Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (78.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 17/04/2018
കറൻസി നോട്ടുകളുടെ ലഭ്യതയിൽ യാതൊരു കുറവുമില്ലെന്ന്‌ റിസർവ് ബാങ്ക് വ്യക്തമാക്കുന്നു

ഏപ്രിൽ 17, 2018

കറൻസി നോട്ടുകളുടെ ലഭ്യതയിൽ യാതൊരു കുറവുമില്ലെന്ന്‌
റിസർവ് ബാങ്ക് വ്യക്തമാക്കുന്നു.

രാജ്യത്തിൻറെ ചില ഭാഗങ്ങളിൽ കറൻസി നോട്ടുകളുടെ ലഭ്യതയിൽ കുറവുണ്ടെന്ന് ഒരു വിഭാഗം മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിരിക്കുന്നു. റിസർവ് ബാങ്കിന്റെ വാൾട്ടിലും കറൻസി ചെസ്റ്റിലും വേണ്ടുവോളം കറൻസി നോട്ടുകൾ ഉണ്ടെന്ന്‌ തുടക്കത്തിൽ തന്നെ വ്യക്തമാക്കുന്നു. എങ്കിലും നാല് അച്ചടി ശാലകളിലും നോട്ടിന്റെ അച്ചടി വർധിപ്പിച്ചിട്ടുമുണ്ട്. ATM ൽ കൂടെക്കൂടെ നോട്ട് നിറക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടും ATMന്റെ റീകാലിബ്രേഷൻ പൂർത്തിയാകാത്തതും കാരണം ചില സ്ഥലങ്ങളിൽ നോട്ടുകൾക്ക് ദൗർലഭ്യം അനുഭവപ്പെടുന്നുണ്ടാകാം. റിസർവ് ബാങ്ക് ഇക്കാര്യങ്ങൾ ശ്രദ്ധാപൂർവം നിരീക്ഷിക്കുന്നുണ്ട്. കൂടാതെ, സമൂർത്തമായ മുൻകരുതൽ എന്ന നിലയിൽ, സാധാരണയിൽ കവിഞ്ഞ അളവിലുള്ള പണം പിൻവലിക്കൽ നടക്കുന്ന സ്ഥലങ്ങളിലേക്ക് കൂടുതൽ കറൻസി നോട്ടുകൾ എത്തിക്കാനുള്ള നടപടികൾ ഭാരതീയ റിസർവ് ബാങ്ക് കൈക്കൊള്ളുന്നതാണ്.

ജോസ് ജെ. കാട്ടൂർ
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന : 2017-2018/2758

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰