Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (89.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 15/05/2018
വ്രിദ്ധാചലം കോ -ഓപ്പറേറ്റീവ് അർബൻ ബാങ്കിന് (64 സൗത്ത് ഫോർട്ട് സ്ട്രീറ്റ്, വ്രിദ്ധാചലം – 606001) ഭാരതീയ റിസർവ് ബാങ്ക് പിഴ ചുമത്തിയിരിയ്ക്കുന്നു

മെയ് 15, 2018

വ്രിദ്ധാചലം കോ -ഓപ്പറേറ്റീവ് അർബൻ ബാങ്കിന് (64 സൗത്ത് ഫോർട്ട് സ്ട്രീറ്റ്,
വ്രിദ്ധാചലം – 606001) ഭാരതീയ റിസർവ് ബാങ്ക് പിഴ ചുമത്തിയിരിയ്ക്കുന്നു.

ഡയറക്‌ടേഴ്‌സിനും അവരുടെ ബന്ധുക്കൾക്കും വായ്പ നൽകുന്നത് നിരോധിച്ചു കൊണ്ട് ഭാരതീയ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ (മാസ്റ്റർ സർക്കുലർ UBD.CO.BPD.MC.No.8/12.05.001 /2013-14 dated ജൂലൈ 1, 2013 ഖണ്ഡിക 5) ലംഘിച്ചതിനാൽ 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 47എ(1)(b), 46(4) എന്നീ വകുപ്പുകള്‍ പ്രകാരം ഭാരതീയ റിസര്‍വ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് വ്രിദ്ധാചലം കോ -ഓപ്പറേറ്റീവ് അർബൻ ബാങ്കിന് രണ്ടു ലക്ഷം രൂപയുടെ പിഴ ചുമത്തിയിരിക്കുന്നു.

ഭാരതീയ റിസര്‍വ് ബാങ്ക് നല്‍കിയ കാരണം കാണിക്കൽ നോട്ടീസിന് ബാങ്ക് എഴുതി തയ്യാറാക്കിയ മറുപടിയിലൂടെ വിശദീകരണം നല്‍കുകയുണ്ടായി. ഈ വിഷയത്തിന് ആസ്പദമായ എല്ലാ വസ്തുതകളും ബാങ്കിന്റെ മറുപടിയും നേരിട്ടു നൽകിയ വിശദീകരണവും കൂലംകക്ഷമായി പരിശോധിച്ചതിനുശേഷം ബാങ്ക് നിർദ്ദേശങ്ങൾ ലംഘിച്ചു എന്ന് ഉറപ്പുവരുത്തുകയും അതിനാൽ പിഴ ചുമത്തേണ്ടതാണ് എന്ന നിഗമനത്തിൽ ഭാരതീയ റിസര്‍വ് ബാങ്ക് എത്തുകയും ചെയ്തു.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന:2017-2018/2998

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰