Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (90.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 25/06/2018
പ്രാഥമിക സഹകരണ (അർബൻ) ബാങ്കുകളിൽ (UCBs) ഭരണ നിർവഹണ സമിതി (Board of Management) രൂപീകരിക്കുന്നതിനുള്ള കരട് മാർഗരേഖ RBI പുറപ്പെടുവിക്കുന്നു.

ജൂൺ 25, 2018

പ്രാഥമിക സഹകരണ (അർബൻ) ബാങ്കുകളിൽ (UCBs) ഭരണ നിർവഹണ
സമിതി (Board of Management) രൂപീകരിക്കുന്നതിനുള്ള കരട് മാർഗരേഖ RBI
പുറപ്പെടുവിക്കുന്നു.

പ്രാഥമിക സഹകരണ (അർബൻ) ബാങ്കുകളിൽ ഭരണ നിർവഹണ സമിതി (Board of Management) രൂപീകരിക്കുന്നതിനുള്ള കരട് മാർഗരേഖ ഭാരതീയ റിസർവ് ബാങ്ക് ഇന്ന് പുറപ്പെടുവിച്ചു. ഭരണ സമിതിക്കു (Board of Directors) പുറമെ ഭരണ നിർവഹണ സമിതിയും UCBs നു രൂപവത്കരിക്കാം എന്ന്‌ മാർഗരേഖയിൽ നിർദ്ദേശിക്കുന്നു.

എല്ലാ UCB കളും BoD നു പുറമെ BoM ഉം രൂപീകരിക്കണമെന്ന പുതിയ UCBs നു ലൈസൻസ് നൽകുന്നതിനായുള്ള ശ്രി Y.H. മലേഗാമിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി (2010) യുടെ നിർദ്ദേശം 2015 ജനുവരിയിൽ രൂപീകരിച്ച ശ്രി ആർ. ഗാന്ധി ചെയർമാനായ ഉന്നതാധികാര സമിതിയും ആവർത്തിച്ച കാര്യം ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്. നിലവിലുള്ള നിയമത്തിന്റെ ചട്ടക്കൂടിൽ ഭരണ നിർവഹണവും മേൽനോട്ടവും നടത്തുന്നതോടൊപ്പം പ്രാഥമിക സഹകരണ സംഘമായും ബാങ്കായും ഉള്ള UCBന്റെ പങ്കും നിരീക്ഷിക്കേണ്ടിയിരിക്കുന്നു. UCBs ന്റെ ഭരണ നിർവഹണം ശക്തിപ്പെടുത്തുന്നതിന് ബന്ധപ്പെട്ട കക്ഷികളുമായുള്ള ചർച്ചകളിൽ നിർദ്ദേശിച്ചത് പോലെ, UCBs ന്റെ നിയമാവലിയിൽ BoM രൂപീകരിക്കുവാനുള്ള വ്യവസ്ഥ ഉണ്ടായിരിക്കേണ്ടതാണ്.

പ്രവർത്തന പ്രദേശം വികസിപ്പിക്കാനും പുതിയ ശാഖകൾ തുടങ്ങാനുമുള്ള റെഗുലേറ്ററുടെ അനുമതി ലഭിക്കുവാൻ നിയമാവലിയിൽ ഇത്തരം വ്യവസ്ഥ ഉണ്ടായിരിക്കണം എന്ന്‌ മാർഗരേഖ

നിർദ്ദേശിക്കുന്നു. കരട് മാർഗരേഖയിന്മേലുള്ള ബാങ്കുകളുടെയും ബന്ധപ്പെട്ട കക്ഷികളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും 2018 ജൂലൈ 24 നു മുൻപ് താഴെ പറയുന്ന മേൽവിലാസത്തിൽ അയക്കേണ്ടതാണ്.

ചീഫ് ജനറൽ മാനേജർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
ഡിപ്പാർട്മെൻറ് ഓഫ് കോ-ഓപ്പറേറ്റീവ് ബാങ്ക് റെഗുലേഷൻ
C-7, ഫസ്റ്റ് ഫ്ലോർ, ബാന്ദ്ര കുർള കോംപ്ലക്സ്
ബാന്ദ്ര (ഈസ്റ്റ്), മുംബൈ - 400051

ഇ-മെയിൽ അയക്കുന്നവർ "പ്രാഥമിക സഹകരണ (അർബൻ) ബാങ്കുകളിൽ (UCBs) ഭരണ നിർവഹണ സമിതി (Board of Management) രൂപീകരിക്കുന്നതിനുള്ള കരട് മാർഗരേഖ - പ്രതികരണം" എന്ന തലക്കെട്ടോടുകൂടി അയക്കേണ്ടതാണ്.

ജോസ് ജെ . കാട്ടൂർ
ചീഫ് ജനറൽ മാനേജർ

പ്രസ്താവന : 2017-2018/3359

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰