Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (215.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 28/03/2018
1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ടിലെ സെക്ഷൻ 35A (AACS) പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ - മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ശ്രീഗണേശ് സഹകാരി ബാങ്ക് ലിമിറ്റഡ് - കാലാവധി ദീർഘിപ്പിക്കലും നിർദ്ദേശങ്ങളിൽ നൽകിയ ഇളവുകളും.

മാർച്ച് 28, 2018

1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ടിലെ സെക്ഷൻ 35A (AACS) പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ - മഹാരാഷ്ട്രയിലെ നാസിക്കിലുള്ള
ശ്രീഗണേശ് സഹകാരി ബാങ്ക് ലിമിറ്റഡ് - കാലാവധി ദീർഘിപ്പിക്കലും നിർദ്ദേശങ്ങളിൽ നൽകിയ ഇളവുകളും.

2013 ഏപ്രിൽ 1-ലെ ഉത്തരവിൻ പ്രകാരം, 2013 ഏപ്രിൽ 02 ബിസിനസ് അവസാനിച്ച സമയം മുതൽ മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ശ്രീ ഗണേശ് സഹകാരി ബാങ്ക് ലിമിറ്റഡിനെ നിയന്ത്രണ നിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു. ഈ നിർദ്ദേശങ്ങളുടെ കാലാവധി കാലാകാലങ്ങളിൽ, തുടർന്നുള്ള ഉത്തരവുകളിലൂടെ, ഏറ്റവും ഒടുവിൽ 2017 സെപ്തംബർ 25 ലെ ഉത്തവിലൂടെ, 2018 മാർച്ച് 29 വരെ, പുനരവലോകനത്തിനു വിധേയമായി ദീർഘിപ്പിച്ചു. നിലവിലുള്ള നിർദ്ദേശങ്ങൾ പ്രകാരം, മറ്റു വ്യവസ്ഥകൾക്കു പുറമേ, ഓരോ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട്, കറന്റ് അക്കൗണ്ട് അല്ലെങ്കിൽ ഏതെങ്കിലും നിക്ഷേപ അക്കൗണ്ടിൽ നിന്നും, അത് ഏത് പേരിലറിയപ്പെടുന്നുവെങ്കിലും, മൊത്തം നീക്കിയിരുപ്പിൽ നിന്നും 70,000/- രൂപ മാത്രമേ നിക്ഷേപകന് പിൻവലിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ.

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, സഹകരണ ബാങ്കിന്റെ സാമ്പത്തിക നില പുനരവലോകനം ചെയ്തതിൽ, പൊതുജനങ്ങളുടെ താല്പര്യം മുൻനിറുത്തി മുകളിൽ പറഞ്ഞ നിർദ്ദേശങ്ങളിൽ ഭേദഗതികൾ വരുത്തണമെന്നുകരുതുന്നു. അപ്രകാരം, 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, സബ്‌സെക്ഷൻ (1), (2), ഒപ്പം സെക്ഷൻ 56 എന്നിവ പ്രകാരം റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെ പറയും പ്രകാരം ഉത്തരവിടുന്നു.

നാസിക്കിലെ ശ്രീ ഗണേശ് സഹകാരി ബാങ്ക് ലിമിറ്റഡിനു 2013 ഏപ്രിൽ 01-ന് നൽകിയതും 2017 മാർച്ച് 24 ന് DCBR.CO.AID/D-39/12.22.435/2016-17 മുഖാന്തിരം ഭേദഗതി ചെയ്തതുമായ ഉത്തരവ് താഴെ കാണുംവിധം ഭാഗികമായി ഭേദഗതി ചെയ്തുകൊള്ളുന്നു.

'i. ഓരോ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിലും, കറന്റ് അക്കൗണ്ടിലും, സ്ഥിരനിക്ഷേപ അക്കൗണ്ടിലും അല്ലെങ്കിൽ ഏതെങ്കിലും നിക്ഷേപ അക്കൗണ്ടിലും (അത് ഏത് പേരിലറിയപ്പെട്ടാലും) ബാക്കിനിൽക്കുന്ന ആകെ തുകയിൽ നിന്നു രൂപ 80,000/- (രൂപ എൺപതിനായിരം മാത്രം) ത്തിൽ കവിയാത്ത തുക മാത്രമേ, നിക്ഷേപകനെ പിൻവലിക്കാൻ അനുവദിക്കാവൂ. അപ്രകാരമുള്ള ഒരു നിക്ഷേപകനിൽ നിന്ന് ഒരു വായ്പാക്കാരൻ അല്ലെങ്കിൽ ജാമ്യക്കാരൻ എന്ന നിലയിൽ അല്ലെങ്കിൽ ബാങ്ക് നിക്ഷേപം ജാമ്യമായി എടുത്തിട്ടുള്ള വായ്പകളുൾപ്പെടെയുള്ള ആൾ എന്നനിലയിൽ, ഏതെങ്കിലും ബാദ്ധ്യതയുണ്ടെങ്കിൽ ആദ്യം അത്തരം വായ്പാ അക്കൗണ്ടുകളിലേക്ക് വരവുവച്ചതിനുശേഷം മാത്രമേ, തുക പിൻവലിക്കാൻ അനുവദിക്കാവൂ.'

2013 ഏപ്രിൽ 1 നു നാസിക്കിലെ ശ്രീ ഗണേശ് സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ പുറപ്പെടുവിച്ച ഉത്തരവിന്റെ പ്രയോഗകാലാവധി, പൊതുജന താല്പര്യം മുൻനിറുത്തി, തുടർന്ന് ആറുമാസക്കാലത്തേയ്ക്കുകൂടി ദീർഘിപ്പിക്കേണ്ടതുണ്ടെന്ന് റിസർവ് ബാങ്കിന് ബോദ്ധ്യം വന്നിരിക്കുന്നു. അതിൻപ്രകാരം, 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, സബ്‌സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 എന്നിവ പ്രകാരം റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, നാസിക്കിലെ ശ്രീ ഗണേശ് സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ 2013 ഏപ്രിൽ 01-ന് പുറപ്പെടുവിച്ചതും 2018 മാർച്ച് 29 വരെ കാലാവധിയുണ്ടായിരുന്നതുമായ നിയന്ത്രണ നിർദ്ദേശങ്ങൾ, 2018 മാർച്ച് 30 മുതൽ 2018 സെപ്തംബർ 29 വരെ, പുനരവലോകനത്തിനു വിധേയമായി ആറുമാസത്തേയ്ക്കുകൂടി ദീർഘിപ്പിച്ചിരിക്കുന്നു.

നാസിക്കിലെ ശ്രീ ഗണേശ് സഹകരണ ബാങ്കിന് നൽകിയ 2013 ഏപ്രൽ 1 ലെ UBD.CO.BSD-1 No.D-39/12.22.435/2012-13 -ാം നമ്പർ ഉത്തരവിലെ മറ്റു വ്യവസ്ഥകൾ മാറ്റമില്ലാതെ തുടരും.

മേല്പറഞ്ഞ ദീർഘിപ്പിക്കൽ വിഞ്ജാപനം ചെയ്യുന്ന 2018 മാർച്ച് 21 ലെ ഉത്തരവിന്റെ ഒരു പകർപ്പ്‌, പൊതുജനം വായിച്ചറിയുവാൻവേണ്ടി, ബാങ്കിന്റെ മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

മേല്പറഞ്ഞ ഭേദഗതിയും, ദീർഘിപ്പിക്കലും, കാരണം സഹകരണ ബാങ്കിന്റെ സാമ്പത്തിക നിലയിൽ കാര്യമായ പുരോഗതി ഉണ്ടായതായി റിസർവ് ബാങ്കിനുബോദ്ധ്യം വന്നിട്ടുണ്ടെന്ന് കരുതേണ്ടതില്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് : 2017-2018/2591

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������