Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (206.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 31/03/2018
മഹാരാഷ്ട്രയിലെ കപോൽ സഹകരണ ബാങ്ക് ലിമിറ്റഡ്, മുംബൈയെക്കതിരെ 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (AACS) സെക്ഷൻ 35A അനുസരിച്ചുള്ള നിയന്ത്രണനിർദ്ദേശങ്ങൾ

മാർച്ച് 31, 2018

മഹാരാഷ്ട്രയിലെ കപോൽ സഹകരണ ബാങ്ക് ലിമിറ്റഡ്, മുംബൈയെക്കതിരെ 1949 ലെ ബാങ്കിംഗ് റഗുലേഷൻ
ആക്ട് (AACS) സെക്ഷൻ 35A അനുസരിച്ചുള്ള നിയന്ത്രണനിർദ്ദേശങ്ങൾ

മഹാരാഷ്ട്രയിലെ കപോൽ സഹകരണ ബാങ്ക് ലിമിറ്റഡ് മുംബൈയെ 2017 മാർച്ച് 30 ന് പുറപ്പെടുവിച്ച ഉത്തരവിൻ പ്രകാരം, 2017 മാർച്ച് 30 ബിസിനസ്സ് അവസാനിച്ച സമയം മുതൽ, ആറുമാസക്കാലത്തേയ്ക്ക്, നിയന്ത്രണനിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു. ഈ നിർദ്ദേശങ്ങളുടെ സാധുത, കാലാകാലം, പുനരവലോകനത്തിന് വിധേയമായി, ദീർഘിപ്പിച്ചു; ഏറ്റവും ഒടുവിൽ 2017 സെപ്തംബർ 25 ലെ ഉത്തരവിലൂടെ 2018 മാർച്ച് 31 വരെയും.

1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, സബ്‌സെക്ഷൻ(1), ഒപ്പം സെക്ഷൻ 56 എന്നിവ നൽകുന്ന അധികാരം പ്രയോഗിച്ച് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഇതിനാൽ വിജ്ഞാപനം ചെയ്യുന്നതെന്തെന്നാൽ, കപോൽ സഹകരണ ബാങ്ക് ലിമിറ്റഡ്, മുംബൈയ്‌ക്കെതിരെ 2017 മാർച്ച് 30 ന്, പുറപ്പെടുവിച്ച ഉത്തരവിൻ പ്രകാരം 2018 മാർച്ച് 31 വരെ ദീർഘിപ്പിച്ച നിയന്ത്രണനിർദ്ദേശങ്ങളുടെ സാധുത, 2018 ഏപ്രിൽ 1 മുതൽ 2018 ജൂലൈ 31 വരെ, നാലുമാസക്കാലത്തേയ്ക്കു കൂടി, 2018 മാർച്ച് 20 ലെ ഉത്തരവിലൂടെ, പുനരവലോകനത്തിനു വിധേയമായി, ദീർഘിപ്പിച്ചിരിക്കുന്നു.

നിർദ്ദേശങ്ങളുടെ കാലാകാലം ഭേദഗതികൾ വരുത്തിയ മറ്റു ചട്ടങ്ങളും വ്യവസ്ഥകളും, മാറ്റമില്ലാതെ തുടരും.

മുകളിൽ പറഞ്ഞ ഭേദഗതി വിഞ്ജാപനം ചെയ്ത 2018 മാർച്ച് 20 ലെ ഉത്തരവിന്റെ കോപ്പി പൊതുജനങ്ങൾക്ക് വായിച്ചറിയുവാനായി ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

മുകളിൽ പറഞ്ഞ ഭേദഗതിയുടെ അടിസ്ഥാനത്തിൽ ബാങ്കിന്റെ സാമ്പത്തികാവസ്ഥയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുള്ളതായി റിസർവ് ബാങ്കിന് ബോദ്ധ്യമായിട്ടുണ്ട് എന്ന് കരുതേണ്ടതില്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് : 2017-2018/2595

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰