Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (89.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 20/04/2018
പിജ് പീപ്പിൾ’സ് കോ -ഓപ്പറേറ്റീവ് ബാങ്കിന് (ഖേദ, ഗുജറാത്ത്) ഭാരതീയ റിസർവ് ബാങ്ക് പിഴ ചുമത്തിയിരിയ്ക്കുന്നു

ഏപ്രിൽ 20, 2018

പിജ് പീപ്പിൾ’സ് കോ -ഓപ്പറേറ്റീവ് ബാങ്കിന് (ഖേദ, ഗുജറാത്ത്) ഭാരതീയ റിസർവ് ബാങ്ക് പിഴ ചുമത്തിയിരിയ്ക്കുന്നു

സൂപ്പർവൈസറി ആക്ഷൻ ഫ്രെയിംവർക്കിനു(SAF) കീഴിൽ റിസർവ് ബാങ്ക് പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ലംഘിക്കുക, ഇടപാടുകാർക്ക് യുണിക് കസ്റ്റമർ ഐഡന്റിഫിക്കേഷൻ കോഡ് (UCIC) നൽകാതിരിക്കുക, റിസ്ക് തരം തിരിവിന്റെയും ഇടപാടുകാരന്റെ വിവരണത്തിന്റെയും അടിസ്ഥാനത്തിൽ കണക്കാക്കിയിരുന്ന തുകയിൽ നിന്നും കൂടിയ തുകയ്ക്ക് ഇടപാടുകൾ നടന്നാലും അപായ സൂചന നൽകാതിരിക്കുക, ഉപഭോക്താവിനെ തിരിച്ചറിയൽ/ കള്ളപ്പണം വെളുപ്പിക്കല്‍ മാനദണ്ഡങ്ങൾക്കനുസരിച്ചു പത്തു ലക്ഷം രൂപയിൽ കൂടുതലുള്ള പണ ഇടപാടുകൾ പ്രത്യേക രേഖകളിൽ എഴുതി സൂക്ഷിക്കാതിരിക്കുക/ അവ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിന് (FIU-IND) റിപ്പോർട്ട് ചെയ്യാതിരിക്കുക എന്നീ കാര്യങ്ങളിൽ 1949ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 47എ(1), 46(4) എന്നീ വകുപ്പുകള്‍ പ്രകാരം ഭാരതീയ റിസര്‍വ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് പിജ് പീപ്പിൾ’സ് കോ -ഓപ്പറേറ്റീവ് ബാങ്കിന് (ഖേദ, ഗുജറാത്ത്) 4 ലക്ഷം രൂപ പിഴ ചുമത്തിയിരിയ്ക്കുന്നു.

2016 മാർച്ച് 31 ലെ പരിശോധനയിൽ കണ്ടെത്തിയ വസ്തുതകളുടെ അടിസ്ഥാനത്തിൽ ഭാരതീയ റിസര്‍വ് ബാങ്ക് നല്‍കിയ കാരണംകാണിക്കൽ നോട്ടീസിന് ബാങ്ക് എഴുതിതയ്യാറാക്കിയ മറുപടിയിലൂടെയും റിസർവ് ബാങ്കിന്റെ അഹമ്മദാബാദ് ഓഫീസിലെ മുതിർന്ന ഓഫീസർമാരടങ്ങിയ കമ്മിറ്റിയ്ക്ക് മുൻപാകെ നേരിട്ടും വിശദീകരണം നല്‍കുകയുണ്ടായി. ഈ വിഷയത്തിന് ആസ്പദമായ എല്ലാ വസ്തുതകളും ബാങ്കിന്റെ മറുപടിയും കൂലംകക്ഷമായി പരിശോധിച്ചതിനുശേഷം ബാങ്ക് നിര്‍ദ്ദേശങ്ങൾ ലംഘിച്ചു എന്ന് ഉറപ്പുവരുത്തുകയും അതിനാല്‍ പിഴ ചുമത്തേണ്ടതാണ് എന്ന നിഗമനത്തില്‍ ഭാരതീയ റിസര്‍വ് ബാങ്ക് എത്തുകയും ചെയ്തു

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന:2017-2018/2789

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������