആയതനുസരിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, 1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (സഹകരണ സംഘങ്ങള്‍ക്ക് ബാധകമാംവിധം) സെക്ഷന്‍ 35A, സബ് സെക്ഷന്‍ (1), ഒപ്പം സെക്ഷന്‍ 56 പ്രകാരം ലഭിച്ചിട്ടുള്ള അധികാരം പ്രയോഗിച്ച് ഇതിനാല്‍ ഉത്തര വിടുന്നതെന്താല്‍, യു.പി. സിവില്‍ സെക്രട്ടറിയേറ്റ് സഹകരണ ബാങ്ക് ലിമിറ്റഡ്, റിസര്‍വ് ബാങ്കിന്‍റെ മുന്‍കൂട്ടിയുള്ള രേഖാമൂലമുള്ള അംഗീകാ രമില്ലാതെ ഏതെങ്കിലും വായ്പകള്‍ അനുവദിക്കുകയോ, അവ പുതുക്കുകയോ, ഏതെങ്കിലും നിക്ഷേപങ്ങള്‍ നടത്തുകയോ, പുതിയ നിക്ഷേപങ്ങളുള്‍പ്പെടെ പണം കടം വാങ്ങുകയോ, ഏതെങ്കിലും ബാദ്ധ്യതകളോ, കടപ്പാടുകളോതീര്‍ക്കാമെന്ന് സമ്മതിക്കുകയോ പണം വിതരണം ചെയ്ത്തീര്‍ക്കുകയോ, മറ്റുകാര്യങ്ങളുള്‍പ്പെടെ താഴെപ്പറയും വിധവും പരിധിയിലു മല്ലാതെ വസ്തുക്കളോ മറ്റു ആസ്തികളോ വില്‍ക്കുകയോ വില്‍ക്കാമെന്ന് സമ്മതിക്കു കയോ ചെയ്യാന്‍ പാടില്ല.

ഓരോ സേവിംഗ്സ് കറന്‍റ്/ അക്കൗണ്ടോ, മറ്റേതെങ്കിലും നിക്ഷേപ അക്കൗണ്ടില്‍നിന്നോ, മറ്റേതെ ങ്കിലും പേരിലറിയപ്പെടുന്ന നിക്ഷേപ അക്കൗണ്ടില്‍ നിന്നോ ബാക്കി നില്‍ക്കുന്ന തുകയില്‍ നിന്ന് 1000 രൂപ (രൂപ ആയിരം മാത്രം)യില്‍ കവിയാത്തതുക മാത്രമേ പിന്‍വലിക്കാന്‍ അനുവദിക്കാവൂ. എന്നാല്‍ നിക്ഷേപകന്‍ ഒരു വായ്പക്കാരനെന്ന നിലയിലോ, ജാമ്യക്കാരനെന്ന നിലയിലോ, ബാദ്ധ്യതപ്പെട്ടിട്ടുണ്ടെങ്കില്‍ തുക, ആ വായ്പ അക്കൗണ്ടിലേക്ക് വരവു വയ്ക്കണം.

നിലവിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ കാലാവധിയെത്തുമ്പോള്‍ അതേ പേരിലും അതേ പദവിയിലും മാത്രമേ പുതുക്കി നല്‍കാവൂ.

മുകളില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ അനുവദിച്ചിട്ടുള്ളതുപോലെ മാത്രമേ ചിലവുകള്‍ ചെയ്യാവൂ.

ഗവര്‍ണ്‍മെന്‍റ്/എസ്.എല്‍.ആര്‍. അംഗീകാരമുള്ള കടപ്പത്രങ്ങളില്‍ മാത്രമേ നിക്ഷേപങ്ങള്‍ നടത്താവൂ.

റിസര്‍വ് ബാങ്കിന്‍റെ രേഖാമൂലമായ പ്രത്യേക അംഗീകാരമില്ലാതെ പുതിയ ബാദ്ധ്യതക ളുണ്ടാക്കു കയോ ഉള്ളവ തീര്‍ക്കുകയോ ചെയ്യാന്‍ പാടില്ല.

താല്പര്യമുള്ള പൊതുജനങ്ങള്‍ക്ക് വായിച്ചറിയുവാന്‍വേണ്ടി വിശദമായ നിര്‍ദ്ദേശങ്ങള്‍ ബാങ്ക് മന്ദിരത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സാഹചര്യങ്ങ ളനുസരിച്ച് റിസര്‍വ് ബാങ്ക് ഈ നിയന്ത്രണ നിര്‍ദ്ദേശങ്ങളില്‍ ഭേദഗതികള്‍ വരുത്തുന്നകാര്യം പരിഗണിച്ചേക്കാം. ഇങ്ങനെ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടു വിച്ചതുകാരണം ബാങ്കിന്‍റെ ലൈസന്‍സ് ആര്‍.ബി.ഐ. റദ്ദാക്കിയതായി കരുതേണ്ട തില്ല. നിയന്ത്രണ ങ്ങളോടുകൂടി, ബാങ്ക്, ബാങ്കിടപാടുകള്‍ കൈകാര്യം ചെയ്യുന്നതായിരിക്കും.

2018 സെപ്തംബര്‍ 25 ബിസിനസ് അവസാനിച്ച സമയം മുതല്‍ ആറുമാസക്കാ ലത്തേക്ക്, കാലാകാലമുള്ള പുനരവലോകനത്തിനുവിധേയ മായി, ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമായിരിക്കും.

അജിത് പ്രസാദ്
അസിസ്റ്റന്‍റു അഡ്വൈസര്‍

പ്രസ്സ് റിലീസ് 2018-2019/712

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰