Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (206.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 28/02/2018
മഹാരാഷ്ടയിലെ മുംബൈയിലുള്ള മറാത്താ സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ, 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ, 35A(AACS) പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ.

ഫെബ്രുവരി 28, 2018

മഹാരാഷ്ടയിലെ മുംബൈയിലുള്ള മറാത്താ സഹകാരി ബാങ്ക്
ലിമിറ്റഡിനെതിരെ, 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ,
35A(AACS) പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ.

2016 ആഗസ്റ്റ് 31 ലെ ഉത്തരവിൻ പ്രകാരം, മഹാരാഷ്ട്രയിലെ മുംബൈയിലുള്ള മറാത്ത സഹകാരി ബാങ്ക് ലിമിറ്റഡിനെ 2016 ആഗസ്റ്റ് 31 ബിസിനസ്സ് സമയം അവസാനിച്ചതു മുതൽ നിയന്ത്രണ നിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു. ഈ നിർദ്ദേശങ്ങളുടെ സാധുത, തുടർന്നു പുറപ്പെടുവിച്ച ഉത്തരവുകളിലൂടെ കാലാകാലങ്ങളിൽ ദീർഘിപ്പിച്ചിരുന്നു. ഏറ്റവും ഒടുവിൽ 2017 ആഗസ്റ്റ് 28 ലെ ഉത്തരവിൻ പ്രകാരം, 2018 ഫെബ്രുവരി 26 വരെ, പുനരവലോകനത്തിനു വിധേയമായി, സാധുത ഉള്ളതായി.

1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, സബ്‌സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 എന്നിവ പ്രകാരം റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ പൊതുജനങ്ങളുടെ അറിവിലേയ്ക്കായി താഴെപ്പറയും വിധം വിഞ്ജാപനം ചെയ്യുന്നു. ഈ ബാങ്കിനെതിരെ 2016 ആഗസ്റ്റ് 31 നു പുറപ്പെടുവിച്ചതും കാലാകാലങ്ങളിൽ ഭേദഗതിചെയ്തതും, 2018 ഫെബ്രുവരി 28 വരെ സാധുത ദീർഘിപ്പിച്ചതുമായ നിയന്ത്രണ നിർദ്ദേശങ്ങൾ, 2018 മാർച്ച് 01 മുതൽ 2018 ആഗസ്റ്റ് 31 വരെ അടുത്ത ആറുമാസക്കാലത്തേയ്ക്കു കൂടി പുനരവലോകനത്തിനുവിധേയമായി, ബാധകമായി തുടരുന്നതാണ്.

2018 ഫെബ്രുവരി 26 ലെ ഈ ഉത്തരവിന്റെ ഒരു പകർപ്പ്‌, പൊതുജനങ്ങൾ വായിച്ചറിയുവാനായി, ബാങ്കിന്റെ മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

മുകളിൽ പറഞ്ഞിട്ടുള്ള കാലാവധി ദീർഘിപ്പിക്കലും ഭേദഗതികളും കാരണം, ബാങ്കിന്റെ സാമ്പത്തികനിലയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുള്ളതായി, റിസർവ് ബാങ്കിനു ബോദ്ധ്യം വന്നിട്ടുണ്ടെന്ന് കരുതേണ്ടതില്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2017-2018/2324

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰