Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (204.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 29/03/2018
റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഐസിഐസിഐ ബാങ്ക് ലിമിറ്റഡിനുമേൽ പണപ്പിഴ ചുമത്തി

മാർച്ച് 29, 2018

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഐസിഐസിഐ ബാങ്ക്
ലിമിറ്റഡിനുമേൽ പണപ്പിഴ ചുമത്തി

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, 2018 മാർച്ച് 26 ലെ അതിന്റെ ഒരു ഉത്തരവിലൂടെ ഐസിഐസിഐ ബാങ്കിനുമേൽ 589 ദശലക്ഷം രൂപ പണപ്പിഴ ചുമത്തി. അതിന്റെ എഛ്ടിഎം (HTM) പോർട്ടുഫോളിയോയിലുള്ള കടപ്പത്രങ്ങൾ നേരിട്ട് വിറ്റതിനും, ഇതു സംബന്ധമായ നിർദ്ദിഷ്ട വെളിപ്പെടുത്തലുകൾക്കുള്ള നിർദ്ദേശങ്ങൾ പാലിക്കാത്തതിനുമാണ് ഈ പിഴ. 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 47A(1)(c), ഒപ്പം സെക്ഷൻ 46(4)(i) അനുസരിച്ച് ആർബിഐ പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളും വ്യവസ്ഥകളും പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടതിനാലാണ് ഈ പിഴ ചുമത്തിയത്.

ഈ നടപടി നിയന്ത്രണ സംബന്ധമായ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വന്ന പോരായ്മകളുടെ അടിസ്ഥാനത്തിൽ എടുത്തിട്ടുള്ളതാണ്. അതല്ലാതെ, ബാങ്ക് അതിന്റെ ഇടപാടുകാരുമായി ഏർപ്പെട്ടിട്ടുള്ള ഏതെങ്കിലും ഇടപാടിന്റെ സാധുതയെ സംബന്ധിച്ച് ഒരഭിപ്രായം രേഖപ്പെടുത്തലായി ഉദ്ദേശിച്ചിട്ടുള്ളതല്ല.

ജോസ് ജെ. കാട്ടൂർ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2017-2018/2593

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������