Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (206.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 07/03/2018
റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെമേൽ പണപ്പിഴ ചുമത്തി.

മാർച്ച് 07, 2018

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെമേൽ
പണപ്പിഴ ചുമത്തി.

വ്യാജ നോട്ടുകൾ കണ്ടുപിടിക്കുന്നതിനും കണ്ടുകെട്ടുന്നതിനുമുള്ള റിസർവ് ബാങ്ക് നിർദ്ദേശങ്ങൾ പാലിക്കാതിരുന്നതിന്, 2018 മാർച്ച് 1 ന്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ (പ്രസ്തുത ബാങ്ക്) യുടെ മേൽ 4 മില്യൺ രൂപയുടെ പണപ്പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 47(A)(1)(c), ഒപ്പം സെക്ഷൻ 46(4)(i) എന്നിവയിലൂടെ റിസർവ് ബാങ്കിൽ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോഗിച്ചാണ് ഈ പിഴ ചുമത്തിയിട്ടുള്ളത്.

നിയന്ത്രണ സംബന്ധമായ കാര്യങ്ങൾ പാലിക്കുന്നതിൽ വന്ന പോരായ്മകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. അല്ലാതെ, ബാങ്കിന്റെ ഏതെങ്കിലും ഇടപാടിന്റേയോ ഇടപാടുകരുമായി ബാങ്ക് ഏർപ്പെട്ടിട്ടുള്ള കരാറുകളേയോ സംബന്ധിച്ചുള്ള അഭിപ്രായപ്രകടനമാണെന്ന് കരുതേണ്ടതില്ല.

പശ്ചാത്തലം

ബാങ്കിന്റെ രണ്ടു കറൻസി ചെസ്റ്റ് ശാഖകളിൽ പരിശോധന നടത്തിയപ്പോൾ, കൂട്ടത്തിൽ, വ്യാജകറൻസി നോട്ടുകൾ കണ്ടുപിടിക്കുന്നതും കണ്ടുകെട്ടുന്നതും സംബന്ധമായ ആർബിഐ നിർദ്ദേശങ്ങളുടെ ലംഘനം നടന്നിട്ടുള്ളതായി വെളിപ്പെട്ടു. പരിശോധനാ റിപ്പോർട്ടിന്റേയും മറ്റു പ്രസക്ത രേഖകളുടേയും അടിസ്ഥാനത്തിൽ 2018 ജനുവരി 05 ന്, റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ പാലിക്കാതിരുന്നതിന് എന്തുകൊണ്ട് പിഴ ചുമത്തി കൂടാ എന്നതിന് കാരണം കാണിക്കാൻ ഒരു നോട്ടീസു നൽകി. ഇതിനു ബാങ്ക് നൽകിയ മറുപടിയും, മുഖദാവിൽ നൽകിയ വിശദീകരണങ്ങളും പരിഗണിച്ചശേഷം, മുകളിൽ പറഞ്ഞിട്ടുള്ള റിസർവ് ബാങ്ക് നിർദ്ദേശങ്ങളുടെ ലംഘനം സംബന്ധമായ കുറ്റം സാരവത്താണെന്നും പണപ്പിഴ ചുമത്തേണ്ടത് ആവശ്യമായിട്ടുള്ളതാണെന്നും, ആർബിഐ നിഗമനത്തിലെത്തുകയായിരുന്നു.

ജോസ് ജെ. കാട്ടൂർ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2017-2018/2385

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰