Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (97.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 14/02/2018
ഭാരതത്തില്‍ ബാങ്കിംഗ് ഇടപാടുകള്‍ നടത്തുവാനുള്ള ലൈസന്‍സ് റദ്ദുചെയ്യലും അര്‍ബന്‍ സഹകരണ ബാങ്കിനെ സഹകരണ സംഘമായി പരിവര്‍ത്തനം ചെയ്യലും. 1949 ലെ ബാങ്കിംഗ്, റഗുലേഷന്‍ നിയമത്തിലെ(AACS) 22, 36 A(2) വകുപ്പുകള്‍ - ഷേർ നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡ് ; ജബൽപൂർ, (മധ്യപ്രദേശ്)

ഫെബ്രുവരി 14, 2018

ഭാരതത്തില്‍ ബാങ്കിംഗ് ഇടപാടുകള്‍ നടത്തുവാനുള്ള ലൈസന്‍സ് റദ്ദുചെയ്യലും
അര്‍ബന്‍ സഹകരണ ബാങ്കിനെ സഹകരണ സംഘമായി പരിവര്‍ത്തനം
ചെയ്യലും. 1949 ലെ ബാങ്കിംഗ്, റഗുലേഷന്‍ നിയമത്തിലെ(AACS) 22, 36 A(2)
വകുപ്പുകള്‍ - ഷേർ നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡ് ; ജബൽപൂർ,
(മധ്യപ്രദേശ്)

ഷേർ നാഗരിക് സഹകാരി ബാങ്ക് ലിമിറ്റഡ്, ജബൽപൂർ, (മധ്യപ്രദേശ്) തങ്ങളുടെ സ്ഥാപനത്തെ സ്വമേധയാ സഹകരണ സംഘമായി മാറ്റി ബാങ്കിതര ധനകാര്യ സ്ഥാപനമാക്കുവാനുള്ള അപേക്ഷ റിസർവ് ബാങ്കിൽ സമർപ്പിയ്ക്കുകയുണ്ടായി. 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിന്റെ (AACS) പരിധിയിൽ നിന്നും പുറത്തു പോകാനായി വകുപ്പ് 36 A(2) ലെ ഉപാധികളെല്ലാം ബാങ്ക് അംഗീകരിച്ചു.

2018 ഫെബ്രുവരി 08 ലെ ഉത്തരവു പ്രകാരം ഭാരതീയ റിസര്‍വ് ബാങ്ക്, ഷേർ നാഗരിക് സഹകാരി ബാങ്കിന് (ജബൽപൂർ, മധ്യപ്രദേശ്) നല്കിയ ലൈസന്‍സ് റദ്ദു ചെയ്ത വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി വിജ്ഞാപനം ചെയ്യുന്നു. അതിനാല്‍ 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിലെ 5(cci), 56 എന്നീ വകുപ്പുകളില്‍ നിര്‍വചിച്ചിട്ടുള്ള, സഹകരണ ബാങ്കിന്‍ ബാധകമായ ഒരു വ്യവസ്ഥയും ഈ സ്ഥാപനത്തിന് ബാധകമല്ലാ എന്നും അറിയിക്കുന്നു. ഈ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ബാങ്കിംഗ് ഇടപാടുകള്‍ നടത്തുവാനുള്ള അവകാശം സ്ഥാപനത്തിന് നിഷേധിച്ചിരിക്കുന്നു. അതിനാല്‍ നിയമത്തിലെ 5(b) വകുപ്പു പ്രകാരം ബാങ്കിംഗ് ഇടപാടുകള്‍, നിക്ഷേപങ്ങള്‍ വാങ്ങലും തിരിച്ചു നല്‍കലും ഉള്‍പ്പെടെ, നടത്തുന്നതില്‍ നിന്നും സ്ഥാപനത്തെ വിലക്കിയിരിക്കുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസര്‍

പത്രപ്രസ്താവന: 2017-2018/2195

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰