Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (92.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 18/06/2018
കൊശമറ്റം ഫിനാൻസ് ലിമിറ്റഡിന് ഭാരതീയ റിസര്‍വ് ബാങ്ക് പിഴ ചുമത്തിയിരിക്കുന്നു.

ജൂൺ 18, 2018

കൊശമറ്റം ഫിനാൻസ് ലിമിറ്റഡിന് ഭാരതീയ റിസര്‍വ് ബാങ്ക് പിഴ
ചുമത്തിയിരിക്കുന്നു.

കാലാകാലങ്ങളിൽ റിസർവ് ബാങ്ക് പുറപ്പെടുവിച്ച നിർദ്ദേശങ്ങളും ഉത്തരവുകളും പാലിക്കുന്നതിൽ പരാജയപ്പെട്ടു എന്ന കാരണത്താൽ 1934 ലെ ഭാരതീയ റിസർവ് ബാങ്ക് നിയമം, വകുപ്പ് 58 G(1)(b), 58 B ഉപ വകുപ്പ് 5 (aa) എന്നീ വകുപ്പുകൾ പ്രകാരം ഭാരതീയ റിസര്‍വ് ബാങ്ക് 5 ലക്ഷം രൂപ കൊശമറ്റം ഫിനാൻസ് ലിമിറ്റഡിന് സാമ്പത്തിക പിഴ ചുമത്തിയിരിക്കുന്നു

പശ്ചാത്തലം

1934 ലെ ഭാരതീയ റിസർവ് ബാങ്ക് നിയമം, വകുപ്പ് 45N പ്രകാരം 2016 ഓഗസ്റ്റ് മാസത്തിൽ സ്ഥാപനത്തിന്റെ കണക്കുകൾ പരിശോധിക്കുകയുണ്ടായി. ഇടപാടുകാരെ തിരിച്ചറിയുന്നതിനുള്ള റിസർവ് ബാങ്കിന്റെ മാർഗനിർദ്ദേശങ്ങൾ കമ്പനി പാലിക്കുന്നില്ല എന്ന് നിരീക്ഷിക്കുകയുണ്ടായി. റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ പാലിക്കാത്തതിനുള്ള പിഴ ഈടാക്കാതിരിക്കാൻ എന്തെങ്കിലും കാരണങ്ങൾ ഉണ്ടെങ്കിൽ അത് കാണിക്കാനുള്ള നോട്ടീസ് 2017 ഏപ്രിൽ 28 ന് നൽകുകയുണ്ടായി. കാരണം കാണിക്കൽ നോട്ടീസിനുള്ള കമ്പനിയുടെ പ്രതികരണം തൃപ്തികരമായിരുന്നില്ല 1934 ലെ ഭാരതീയ റിസർവ് ബാങ്ക് നിയമം, വകുപ്പ് 58G(2) പ്രകാരം 2018 മെയ് 3 ന് നേരിട്ട് വിശദീകരിക്കുവാനുള്ള അവസരവും കമ്പനിക്കു റിസർവ് ബാങ്ക് നൽകുകയുണ്ടായി. കേസിന്റെ വസ്തുതകളും കമ്പനി നേരിട്ടും എഴുതിതയ്യാറാക്കിയ മറുപടിയിലൂടെയും നൽകിയ വിശദീകരണവും കൂലംകക്ഷമായി പരിശോധിച്ചതിനുശേഷം പരിശോധനയിൽ കണ്ടെത്തിയ ലംഘനങ്ങൾ സ്ഥിരീകരിക്കുകയും അതിനാല്‍ പിഴ ചുമത്തേണ്ടതാണ് എന്ന നിഗമനത്തില്‍ ഭാരതീയ റിസര്‍വ് ബാങ്ക് എത്തുകയും 5 ലക്ഷം രൂപ കൊശമറ്റം ഫിനാൻസ് ലിമിറ്റഡിന് സാമ്പത്തിക പിഴ ചുമത്തുകയും ചെയ്തു.

അജിത്പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന:2017-2018/3296

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������